പൂവാർ ബീച്ച്
തിരുവനന്തപുരം നഗരത്തിന് തെക്കായി 38 കിലോമീറ്റർ അകലെയായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഒരു ബീച്ചാണെങ്കിലും ഈ ബീച്ചിന്റെ സൗന്ദര്യത്തെക്കുറിച്ച് അധികം പേർക്കും അറിയില്ല. അതിനാൽ തന്നെ ഈ ബീച്ചിൽ ജനത്തിരക്ക് നന്നേ കുറവാണ്. വിഴിഞ്ഞത്ത് നിന്ന് പൂവാറിലേക്ക് ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. പ്രശസ്തമായ കോവളം ബീച്ചിന് സമീപത്ത് തന്നെയാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. പൂവാർ ബീച്ചിനേക്കുറിച്ച് കൂടുതൽ വായിക്കാം.
Photo courtesy: Hans A. Rosbach
കോവളം ബീച്ച്
വിദേശ സഞ്ചാരികളുടെ ഇടയിൽ ഏറെ പ്രശസ്തമായ കേരളത്തിലെ ബീച്ചാണ് കോവളം. വിഴിഞ്ഞം തുറമുഖത്ത് നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയായാണ് കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്. നിരവധി ആയുർവേദിക്ക് സ്പാകളും റെസ്റ്റോറെന്റുകളും കോവളത്ത് കാണാം. ആയുർവേദ ട്രീറ്റുമെന്റിന് മാത്രം കോവളത്ത് എത്തുന്ന സഞ്ചാരികളും നിരവധിയാണ്. കോവളം ബീച്ചിനേക്കുറിച്ച് കൂടുതൽ വായിക്കാം
Photo courtesy: Kerala Tourism
ശംഖുമുഖം ബീച്ച്
തിരുവനന്തപുരം ജില്ലയിൽ തന്നെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മറ്റൊരു ബീച്ചാണ് ശംഖുമുഖം ബീച്ച്. കാനായി കുഞ്ഞിരാമൻ തീർത്ത ജലകന്യക എന്ന ശില്പം ഇവിടെ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ്. ശംഖുമുഖം ബീച്ചിനേക്കുറിച്ച് വീഡിയോ കാണാം.
Photo courtesy: Aravind Sivaraj
വർക്കല ബീച്ച്
സൺ ബാത്തിനും നീന്തലും അനുയോജ്യമായ തിരുവനന്തപുരം ജില്ലയിലെ ഒരു ബീച്ചാണ് വർക്കല ബീച്ച്. പാപനാശം ബീച്ചെന്ന് അറിയപ്പെടുന്ന ഈ ബീച്ച് കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ്. സഞ്ചാരികളെ കാത്ത് നിരവധി റെസ്റ്റോറെന്റുകളും ഇവിടെയുണ്ട്. വർക്കല ബീച്ചിനേക്കുറിച്ച് കൂടുതൽ വായിക്കാം
Photo courtesy: Kerala Tourism
ആലപ്പുഴ ബീച്ച്
കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴയിലെ ബീച്ച് വളരെ മനോഹരമാണ്. തഷാൻ, സുറ തുടങ്ങിയ സിനിമകൾ ഈ ബീച്ചിലാണ് ഷൂട്ട് ചെയ്തത്. കായലിന് പേരുകേട്ട സ്ഥലമാണെങ്കിലും ആലപ്പുഴയിലെ ഈ ബീച്ച് കാണാനും നിരവധി ആളുകൾ എത്താറുണ്ട്. ആലപ്പുഴ ബീച്ചിനേക്കുറിച്ച് കൂടുതൽ വായിക്കാം
Photo courtesy: Swifant
ചേറായി ബീച്ച്
എറണാകുളം ജില്ലയിലെ വൈപ്പിനിലാണ് ചേറായി ബീച്ച് സ്ഥിതി ചെയ്യുന്നത്. കൊച്ചിയിൽ നിന്ന് 25 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. 6 കിലോമീറ്റർ അകലെയുള്ള നോർത്ത് പരവൂർ ആണ് ചേറായിൽ ബീച്ചിന് അടുത്തുള്ള നഗരം. പത്ത് കിലോമീറ്റർ അകലെയായാണ് കൊടുങ്ങല്ലൂർ ക്ഷേത്രം. ചേറായി ബീച്ചിനേക്കുറിച്ച് കൂടുതൽ വായിക്കാം
Photo courtesy: Sabincp
ചവക്കാട് ബീച്ച്
തൃശൂർ ജില്ലയിലെ ചാവക്കാടാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലേയായി സ്ഥിതി ചെയ്യുന്ന ഈ ബീച്ച് കാണാൻ നിരവധി സഞ്ചാരികൾ എത്താറുണ്ട്. ചാവക്കാട് ബീച്ചിനേക്കുറിച്ച് കൂടുതൽ വായിക്കാം
Photo courtesy:Chippu Abraham
കാപ്പാട് ബീച്ച്
ഏറേ ചരിത്ര പ്രാധാന്യമുള്ള ബീച്ചാണ് കോഴിക്കോട്ടെ കാപ്പാട് ബീച്ച്. വാസ്‌കോഡ ഗാമ കപ്പൽ ഇറങ്ങിയത് കാപ്പാട് തീരത്താണെന്നാണ് ചരിത്ര പുസ്തങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കപ്പക്കടവ് ബീച്ചെന്നും അറിയപ്പെടുന്ന ഈ ബീച്ച് കോഴിക്കോട് നഗരത്തിന് തൊട്ടടുത്തായാന് സ്ഥിതി ചെയ്യുന്നത്. കാപ്പാട് ബീച്ചിനേക്കുറിച്ച് കൂടുതൽ വായിക്കാം.
Photo courtesy: Dijaraj Nair
മുഴപ്പിലങ്ങാട് ബീച്ച്
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ച് ആയ മുഴപ്പിലങ്ങാട് ബീച്ച് കണ്ണൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നാല് കിലോമീറ്റർ ആണ് ഈ ബീച്ചിന്റെ നീളം. കണ്ണൂരിനും തലശ്ശേരിക്കും മധ്യേ എൻ ച്ച് 66ൽ ആണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. മുഴപ്പിലങ്ങാട് ബീച്ചിനേക്കുറിച്ച് കൂടുതൽ വായിക്കാം.
Photo courtesy: Drajay1976
പയ്യാമ്പലം ബീച്ച്
കണ്ണൂർ നഗരത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ സുന്ദരമായ ബീച്ചുകളിൽ ഒന്നായ പയ്യാമ്പലം ബീച്ചിൽ സാഹസിക പ്രിയർക്കായുള്ള നിരവധി ആക്റ്റിവിറ്റികൾ ഉണ്ട്. പയ്യാമ്പലം ബീച്ചിനേക്കുറിച്ച് കൂടുതൽ വായിക്കാം.
Photo courtesy: RanjithSiji