ഇന്ത്യൻ റെയിൽവേ ട്രാക്കുകളെ സജീവവും യാത്രക്കാർക്ക് പ്രിയപ്പെട്ടതുമാക്കിയ വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും സർവീസുകൾ ആരംഭിക്കുകയാണ്. ട്രെയിൻ യാത്രകളുടെ സ്വഭാവവും രീതികളും മൊത്തത്തിൽ മാറ്റിമറിച്ച വന്ദേ ഭാരത് സ്ലീപ്പർ വിജയകരമായാണ് മുന്നോട്ടു പോകുന്നത്. ഇപ്പോഴിതാ,രാജ്യത്തെ പ്രധാനറൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ റെയിൽവേ 2025 ൽ ആരംഭിക്കുവാൻ ഒരുങ്ങുകയാണ്. . യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനകരമാകുന്ന കാശ്മീർ റൂട്ടിൽ അടുത്ത വർഷം വന്ദേ ഭാരത് സ്ലീപ്പർ സർവീസ് നടത്തുമെന്നാണ് റിപ്പോർട്ട്.
ഡൽഹി - ശ്രീനഗര്‍ റൂട്ടിൽ വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നതോടെ കാശ്മീരിലേക്ക് ഏറ്റവും എളുപ്പത്തിൽ നേരിട്ടുള്ള ട്രെയിന് യാത്ര സാധ്യമാകും. ദീർഘദൂര നഗരങ്ങളെ രാത്രി യാത്ര വഴി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ വന്ദേ ഭാരത് എക്സ്പ്രസുകളുടെ സ്ലീപ്പര് പതിപ്പാണ്. 2024 സെപ്റ്റംബറിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പ്രോട്ടോടൈപ്പ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തിറക്കിയത്.

ഡൽഹി - ശ്രീനഗര്‍ വന്ദേ ഭാരത് വരുന്നതോടെ ഇരു നഗരങ്ങളും തമ്മിലുള്ള യാത്രാ ദൈർഘ്യം മണിക്കൂറുകൾ കുറയും. നിലവിൽ രാജ്യതലസ്ഥാനമായ ഡൽഹിക്കും ശ്രീനഗറിനും ഇടയിലുള്ള യാത്രാ സമയം 20 മണിക്കൂറോളമാണ്യ വന്ദേ ഭാരത് സ്ലീപ്പറിൽ ഇത് വെറും 13 മണിക്കൂറായി ചുരുങ്ങും. അതായത് ഏകദേശം 7 മണിക്കൂർ സമയം ലാഭിക്കാം. ഇത് സാധാരണ സഞ്ചാരികൾക്ക് മാത്രമല്ല, ഭൂമിയിലെ സ്വർഗ്ഗം എന്നു വിളിക്കപ്പെടുന്ന കാശ്മീർ തേടിയെത്തുന്ന ആഭ്യന്തര- അന്താരാഷ്ട്ര സഞ്ചാരികൾക്കും ഇത് ഉപകാരപ്രദമാകും.
ഡൽഹി - ശ്രീനഗര്‍ വന്ദേ ഭാരത് സ്ലീപ്പർ ദൂരം, യാത്രാ സമയം
പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഡൽഹി - ശ്രീനഗര്‍ വന്ദേ ഭാരത് സ്ലീപ്പർ ഏകദേശം 800 കിലോമീറ്റർ ദൂരം 13 മണിക്കൂറിൽ പിന്നിടും. ഡൽഹി - ശ്രീനഗര്‍ റൂട്ട് പിന്നീട് ഭാവിയിൽ ബാരാമുള്ളയിലേക്ക് നീട്ടാനും സാധ്യതയുണ്ട്. നോർത്തേൺ റെയില്‍വേയുടെ കീഴിലാവം ഡൽഹി- കാശ്മീർ വന്ദേ ഭാരത് സർവീസ് നടത്തുക.
ഡൽഹി - ശ്രീനഗര്‍ വന്ദേ ഭാരത് സ്ലീപ്പർ സ്റ്റോപ്പ്, സമയം, ടിക്കറ്റ് നിരക്ക്
ഡൽഹിയിൽ നിന്നും രാത്രി 7.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.00 മണിക്ക് ശ്രീനഗറിൽ എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം.
വന്ദേ ഭാരത് സ്ലീപ്പർ കാശ്മീരിലേക്ക്, 13 മണിക്കൂറിൽ ശ്രീനഗറിൽ എത്താം. അംബാല കാന്‍റ് ജംഗ്ഷൻ, ലുധിയാന ജംഗ്ഷൻ, കത്വ, ജമ്മു താവി, ശ്രീ മാതാ വൈഷ്ണോ ദേവി കത്ര, സംഗൽദാൻ, ബനിഹാൾ എന്നിവയാണ് ഈ റൂട്ടിൽ പ്രതീക്ഷിക്കുന്ന സ്റ്റേഷനുകൾ.
എസി 3 ടയർ (3 എ), എസി 2 ടയർ (2 എ), എസി ഫസ്റ്റ് ക്ലാസ് (1 എ) എന്നിങ്ങനെ മൂന്നു തരത്തിലുള്ള സൗകര്യങ്ങളാണ് ലഭ്യമാക്കുക. യാത്രക്കാർക്ക് അവരുടെ സൗകര്യവും ബജറ്റും അനുസരിച്ച് തിരഞ്ഞെടുക്കാം. ന്യൂ ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് 3A യ്ക്ക് 2,000 രൂപയും 2A യ്ക്ക് 2,500 രൂപയും 1A യ്ക്ക് 3,000 രൂപയുമാണ് പ്രതീക്ഷിക്കുന്ന നിരക്ക്. സർവീസ് ആരംഭിച്ചാൽ മാത്രമേ സ്റ്റോപ്പുകൾ, സമയം, ടിക്കറ്റ് നിരക്ക് എന്നിവയിൽ കൃത്യത ലഭിക്കുകയുള്ളൂ.
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ പ്രത്യേകതകൾ
സുരക്ഷയും സൗകര്യവും ഒരുപോലെ ചേരുന്ന ട്രെയിനാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ. നേരത്തെ പുറത്തിറക്കിയ പ്രോട്ടോ ടൈപ്പിൽഭാരത് സ്ലീപ്പര്‍ ട്രെയിൻ പ്രോട്ടോടൈപ്പിൽ ആകെ 16 കോച്ചുകളാണ് ഉള്ളത്.11 എസി 3 ടയർ കോച്ചുകൾ, 4 എസി 2 ടയർ കോച്ചുകൾ, ഒരു ഫസ്റ്റ് എസി കോച്ച് എന്നിവയടക്കം ആകെ 823 യാത്രക്കാർക്കുള്ള ബെർത്ത് ശേഷിയാകും ഒരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിനുണ്ടാവുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












