01. പന്ത്രണ്ടാം നൂറ്റാണ്ടില്‍ വളര്‍ച്ച
നൂറ്റാണ്ടുകളുടെ പഴക്കമുള്ള രാമനാഥ ക്ഷേത്രം പ്രാചീന കാലത്ത് ചെറിയ ഒരു ക്ഷേത്രമായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യ ഭരണകാലത്താണ് ക്ഷേത്രത്തെ മനോഹരവും ബൃഹ്ത്തുമായി വിപുലീകരിച്ചത്.
Photo Courtesy: Vinayaraj
02. 22 തീര്‍ത്ഥക്കുളങ്ങള്‍
ക്ഷേത്രങ്ങള്‍ക്ക് സമീപം തീര്‍ത്ഥക്കുളങ്ങള്‍ക്ക് ഏറേ പ്രാധാന്യമുണ്ട്. ഇത്തരം തീര്‍ത്ഥക്കുളങ്ങളില്‍ മുങ്ങി ശുദ്ധി വരുത്തിയത്തിന് ശേഷമേ ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാറുള്ളു. രാമനാഥ സ്വാമി ക്ഷേത്രത്തിന് സമീപത്തായി 22 തീര്‍ത്ഥക്കുളങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നത്.
Photo Courtesy: Ssriram mt
03. സ്ഫടിക ലിംഗ പ്രതിഷ്ഠ
രാമേശ്വരം ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠയ്ക്കുമുണ്ട് പ്രത്യേകത. ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ സ്ഫടിക ലിംഗ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് ഇത്.
Photo Courtesy: Ramnathswamy2007
04. ക്ഷേത്ര ഇടനാഴിയേക്കുറിച്ച്
ക്ഷേത്രത്തിന്റെ ഇടനാഴിയേക്കുറിച്ചുമുണ്ട് പറയനേറെ പ്രത്യേകത. പടിഞ്ഞാറോട്ട് 400 അടി നീളത്തിലും തെക്കോട്ടും വടക്കോട്ടുമായി 640 അടി നീളത്തിലുമായി നീണ്ട് കിടക്കുകയാണ്.
Photo Courtesy: Vinayaraj
05. ആയിരത്തിലധികം തൂണുകള്‍
ഭംഗിയായി കൊത്തുപണികള്‍ ചെയ്ത് നിര്‍മ്മിച്ച ആയിരത്തിലധികം കല്‍ത്തൂണുകളാണ് ഈ ക്ഷേത്രത്തെ ഉയര്‍ത്തി നിര്‍ത്തുന്നത്. 30 അടിയോളം നീളമുണ്ട് ഓരോ തൂണുകള്‍ക്കും.
Photo Courtesy: Vishnukiran L.S
06. ബ്രിട്ടീഷുകാരുടെ ആദരവ്
ബ്രിട്ടീഷുകാരുടെ കാലത്തും ഈ ക്ഷേത്രത്തിന് ആദരവ് ലഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പുകള്‍ 1935 ല്‍ പുറത്തിറക്കിയിരുന്നു.
Photo Courtesy: Ssriram mt
07. കരിങ്കല്‍ നിര്‍മ്മിതി
കരിങ്കല്ലുകൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പിന്നീട് പുതുക്കി നിര്‍മ്മിച്ചപ്പോഴും പ്രധാനമായും കരിങ്കല്ലാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.
Photo Courtesy: Ssriram mt
08. രാമലിംഗവും വിശ്വലിംഗവും
ശിവനാണ് രാമനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠ. രാമലിംഗം, വിശ്വലിംഗം എന്നിങ്ങനെ രണ്ട് ലിംഗ പ്രതിഷ്ഠകളുണ്ട് ഈ ക്ഷേത്രത്തില്‍. മണലുകൊണ്ട് സീതാ ദേവിയാണ് രാമ ലിംഗം നിര്‍മ്മിച്ചതെന്ന് ഒരു വിശ്വാസമുണ്ട്. ഭഗവാന്‍ ഹനുമാന്‍ കൈലാസത്തില്‍ നിന്ന് കൊണ്ടുവന്നതാണ് വിശ്വലിംഗം എന്നാണ് വിശ്വസിക്കപ്പെടുന്നത്.
Photo Courtesy: RJ Rituraj
09. വലിയ ചുറ്റുമതില്‍
വടക്ക് നിന്ന് തെക്കോട്ടേക്ക് 657 അടി നീളത്തിലും കിഴക്ക് നിന്ന് പടിഞ്ഞാറേക്കായി 865 അടി നീളത്തിലും വലിയ ചുറ്റുമതില്‍ ക്ഷേത്രത്തിന് ചുറ്റും നിര്‍മ്മിച്ചിട്ടുണ്ട്.
Photo Courtesy: Sugeesh at Malayalam Wikipedia
10. ചൊക്കട്ട മണ്ഡപം
ക്ഷേത്രത്തിന്റെ ഇടനാഴിയുടെ ഒരു ഭാഗം പെട്ടന്ന് നോക്കിയാല്‍ ചെസ് കളിക്കാന്‍ കരുക്കള്‍ നിരത്തി വച്ചിരിക്കുന്നത് പോലെ തോന്നും. ചൊക്കട്ട മണ്ഡപം എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്. ഒരു തരം ചൂതുകളിയാണ് ചൊക്കട്ട.
Photo Courtesy: Mathanagopal