രാജ്യത്തെ തന്ത്രപ്രധാന പാതകളിലൊന്നായ സോജിലാ പാസ് റെക്കോർഡ് സമയത്തിൽ ഗതാഗതത്തിനായി വീണ്ടും തുറന്നു. ജമ്മു കാശ്മീരിലെ ശ്രീനഗർ വഴി ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജിലാ പാസ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO)ആണ് തുറന്നത്, ശൈത്യകാലത് മഞ്ഞിൽ മൂടിയിരുന്നുവെങ്കിലും വെറും 35 ദിവസം മാത്രമേ അടിച്ചിട്ടുള്ളൂ എന്നതാണ് ആകർഷണം. ഈ ഫെബ്രുവരി 25 നാണ് ചുരത്തിലൂടെയുള്ള ഗതാഗതം നിർത്തി വച്ചത്.
കഴിഞ്ഞ വർഷം 68 ദിവസമായിരുന്നു ചുരത്തിൽ ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നത്. ഇതിനു മുൻപുള്ള വർഷങ്ങളിലാവട്ടെ, 160 മുതൽ 180 ദിവസം വരെ ഈ റോഡ് ശൈത്യകാലത്ത് മഞ്ഞുവീഴ്ചയെ തുടർന്ന് അടച്ചിട്ടിട്ടുണ്ട്.

11650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റോഡ് ശ്രീനഗർ - ലേ റോഡ് ലഡാക്കിനെ ജമ്മു കാശ്മീരുമായി ബന്ധിപ്പിക്കുന്ന 439 കിലോമീറ്റർ ദൂരത്തിലാണ് ഇതുള്ളത്. അതിർത്തി ബന്ധിപ്പിക്കുന്നത് വർദ്ധിപ്പിക്കുന്നതിലും നൂതന യന്ത്രങ്ങളുടെ വിന്യാസത്തിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ വരുന്ന വർഷങ്ങളില് കുറഞ് ദിവസങ്ങൾ മാത്രമേ റോഡ് അടഞ്ഞു കിടക്കേണ്ടി വരികയുള്ളൂ എന്ന് പ്രതീക്ഷിക്കാം.
മലമ്പ്രദേശങ്ങളിൽ റോഡുകൾ ഏറ്റവും മികച്ച രീതിയില‍് നിര്‍മ്മിക്കുവാനും അത് പരിപാലിക്കാനും രാജ്യം കാണിക്കുന്ന വൈദഗ്യദ്യമാണ് കുറഞ്ഞ സമയത്തിൽ വീണ്ടു തുറക്കുന്നത് കാണിച്ചു തരുന്നത്. അതിർത്തി സംരക്ഷണത്തിനും അതിർത്തി മേഖലയിലെ ജനങ്ങളുടെ ജീവിതത്തിനും ഏറെ സഹായകരം കൂടിയാണ് ഇത്. കൂടാതെ രാജ്യത്തിന്‍റെ അതിർത്തി പ്രദേശത്ത് സൈന്യത്തെയും അവശ്യവസ്തുക്കളെയും ഏറ്റവും എളുപ്പത്തിൽ എത്തിക്കുന്നതിനും സഹായിക്കുന്നു.
എന്നിരുന്നാലും ശൈത്യകാലത്തെ അപ്രതീക്ഷിത സാഹചര്യങ്ങള്‍ കാരണം ഇടയ്ക്കിടെ അടച്ചിടലുകള്‍ നേരിടേണ്ടി വരാറുണ്ട്. ഡിസംബർ 23-ന് ഇങ്ങനെ സംഭവിച്ചിരുന്നുവെങ്കിലും വളരെ വേഗത്തിൽ തന്നെ ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ കഴിഞ്ഞിരുന്നു. തീർത്തും വെല്ലുവിളി നിറഞ്ഞ പർവ്വത പാതയിൽ മഞ്ഞ് വീഴുമ്പോൾ അത് എത്രയും വേഗത്തിൽ ക്ലിയര് ചെയ്യുന്നത് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻറെ പ്രാവീണ്യമാണ് കാണിക്കുന്നത്.
സോജി ലാ ചുരത്തിന് താഴെ സർക്കാർ നിർമ്മിക്കുന്ന മറ്റൊരു തെർമൽ ടണൽ പൂർത്തിയാകുന്നതോടെ വർഷം മുഴുവനും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കാൻ കഴിയും. ഇത് പ്രദേശവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും പ്രതിരോധ മേഖലയിലും ഗുണങ്ങൾ കൊണ്ടുവരികയും ചെയ്യും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













