കോളനി ഭരണകാലത്ത് തെക്കേ ഇന്ത്യയുടെ മുഴുവന്‍ തലസ്ഥാനമായി നിലകൊണ്ടിരുന്ന മദ്രാസിന് ചെന്നൈ എന്ന പുതിയ പേര് ലഭിച്ചു എന്നല്ലാതെ അതിന്റെ പ്രൗഢി തീരെ നഷ്ടപ്പെട്ടിട്ടില്ല. തനതായ സാംസ്‌കാരിക തനിമ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന അപൂര്‍വം മെട്രോപോളീറ്റന്‍ നഗരങ്ങളില്‍ ഒന്നായ ചെന്നൈയില്‍ തമിഴ്‌നാട്ടിലെ മറ്റു പ്രധാന നഗരങ്ങലിലേത് പോലെ ക്ഷേത്രങ്ങള്‍ക്ക് കുറവൊന്നുമില്ല.
തിരുപ്പതി, കാളഹസ്തി, ചിദംബരം, തുടങ്ങിയ പല തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടമായ ചെന്നൈയിൽ നിരവധി വിശ്വാസികൾ വന്നു ചേരുന്നുണ്ട്. ചെന്നൈയിൽ സന്ദർശനം നടത്തുകയാണെങ്കിൽ പോകാവുന്ന പ്രധാനപ്പെട്ട 5 ക്ഷേത്രങ്ങൾ പരിചയപ്പെടാം.
പാര്‍ത്ഥ സാരഥി ക്ഷേത്രം, ട്രിപ്ലിക്കേൻ
ചെന്നൈയിൽ മെറീന ബീച്ചിന് സമീപത്തുള്ള തിരുവള്ളികേണി എന്ന ട്രിപ്ലിക്കേനിലാണ് ഈ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ഈ ക്ഷേത്രത്തെക്കുറിച്ച് ആള്‍വാര്‍മാരുടെ എഴുത്തുകളിൽ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പാര്‍ത്ഥ സാരഥി എന്ന സംസ്കൃത വാക്കിനര്‍ത്ഥം അര്‍ജ്ജുനന്‍റെ തേരാളി എന്നാണ്. മഹാഭാരത യുദ്ധത്തില്‍ അര്‍ജ്ജുനന്‍റെ തേരാളിയായിരുന്നല്ലോ ശ്രീകൃഷ്ണ ഭഗവാന്‍. നരസിംഹവര്‍മ്മന്‍ ഒന്നാമനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. വിഷ്ണുവിന്‍റെ അവതാരങ്ങളായ കൃഷ്ണന്‍, നരസിംഹം, രാമന്‍, വരാഹം എന്നീ പ്രതിഷ്ടകളും ഇവിടേയുണ്ട്. രാമന്‍റെയും നരസിംഹത്തിന്‍റെയും ശ്രീകോവിലുകളിലേക്ക് പ്രത്യേക പ്രവേശന കവാടമുണ്ട്. ചെന്നൈയിലെ ചിരപുരാതനമായ നിര്‍മ്മിതി എന്ന നിലയില്‍ ഈ ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. കൂടുതൽ വായിക്കാം

Photo Courtesy: Roberta Romero
കപാലീശ്വര്‍ ക്ഷേത്രം
ചെന്നൈ നഗരപരിസരത്തുള്ള മൈലാപ്പൂരിലാണ് കപാലീശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനും പാര്‍വ്വതിയുമാണ് ഇവിടുത്തെ പ്രതിഷ്ഠ. കര്‍പ്പഗാംബാള്‍ എന്ന പേരിലാണ് ഇവിടെ പാര്‍വ്വതീ ദേവി പൂജിക്കപ്പെടുന്നത്. ഇതിനര്‍ത്ഥം ആഗ്രഹം സഫലമാക്കുന്ന വൃക്ഷത്തിന്റെ ദേവി എന്നാണ്. ഈ ക്ഷേത്രത്തിന് ആ പേര് ലഭിച്ചത് കപാലം, ഈശ്വര്‍ എന്നീ രണ്ട് വാക്കുകളില്‍ നിന്നാണ്. കപാലം എന്നാല്‍ ശിരസ് എന്നും ഈശ്വര്‍എന്നത് ശിവനെ വിളിക്കുന്ന മറ്റൊരു പേരുമാണ്. ഹിന്ദു മിത്തോളജി അനുസരിച്ച് ബ്രഹ്മാവും, ശിവനും കൈലാസ പര്‍വ്വതത്തിന് മുകളില്‍ വച്ച് പരസ്പരം കണ്ടുമുട്ടിയപ്പോള്‍ ബ്രഹ്മാവ് ശിവന്റെ അധികാരം വകവെച്ച് കൊടുത്തില്ല. കോപാകുലനായ ശിവന്‍ ബ്രഹ്മാവിന്റെ ഒരു തല ഛേദിച്ചെടുത്തു. തുടര്‍ന്ന് തന്‍റെ തെറ്റ് തിരുത്താനായി ബ്രഹ്മാവ് മൈലാപ്പൂരില്‍ വരികയും അവിടെ ഒരു ലിംഗം സ്ഥാപിക്കുകയും ചെയ്തു. കൂടുതൽ വായിക്കാം

