Search
  • Follow NativePlanet
Share
» »കൊടുമുടിയെന്ന് പറഞ്ഞാൽ ഇങ്ങനെയിരിക്കണം

കൊടുമുടിയെന്ന് പറഞ്ഞാൽ ഇങ്ങനെയിരിക്കണം

ഒരു സഞ്ചാരി തീർച്ച‌യായും കണ്ടിരിക്കേണ്ട നിരവധി കൊടുമുടികൾ ഇന്ത്യയിൽ ഉണ്ട്. അവയിൽ ഏറ്റവും വ്യത്യസ്തമായ ചില കൊടുമുടികൾ നമുക്ക് പരിചയപ്പെടാം

By Maneesh

ഒളി‌ഞ്ഞ് കിടക്കുന്ന അതിശയങ്ങ‌ളുടെ നാ‌ടാണ് ഇന്ത്യ എ‌ന്ന് പല‌പ്പോഴും പറയാറുണ്ട്. എന്നാൽ ചില അതിശയങ്ങൾ ഒരിക്കലും ഒളിപ്പിച്ച് വയ്ക്കാൻ കഴിയില്ല. അത്തരത്തിലുള്ള അതിശയങ്ങളിൽ ചിലതാണ് ഇന്ത്യയിൽ ഉയർന്ന് നിൽക്കുന്ന കൊടുമുടികൾ.

ഒരു സഞ്ചാരി തീർച്ച‌യായും കണ്ടിരിക്കേണ്ട നിരവധി കൊടുമുടികൾ ഇന്ത്യയിൽ ഉണ്ട്. അവയിൽ ഏറ്റവും വ്യത്യസ്തമായ ചില കൊടുമുടികൾ നമുക്ക് പരിചയപ്പെടാം

ട്രെക്കിംഗില്‍ ‌പിച്ചവയ്ക്കാന്‍ 7 സ്ഥല‌ങ്ങള്‍

01. കഞ്ചൻജംഗ

01. കഞ്ചൻജംഗ

കഞ്ചൻജംഗ എന്ന കൊടുമുടിയേക്കുറിച്ച് കേൾ‌ക്കാത്ത ആരും തന്നെയുണ്ടാകില്ല. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഈ കൊടുമുടി ഇന്ത്യയ്ക്കും നേപ്പാളിനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. സമു‌ദ്രനിരപ്പിൽ നിന്ന് 8586 മീറ്റർ ഉയരത്തിലായാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: proxygeek

മഞ്ഞിലെ നിധികൾ

മഞ്ഞിലെ നിധികൾ

ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കൊടുമുടിയാണ്‌ കാഞ്ചന്‍ജംഗ. മഞ്ഞിലെ അഞ്ച്‌ നിധികള്‍ എന്നാണ്‌ കാഞ്ചന്‍ജംഗ എന്നവാക്കിന്റെ അര്‍ത്ഥം. സ്വര്‍ണ്ണം, വെള്ളി, രത്‌നങ്ങള്‍, ധാന്യങ്ങള്‍, പുണ്യ പുസ്‌തകങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന അഞ്ച്‌ കൊടുമുടികള്‍ ഇവിടെയുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Nadeemmushtaque
02. സന്ദ‌ക്‌ഫു

02. സന്ദ‌ക്‌ഫു

പശ്ചിമ ബം‌ഗാളില‌ലെ ഏറ്റവും ഉയരം കൂടിയ ഈ കൊടുമുടി ട്രെക്കേഴ്സിന്റെ ഇടയിൽ പ്രശസ്തമാണ്. ഇതിന്റെ മുകളിൽ കയറിയാൻ ലോകത്തിലെ ഉയരമുള്ള 5 കൊടുമുടികളിൽ 4 കൊടുമുടികൾ കാണാൻ ‌കഴിയും.

Photo Courtesy: solarshakti

4കൊടുമുടികൾ

4കൊടുമുടികൾ

എവറെസ്റ്റ്, കാഞ്ചൻജംഗ, ലോറ്റ്‌സെ, മകാളു എന്നീ കൊടുമുടികളാണ് സന്ദ‌ക്‌ഫുവിൽ നിന്ന് കാണാൻ കഴിയുന്നത്. അപൂർവമായ നിരവധി കാട്ടുപൂക്കൾക്കും കൂണുകൾക്കും പ്രശസ്ത‌മാണ് ഈ സ്ഥലം. വിശദമായി വായിക്കാം

Photo Courtesy: Abhishek.ghosh1984

03. കി‌ന്നൗർ കൈലാഷ്

03. കി‌ന്നൗർ കൈലാഷ്

ഹിമാചൽ പ്രദേ‌ശിലെ കിന്നൗർ ജില്ലയിലെ കൊടുമുടിയാണ് കിന്നൗർ കൈലാഷ്. ഈ കൊടുമുടിയുടെ താഴ്വരയിലാണ് കി‌ന്നൗർ സ്ഥിതി ചെയ്യുന്നത്. സമു‌ദ്ര നിരപ്പിൽ നിന്ന് 6500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടി ഹിന്ദു, ബുദ്ധ മതക്കാരുടെ പുണ്യ സ്ഥലം കൂടിയാണ്.

