മണിപ്പൂരിലെ തൗബാല്‍ ജില്ലയുടെ ആസ്ഥാനമായ തൗബാല്‍ താരതമ്യേന വികസിച്ച നഗരമാണ്. തൗബാല്‍ നദീ തീരത്താണ് നഗരത്തിലെ പ്രധാന പ്രദേശങ്ങള്‍ എല്ലാം സ്ഥിതി ചെയ്യുന്നത്. ഇംഫാല്‍, തൗബാല്‍ എന്നീ രണ്ട് നദികളാണ് ജില്ലയില്‍ കൂടി ഒഴുകുന്നത്. തൗബാലിന്റെ കിഴക്ക് വശത്തായി ഉഖ്രല്‍,ചാന്ദല്‍ ജില്ലകളും വടക്കായി സേനാപതി ജില്ലയും, പടിഞ്ഞാറ് വശത്തായി ഇംഫാല്‍ വെസ്റ്റും ഇംഫാല്‍ ഈസ്റ്റും തെക്കായി ചുരാചന്ദപൂര്‍, ബിഷ്‌ണുപൂര്‍ എന്നി ജില്ലകളും സ്ഥിതി ചെയ്യുന്നു.
തൗബാലിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
മലനിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന തൗബാല്‍ നഗരത്തിന് അതിന്റേതായ സൗന്ദര്യമുണ്ട്. പാന്തോയിബീ, ചിന്‍ങ ലെയ്‌റന്‍ഭി ക്ഷേത്രങ്ങള്‍, തോംജിങ് ചിങ്, മണിപ്പൂര്‍ സാഹിത്യ സമതി തുടങ്ങി നിരവധി സ്ഥലങ്ങള്‍ നഗരത്തില്‍ കാണാനുണ്ട്. ഷോപ്പിങിന് പറ്റിയ നിരവധി സ്ഥലങ്ങളും ഇവിടെയുണ്ട്. സ്‌മാരകങ്ങള്‍, കരകൗശല വസ്‌തുക്കള്‍, കൈത്തറി തുടങ്ങി നിരവധി ഉത്‌പന്നങ്ങള്‍ ഇവിടെ നിന്നും വാങ്ങാന്‍ കഴിയും.
തൗബാലിന്റെ പ്രാന്ത പ്രദേശങ്ങളില്‍ പിക്‌നിക്കിന് പറ്റിയ നിരവധി തുറസ്സായ സ്ഥലങ്ങളുണ്ട്. ട്രക്കിങ്, ഹൈക്കിങ് തുടങ്ങിയ വിനോദങ്ങളിലും ഇവിടെ ഏര്‍പ്പെടാം. തൗബാലില്‍ നിരവധി തടാകങ്ങളും പുഴകളുമുണ്ട്. തൗബാലിലെത്തുന്ന വിനോദ സഞ്ചാരികളെ എല്ലാം ഒരു പോലെ ആകര്‍ഷിക്കുന്നത് ഇവിടുത്തെ നെല്‍വയലുകളാണ്.
നെല്ല്, കടുക്, എണ്ണക്കുരു, ഉരുളകിഴങ്ങ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉത്‌പാദിപ്പിക്കുന്ന കാര്‍ഷിക ജില്ലയാണ് തൗബാല്‍. കൃഷിക്ക് പുറമെ മൃഗപരിപാലനം, പട്ടുത്‌പാദനം തുടങ്ങിയ തൊഴിലുകളിലും ഇവിടുത്തെ ജനങ്ങള്‍ ഏര്‍പ്പെടുന്നുണ്ട്. വികസിത നഗരമായതോടെ പാരമ്പര്യത്തിന്റെയും ആധുനീകതയുടെയും സംയോജനം ഇവിടെ കാണാന്‍ കഴിയും.



Click it and Unblock the Notifications