വലിയ നഗരങ്ങള്‍ എല്ലാവരേയും ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ചില ചെറുനഗരങ്ങളും ആളുകളെ വിസ്മയിപ്പിക്കും. പ്രത്യേകിച്ച് കര്‍ണാടകയിലെ ചെറുനഗരങ്ങള്‍. ഒരു സംസ്ഥാനം വ്യത്യസ്ത ലോകം എന്ന കര്‍ണാടക ടൂറിസത്തിന്റെ ആപ്തവാക്യം ശരിയാണെന്ന് തോന്നും കര്‍ണാടകയിലെ ചില നഗരങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍.

കര്‍ണാടക എന്ന് കേള്‍ക്കുമ്പോള്‍ കൂര്‍ഗും മൈസൂരും ബാംഗ്ലൂരും ഷിമോഗയും മാത്രമാണെന്ന് വിചാരിക്കുന്നവരെ അമ്പരിപ്പിക്കുന്ന നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉണ്ട്. കേട്ട് ശീലിച്ച കര്‍ണാടകയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചില ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ നമുക്ക് പരിചയപ്പെടാം.
6000 രൂപവരെ ലാഭം കിട്ടുന്ന സൗജന്യകൂപ്പണുകള്‍
കാഴ്ചകള്‍ കാണാനും സാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനും പറ്റിയ സുന്ദരമായ സ്ഥലങ്ങളാണ് ഇവയൊക്കെ. അടുത്ത പ്രാവിശ്യം കര്‍ണാടക സഞ്ചാരിക്കുമ്പോള്‍ ബാംഗ്ലൂരും മൈസൂരും കൂര്‍ഗുമൊക്കെ ഒഴിവാക്കി ഇവിടേയ്ക്ക് യാത്ര പോകാം.
ചിക്കമഗളൂര്‍
കര്‍ണാടകയില്‍ എത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ചെറിയ നഗരമാണ് ചിക്കമഗളൂര്‍. കര്‍ണാടകയുടെ കാല്‍പനിക സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയ സ്ഥലമാണിത്. ചിക്കമഗളൂര്‍ ജില്ലയുടെ ആസ്ഥാനമായ ഈ സ്ഥലത്തിന് ആ പേര് ലഭിച്ചത് കൊച്ചുമകളുടെ നാട് എന്ന വാക്കില്‍ നിന്നാണ്. ചിക്കമഗളൂരിനെക്കുറിച്ച് വായിക്കാം

Photo Courtesy: Sherwin1995
ദാണ്ഡേലി
സഞ്ചാരികളെ അക്ഷരാര്‍ത്ഥത്തില്‍ ത്രില്ലടിപ്പിക്കുന്ന സ്ഥലമാണ് ദാണ്ഡേലി. കായാക്കിംഗ്, വാട്ടര്‍ റാഫ്റ്റിംഗ്, ഓവെര്‍നൈറ്റ് റാഫ്റ്റിംഗ്, ട്രെക്കിംഗ്, ബോട്ടിംഗ് തുടങ്ങിയ നിരവധി ആക്റ്റിവിറ്റികളാണ് ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ദാണ്ഡേലിയെക്കുറിച്ച് വായിക്കാം

Photo Courtesy: Sowmya Kidambi
കാപു
കാപുവിലെ ബീച്ചാണ് കാപുവിനെ സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്തമാക്കിയത്. ഇവിടുത്തെ സുഖപ്രദമായ കാലവസ്ഥ കുടുംബ സമേതമുള്ള യാത്രയ്ക്ക് പറ്റിയതാണ്. ബീച്ചിനെ ചുറ്റി നില്‍ക്കുന്ന പച്ചപ്പ് സഞ്ചാരികള്‍ക്ക് സുന്ദരമായ അനുഭൂതിയാണ് പകര്‍ന്ന് നല്‍കുന്നത്.

Photo Courtesy: Venkasub
ബിന്ദൂര്‍
കര്‍ണാടകയിലെ ഒരു ചെറുനഗരമാണ് ബിന്ദൂര്‍. ഉഡുപ്പി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ നഗരത്തെ പ്രശസ്തമാക്കിയത് ഇവിടുത്തെ ബീച്ചുകളും ക്ഷേത്രങ്ങളുമാണ്. ഇവിടുത്തെ സോമേശ്വര ക്ഷേത്രത്തിലെ ശില്‍പഭംഗി കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്.
ബനവാസി
പ്രശസ്തമായ മധുകേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ് ബനവാസി. വലിയ വനത്തിന് നടുവിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വനം എന്ന് അര്‍ത്ഥം വരുന്ന ബന എന്ന വാക്കില്‍ നിന്ന് അരുവി എന്ന് അര്‍ത്ഥം വരുന്ന വാസി എന്ന വാക്കില്‍ നിന്നുമാണ് ഈ സ്ഥലത്തിന് വനവാസി എന്ന പേര് ലഭിച്ചത്.

ഹോറനാട്
അന്നപൂര്‍ണേശ്വരി ക്ഷേത്രം എന്ന വലിയ ക്ഷേത്രമാണ് ഹോറനാടിനെ സഞ്ചാരികള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കുന്നത്. സ്വര്‍ണ്ണത്തിലാണ് അന്നപൂര്‍ണേശ്വരിയുടെ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം വായിക്കാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














