Search
  • Follow NativePlanet
Share
» »ലോക വന്യജീവി ദിനം 2023: പങ്കാളിത്തത്തോടെ പ്രവർത്തിക്കാം, അറിയാം ചരിത്രവും പ്രാധാന്യവും

ലോക വന്യജീവി ദിനം 2023: പങ്കാളിത്തത്തോടെ പ്രവർത്തിക്കാം, അറിയാം ചരിത്രവും പ്രാധാന്യവും

ലോക വന്യജീവി ദിനം 2023- മനുഷ്യജീവനൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് സസ്യജാലങ്ങളും വന്യജീവികളും അവയുടെ ജീവിതവും എന്ന തിരിച്ചറിവ് ഒന്നൂടി ഉറപ്പിക്കുന്നതാണ് ഓരോ വന്യജീവി ദിനവും. ഈ ഭൂമിയിൽ അവയ്ക്കുള്ള പ്രാധാന്യവും പങ്കാളിത്തവും എന്തെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു എന്നതാണ് ലോക വന്യജീവി ദിനത്തിന്‍റെ പ്രാധാന്യം. മനുഷ്യർ നടത്തുന്ന വികസനങ്ങൾക്കൊപ്പം വന്യജീവികള്‍ക്കും അവയുടെ ആവാസ വ്യവസ്ഥയ്ക്കും പ്രാധാന്യം നല്കി അവയുടെ സംരക്ഷണത്തിനും അധിവാസത്തിനും യോജിച്ച പദ്ധതികളാണ് ലോകത്തിനാവശ്യം. ഇതാ 2023 ലെ ലോക വന്യജീവി ദിനത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

Cover Image: Patrick Baum/Unsplash

ലോക വന്യജീവി ദിനം- ചരിത്രം

ലോക വന്യജീവി ദിനം- ചരിത്രം

വന്യജീവികളെയും അവയുടെ പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഐക്യരാഷ്ട്ര സഭയാണ് ലോക വന്യജീവി ദിനം എന്ന ആശയം മുന്നോട്ടു വയ്ക്കുന്നത്. 2013 ലാണ് ഐക്യരാഷ്ട്ര സഭ ആദ്യമായി ലോക വന്യജീവി ദിനം ആചരിച്ചത്. ബാങ്കോക്കിൽ നടന്ന CITES പാർട്ടികളുടെ കോൺഫറൻസിന്റെ 16-ാമത് യോഗത്തിലായിരുന്നു ഇത്. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ സംരക്ഷിക്കുക, അവയുടെ വംശനാശം തടയുക, ആളുകളിൽ വന്യജീവികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എത്തിക്കുക തുടങ്ങി ഒരുപാട് ലക്ഷ്യങ്ങൾ ഇതിനു പിന്നിലുണ്ട്.

എന്തുകൊണ്ട് മാർച്ച് 3

എന്തുകൊണ്ട് മാർച്ച് 3

എല്ലാ വർഷവും മാർച്ച് മൂന്നാം തിയതിയാണ് ലോക വന്യജീവി ദിനമായി ആചരിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും ജന്തുജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച കൺവെൻഷൻ അംഗീകരിച്ച ദിവസമാണ് മാർച്ച് 3 എന്നതാണ് ഇതിന്റെ പ്രത്യേകത. 1973 ലായിരുന്നു ഈ കൺവെന്‍ഷൻ ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ചത്. CITES അഥവാ Convention on International Trade in Endangered Species of Wild Fauna and Flora എന്നാണ് ഈ ഉടമ്പടി അറിയപ്പെടുന്നത്.

PC:Frida Lannerström/Unsplash

CITES അൻപതാം വാർഷികം

CITES അൻപതാം വാർഷികം

2023 ലെ ലോക വന്യജീവി ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. CITES നിലവിൽ വന്നതിന്റെ 50-ാം വാർഷികത്തിലാണ് 2023-ലെ ഈ ലോക വന്യജീവി ദിനം വരുന്നത്.

2023-ലെ ലോക വന്യജീവി ദിനം, സുസ്ഥിരത, വന്യജീവി, ജൈവവൈവിധ്യ സംരക്ഷണം എന്നിവയിൽ CITES നൽകിയ സുപ്രധാന സംഭാവനയും പങ്കാളിത്ത പ്രവർത്തനങ്ങളെയും അംഗീകരിക്കുന്നു.

PC:DAVIS VARGAS/Unsplash

ലോക വന്യജീവി ദിനം 2023-തീം

ലോക വന്യജീവി ദിനം 2023-തീം

ഓരോ വർഷവും ആ കാലത്തിന് ആവശ്യമായി വിഷയമാണ് ലോക വന്യജീവി ദിനത്തിന്റെ തീം ആയി തിരഞ്ഞെടുക്കുന്നത്. ഈ മേഖലയിലെ വെല്ലുവിളികൾ, വന്യജീവികളുടെ സംഖ്യ, ആവാസവ്യവസ്ഥകളും അത് നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയവയിലേക്ക് ശ്രദ്ധ കൊണ്ടുവരുന്ന വിഷയങ്ങലാണ് തീമിനായി പരിഗണിക്കുന്നത്. ഈ വർഷത്തെ വിഷയം Partnerships for Wildlife Conservation അഥവാ
വന്യജീവി സംരക്ഷണത്തിനുള്ള പങ്കാളിത്തം എന്നതാണ്.
ഇക്കാലത്ത്, മനുഷ്യ വന്യ ജീവി സംഘർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വന്യജീവി സംരക്ഷണത്തിനുള്ള പങ്കാളിത്തം എന്ന വിഷയം ഏറെ പ്രസക്തമായ ഒന്നാണ്.

PC:Magda Vrabetz/Unsplash

ലോക വന്യജീവി ദിനം: പ്രാധാന്യം

ലോക വന്യജീവി ദിനം: പ്രാധാന്യം

ലോകത്തിന്‍റെ ജൈവവൈവിധ്യത്തെക്കുറിച്ചും വന്യജീവികളെയും സസ്യജാലങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനും സംരക്ഷിക്കുന്നതിനുമായാണ്ലോക വന്യജീവി ദിനം ആചരിക്കുന്നത്. വന്യജീവികളുടെയും അവയുടെ ആവാസവ്യവസ്ഥയുടെയും പ്രാധാന്യവും അതിൽ മനുഷ്യർക്കുള്ള പങ്കും ഈ ദിനസം വ്യക്തമാക്കുന്നു. അവയുടെ സംരക്ഷണത്തിന്‍റെ ആവശ്യകത പ്രോത്സാഹിപ്പിക്കുന്നതിനുെ അതിനുള്ള അവബോധം സൃഷ്ടിക്കുന്നതിനും ആഗോള പ്രാധാന്യമുള്ള ദിനം കൂടിയാണിത്. മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് ജൈവവൈവിധ്യ സംരക്ഷണം നിർണായകമാണെന്ന ഓർമ്മപ്പെടുത്തലാണ് ലോക വന്യജീവി ദിനം.

PC:Leonard von Bibra/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+