Photo Courtesy: snotch

ഐതിഹ്യം

ഐതിഹ്യം

പുരാണത്തിൽ പറയുന്ന ഭസ്മസുരന്റെ കാലത്ത് നിർമ്മിക്കപ്പെട്ടതെന്ന് പറയപ്പെടുന്ന ഒരു ശിവ ക്ഷേത്രം ഇവിടെ‌യുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഭസ്മാസുരൻ ശിവനിൽ നിന്ന്, താൻ സ്പർശിക്കുന്ന എല്ലാവരും ഭസ്മം ആകാനുള്ള വരം നേടിയതെന്നാണ് പറയപ്പെടുന്നത്. ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ കാണാം.
Photo Courtesy: Goutam1962

04. സ്റ്റോക്ക് കാങ്രി

04. സ്റ്റോക്ക് കാങ്രി

ജമ്മുകശ്മീരിലെ ലഡാക്ക് പ്രവിശ്യയിൽ ‌സമുദ്ര നിരപ്പിൽ നിന്ന് 6.153 മീറ്റർ ഉയരത്തിലായാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്. ഹെമിസ് നാഷണൽ പാർക്കിന്റെ ഭാഗമാണ് ഈ കൊടുമുടി.

Photo Courtesy: Jorn Eriksson

05. തൃശൂൽ കൊടുമുടി

05. തൃശൂൽ കൊടുമുടി

ഉത്തരാഖണ്ഡിലെ ഓലിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ സമുദ്ര നിരപ്പില്‍ നിന്നും 23490 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തൃശൂല്‍ കൊടുമുടി. ശിവ ഭഗവാനില്‍ നിന്നാണ്‌ ഈ സ്ഥലത്തിന്‌ ഈ പേര്‌ ലഭിക്കുന്നത്‌. നിരവധി സ്‌കീയിങ്‌ ചെരുവുകള്‍ ഇവിടെയുണ്ട്‌. ഇന്‍ഡോ -ടിബറ്റന്‍ അതിര്‍ത്തി പോലീസിന്റെ പരിശീലന ക്യാമ്പ്‌ സ്ഥിതി ചെയ്യുന്നത്‌ ഇവിടെയാണ്‌.
Photo Courtesy: Himanshut7

രൂപ്‌കുണ്ഡ് തടാകം

രൂപ്‌കുണ്ഡ് തടാകം

തൃശൂല്‍ കൊടുമുടിക്ക്‌ താഴെയാണ്‌ നിഗുഢതകള്‍ ഒളിഞ്ഞിരിക്കുന്ന രൂപ്‌കുണ്ട്‌ തടാകം. ഈ തടാകത്തില്‍ നിന്നും മനുഷ്യരുടെയും കുതിരകളുടേതുമായി അറുനൂറോളം അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു. കൗശ്യായിനിയില്‍ നിന്നും ഹദിനി ബുഗ്യാലില്‍ നിന്നും ഈ കൊടുമുടി കാണാം. വിശദമായി വായിക്കാം

Photo Courtesy: Keerthi msrit at English Wikipedia
06. മണിമഹേഷ് കൈലാസ്

06. മണിമഹേഷ് കൈലാസ്

ഹിമാചൽപ്രദേ‌ശി‌ലെ ചാമ്പ ജില്ലയിലെ ഭാർമൗർ ഗ്രാമത്തിലെ മണിമഹേഷ് തടാക കരയിൽ നിന്നാണ് മണിമഹേഷ് കൈലാസ് കൊടുമുടി ആരംഭിക്കുന്നത്. ശിവന്റെ വാസസ്ഥലമാണ് ഈ കൊടുമുടി എന്നാണ് വിശ്വാസം.

Photo Courtesy: Hiranmay

07. ഓം പര്‍വ്വതം

07. ഓം പര്‍വ്വതം

സമുദ്രനിരപ്പില്‍ നിന്ന് 6191 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന, ഹിമാലയന്‍ മലനിരകളില്‍ പെടുന്നപര്‍വ്വതമാണ് ഓം പര്‍വ്വതം. ലിറ്റില്‍ കൈലാഷ്, ആദി കൈലാഷ്, ബാബ കൈലാഷ്, ജോംഗ്ലിങ്ങ്കോങ്ങ് പര്‍വ്വതം എന്നീ പേരുകളിലും ഈ പര്‍വ്വതം അറിയപ്പെടുന്നു. ഓം എന്ന രൂപത്തിലുള്ള മഞ്ഞിന്‍റെ സാന്നിധ്യം ഈ പര്‍വ്വതത്തെ ഹിന്ദു, ജൈന, ബുദ്ധമതങ്ങള്‍ക്ക് പ്രാധാന്യമുള്ളതാക്കി തീര്‍ക്കുന്നു. Read more

Photo Courtesy: Aryarakshak

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+