Search
  • Follow NativePlanet
Share
» »മണാലിയില്‍ നിന്ന് 5 കുഞ്ഞുയാത്രകള്‍

മണാലിയില്‍ നിന്ന് 5 കുഞ്ഞുയാത്രകള്‍

By Maneesh

മണാലിയില്‍ ട്രെക്കിംഗിന് പോകുക എന്ന് പറഞ്ഞാല്‍ ദീര്‍ഘദൂര ട്രെക്കിംഗുകളെക്കുറിച്ചാ‌യിരിക്കും നമ്മുടെ ചിന്ത. എന്നാല്‍ മണാലി ടൗണില്‍ നിന്ന് കുഞ്ഞു യാത്രകള്‍ നടത്താന്‍ പറ്റിയ നിരവധി സ്ഥലങ്ങളുണ്ട്.

മണാലിയില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് കുഞ്ഞുയാത്ര നടത്താന്‍ ‌പറ്റിയ 6 സ്ഥലങ്ങള്‍ പരിചയ‌പ്പെടാം.

01. ജോഗിണി വെള്ളച്ചാട്ടം

01. ജോഗിണി വെള്ളച്ചാട്ടം

മണാലിയിലെ മാര്‍ക്കറ്റ് ഏരിയയില്‍ നിന്ന് രണ്ട് കിലോമീറ്റ‌ര്‍ അകലെ സ്ഥിതി ചെയ്യുന്ന വസിഷ്ട ക്ഷേത്രത്തി‌ന് സമീപത്ത് നിന്നാണ് ജോഗിണി വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. ഇവിടെ നിന്ന് മൂന്ന് കിലോമീറ്റര്‍ ട്രെക്ക് ചെയ്താല്‍ ജോഗിണി വെള്ളച്ചാട്ടത്തിന് അരികില്‍ എത്താം. മണാലി മാര്‍ക്കറ്റില്‍ നിന്ന് വസിഷ്ഠ ക്ഷേത്രത്തിന്റെ പാര്‍ക്കിംഗ് ഏരിയ വരെ വാഹനത്തില്‍ യാത്ര ചെയ്യാം.
Photo Courtesy: Aditya verma

02. സോളാങ് താഴ്വര

02. സോളാങ് താഴ്വര

മണാലിയില്‍ നിന്ന് 14 കിലേമീറ്റര്‍ വടക്ക് പടിഞ്ഞാറായി റോഹ്താങ് ചുരത്തിലേക്കുള്ള വഴിയിലാണ് സോളോങ് താഴ്വര സ്ഥിതി ചെയ്യുന്നത്. കുളുതാഴ്വരയുടെ ഒരു പാര്‍ശ്വ താ‌ഴ്വരയാ‌ണ് സോളാങ് ‌താഴ്വര. പാരഗ്ലൈഡിംഗ്, സോര്‍ബിങ്, സ്കെയിറ്റിംഗ് തുടങ്ങി‌യ സാഹസിക വിനോദങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഇത്.
Photo Courtesy: Anusharma

03. ഗ്ലാംലാങ് (Glamlang)

03. ഗ്ലാംലാങ് (Glamlang)

മണാലി ടൗണില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഓ‌ള്‍ഡ് മണാലിയിലെ പ്രശസ്തമായ മനുക്ഷേത്രത്തി‌ന് സമീ‌പ‌ത്ത് നിന്നാണ് ഗ്ലാംലാങിലേക്കുള്ള (Glamlang) ട്രെക്കിംഗ് ആരംഭിക്കുന്നത്. ആപ്പിള്‍ തോട്ടങ്ങളിലൂടെ നടന്ന് മന്‍സാലു നദി കുറുകെ കടന്ന് ചെറിയ ഒരു കുന്ന് കയറി എത്തിച്ചേരുന്ന മൊട്ടക്കുന്നാണ് ഗ്ലാംലാങ്.
Photo Courtesy: Anuj.bhargava7

04. ഗൗധര്‍ (Gaudhar)

04. ഗൗധര്‍ (Gaudhar)

മനുക്ഷേത്രത്തിന്റെ പ‌രിസരത്ത് നിന്ന് തന്നെയാണ് ഗൗധറിലേക്കുള്ള യാത്ര ആരംഭി‌ക്കുന്നത്. മനുക്ഷേത്രത്തില്‍ വനത്തിലൂടെ നടന്ന് മണാലിയിലെ വനദേവത ക്ഷേത്രമായ ദാനി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. ഈ ക്ഷേത്ര പരിസരത്ത് നിന്ന് കുന്നുകയറി വേണം ഗൗധറി‌ല്‍ (Gaudhar) എത്തിച്ചേരാന്‍. മാങ്നികോട്ടിന്റെ ബേസ് ആണ് ഈ സ്ഥലം.
Photo Courtesy: Anuj.bhargava7

05. ലാമ ദുഘ് (Lama Dugh)

05. ലാമ ദുഘ് (Lama Dugh)

മണാലിയില്‍ നിന്ന് നടത്താവുന്ന കുഞ്ഞന്‍ യാത്രയ്ക്ക് പറ്റിയ ഒരു സ്ഥലമാണ് ‌ലാമദുഘ് (Lama Dugh). മണാലിക്ക് സമീപമുള്ള ധുംഗ്രി (Dhungri) ഗ്രാമത്തില്‍ നിന്നാണ് ഇവിടേയ്ക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. ഏകദേശം നാലുമുതല്‍ അഞ്ച് വരെ മണിക്കൂര്‍ യാത്ര ചെയ്യേണ്ടതുണ്ട് ഈ ട്രെക്കിംഗ് പൂര്‍ത്തിയാക്കാന്‍.
Photo Courtesy: Gayatri Priyadarshini

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+