Photo Courtesy: Nagesh Jayaraman
കാലികാംബാള്‍ ക്ഷേത്രം
ചെന്നൈയിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമായ ജോര്‍ജ്ജ് ടൗണിലെ തമ്പു ചെട്ടി സ്ട്രീറ്റിലാണ് കാലികാംബാള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാലികാംബാളാണ് ഇവിടുത്തെ പ്രതിഷ്ഠ. കാമാക്ഷി ദേവി എന്ന പേരിലും ഇന്ത്യയില്‍ ചിലയിടങ്ങളില്‍ കാലിംകാംബാള്‍ ദേവിയെ ആരാധിക്കുന്നുണ്ട്. നിലവിലുണ്ടായിരുന്ന ക്ഷേത്രം നശിപ്പിക്കപ്പെട്ടതിന് ശേഷം ഇപ്പോള്‍ കാണുന്ന കാലികാംബാള്‍ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത് എ.ഡി 1640 ലാണ്. പഴയ ക്ഷേത്രം കടല്‍തീരത്തോട് ചേര്‍ന്നായിരുന്നു. ഇത് പോര്‍ട്ടുഗീസുകാര്‍ നശിപ്പിച്ചതാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രദേശികമായി കേള്‍ക്കുന്ന കഥയനുസരിച്ച് പൈശാചികമായ കരുത്തുള്ള ദേവിയായിരുന്നു ഇവിടെ പ്രതിഷ്ഠിച്ചിരുന്ന കാമാക്ഷി. പില്കാലത്ത് കുറച്ച് ശക്തി കുറഞ്ഞ സമാധാനപൂര്‍ണ്ണയായ അവതാരമായ കാലികാംബാളിനെ ഇവിടെ പ്രതിഷ്ഠിക്കുകയായിരുന്നു. കാമാക്ഷിയുടെ ഈ അവതാരത്തെ ശാന്ത വിശ്വരൂപ അഥവാ സമാധാന പ്രേമി എന്നാണ് വിളിക്കപ്പെടുന്നത്.

Photo Courtesy: Rasnaboy
അഷ്ടലക്ഷി ക്ഷേത്രം
എട്ട് ഐശ്വര്യം കൊണ്ടുവരുന്ന എട്ട് ലക്ഷ്മിമാർക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രമാണിത്. ഇവരെല്ലാം സമ്പത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ദേവിയായ ലക്ഷ്മിയുടെ വിവിധ രൂപങ്ങളാണ്. വിഷ്ണു ഭഗവാന്‍റെ ഭാര്യകൂടിയാണ് ലക്ഷ്മി. പുരാണം അനുസരിച്ച് ലക്ഷ്മി ദേവി സമ്പത്തിന്‍റെ വിവിധ രൂപങ്ങളില്‍ നമ്മുടെ ജീവിതത്തില്‍ സാന്നിധ്യം അറിയിക്കുന്നു. ആരോഗ്യം, വിജ്ഞാനം,സന്താനങ്ങള്‍, കരുത്ത് എന്നിവയാണിവ. ഒരുമിച്ചാണ് അഷ്ടലക്ഷ്മീ ദേവതമാരെ പൂജിക്കാറ്. ചെന്നൈയിലെ ബെസന്ത് നഗര്‍ ബീച്ചിനടുത്തുള്ള ഈ ക്ഷേത്രത്തിന് നാല് നിലകളുണ്ട്. എട്ട് ദേവതമാരുടെ വിഗ്രഹങ്ങള്‍ പല നിലകളിലായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

Photo Courtesy: Sudharsun.j
നവഗ്രഹ ക്ഷേത്രങ്ങൾ
നവഗ്രഹ ക്ഷേത്രങ്ങളെന്നത് ചെന്നൈയുടെ സമീപത്തായി നിലനില്‍ക്കുന്ന ഒന്‍പത് ക്ഷേത്രങ്ങളാണ്. ഇവ നവഗ്രഹങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടവയാണ്. കുംഭകോണത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന യാത്രക്കാരെ സംരക്ഷിക്കുന്നതിനായാണ് ഇവ പണിതത്. പണ്ട് കാലത്ത് വളരെ അപകടം നിറഞ്ഞതും, ദുര്‍ഘടം നിറഞ്ഞതുമായ യാത്രയായിരുന്നതിനാല്‍ ഈ ക്ഷേത്രങ്ങളിലെ പ്രാര്‍ത്ഥന അപകടം ഒഴിവാക്കും എന്ന് വിശ്വസിക്കപ്പെട്ടു. ചോഴന്മാരുടെ കാലത്താണ് ഇവ നിര്‍മ്മിക്കപ്പെട്ടത്. ഇവരുടെ നിര്‍മ്മാണ ശൈലിയും, കലാവൈദഗ്ദ്യവും ഏറെ ശ്രദ്ധേയമായിരുന്നു. ഇവ ഒന്‍പതും ഒരേ പ്രാധാന്യം ഉള്ളവയായിരുന്നുവെങ്കിലും കാലാന്തരത്തില്‍ ചിലത് അവഗണിക്കപ്പെടുകയും, ഇന്ന് തകര്‍ന്ന അവസ്ഥയില്‍ എത്തുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ചില ക്ഷേത്രങ്ങള്‍ നല്ല രീതിയല്‍ പരിപാലിക്കപ്പെടുന്നതിനാല്‍ കാലത്തെ അതിജീവിച്ച് നില്ക്കുന്നു. ഈ ക്ഷേത്രങ്ങളിലെല്ലാം പ്രതിഷ്ഠ ശിവനാണെങ്കിലും പല രൂപങ്ങളിലാണ് ആരാധിക്കപ്പെടുന്നത്. ചിലയിടത്ത് ചില ഗ്രഹങ്ങളുടെ പ്രതിനിധിയാണ് ശിവന്‍. അതേസമയം, ഇവിടെ ഗ്രഹങ്ങളെ നേരിട്ട് ആരാധിക്കുന്നില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












