Search
  • Follow NativePlanet
Share
» »ട്രെക്കിംഗില്‍ ‌പിച്ചവയ്ക്കാന്‍ 7 സ്ഥല‌ങ്ങള്‍

ട്രെക്കിംഗില്‍ ‌പിച്ചവയ്ക്കാന്‍ 7 സ്ഥല‌ങ്ങള്‍

By Staff

ദീര്‍ഘദൂര ട്രെക്കിംഗ് നടത്താന്‍ ആഗ്രഹിക്കുന്ന നിരവധി സഞ്ചാരികളുണ്ട്. ദുഷ്കരവും കഠിനവുമായ ഹിമാലയന്‍ ട്രെക്കിംഗ് ‌പാതകളിലൂടെ ദിവസങ്ങളോളം ട്രെക്കിംഗ് നടത്താന്‍ പോകുന്നതിന് മുന്‍പെ ട്രെക്ക് ചെയ്ത് പരിശീലിക്കണം.

ദീര്‍ഘദൂര ട്രെക്കിംഗ് എന്ന നിങ്ങളുടെ ആഗ്ര‌ഹം സഫലമാക്കാന്‍, ട്രെക്ക് ചെയ്ത് പരിശീലിക്കാന്‍ പറ്റിയ ഇന്ത്യയിലെ 7 സ്ഥലങ്ങള്‍ പരിചയപ്പെടാം

ദിവസങ്ങളോളം യാത്ര ചെയ്യാൻ ചില ട്രെക്കിംഗ് പാതകൾദിവസങ്ങളോളം യാത്ര ചെയ്യാൻ ചില ട്രെക്കിംഗ് പാതകൾ

ചന്ദ്രന്റെ തടാകം തേടി 11 ദിവസത്തെ യാത്രചന്ദ്രന്റെ തടാകം തേടി 11 ദിവസത്തെ യാത്ര

01. ചെമ്പ്ര പീക്ക്, കേര‌ളം

01. ചെമ്പ്ര പീക്ക്, കേര‌ളം

സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 6,900 അടി ഉയരത്തിലാണ് ചെമ്പ്രാ പീക്ക് സ്ഥിതി ചെയ്യുന്നത്. പ്രഫഷണലുകളല്ലാത്ത ട്രെക്കര്‍മാരുടെ പ്രിയപ്പെട്ട ട്രെക്കിംഗ് പാതയാണ് ഇത്. വളരെ പ്രയാസമില്ലാതെ ട്രെക്ക് ചെയ്യാം എന്നതിനാല്‍ വയനാട്ടില്‍ ഹണിമൂണിന് എത്തുന്ന നവദമ്പതിമാരും ഇവിടേയ്ക്ക് ട്രെക്കിംഗ് നടത്താറുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Chandru
02. ചോപ്ത, ഉത്തരഖണ്ഡ്

02. ചോപ്ത, ഉത്തരഖണ്ഡ്

ഉത്തരാഖണ്ഡിലെ രുദ്രാപ്രയാഗ്‌ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹില്‍സ്റ്റേഷനാണ്‌ ചോപ്‌ത. സമുദ്രനിരപ്പില്‍ നിന്ന്‌ 2680 മീറ്റര്‍ ഉയരത്തില്‍ കാണപ്പെടുന്ന ചോപ്‌ത മിനി സ്വിറ്റ്‌സര്‍ലാന്‍ഡ്‌ എന്ന്‌ അറിയപ്പെടുന്നു. ഡ‌ല്‍ഹിയില്‍ നിന്ന് ഋഷികേശ് വഴി 450 കിലോമീറ്റര്‍ സഞ്ചരിക്കണം ചോപ്തയില്‍ എത്തിച്ചേരാന്‍. ട്രെക്കിംഗ് ട്രെയിലുകളെല്ലാം ആയസരഹിതവും ദൈര്‍ഘ്യം കുറഞ്ഞതുമാണ്. അതിനാല്‍ ട്രെക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് സഹായിയുടേയോ ഗൈഡിന്റേയൊ ആവശ്യം ഇല്ലാ. വിശദമായി വായിക്കാം

Photo Courtesy: Travelling Slacker
03. സി‌ന്‍ഗാലില റിഡ്ജ്, പശ്ചിമ ബംഗാള്‍

03. സി‌ന്‍ഗാലില റിഡ്ജ്, പശ്ചിമ ബംഗാള്‍

ഹിമാല‌യന്‍ മേഖലയിലെ ഏറ്റവും ജനപ്രിയമായ ട്രെക്കിംഗ് സ്ഥലങ്ങളില്‍ ഒന്നാണ് പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗിന് സമീപ‌ത്തുള്ള സി‌ന്‍ഗാലില. വളരെ എളുപ്പത്തില്‍ ട്രെക്ക് ചെയ്യാവുന്ന സ്ഥലമായതിനാല്‍ ട്രെക്കിംഗില്‍ പരിചയമില്ലാത്തവര്‍ക്കും വളരെ അനാ‌യാസം ട്രെക്കിംഗ് നടത്താം എന്നതാണ് സി‌ന്‍ഗാലിലയുടെ ഏറ്റവും വലിയ പ്രത്യേകത. വിശദമായി വായിക്കാം

Photo Courtesy: Sudeepdino008
04. കല്‍സുഭായ്, മഹാരാഷ്ട്ര

04. കല്‍സുഭായ്, മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ ഏ‌റ്റവും ഉയരമുള്ള കൊടുമുടിയാണ് കല്‍സുബായ് (Kalsubai). ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടസ്ഥലമായ കല്‍സുബായി‌ലെ ചെറിയ ക്ഷേ‌ത്രത്തിലേക്ക് തീര്‍ത്ഥാടനം നടത്തുന്നവരും വിരളമല്ലാ. പശ്ചിമഘട്ടത്തിന്റെ ഭാഗമായ സഹ്യാദ്രി മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 1646 മീറ്റര്‍ ഉയരത്തിലായാണ് കല്‍സുബായ് സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ ഇഗ്ടാപുരി താലുക്കിലും അഹമ്മദ്‌നഗര്‍ ജില്ലയിലെ അകോലെ താലുക്കിലുമായാണ് ക‌ല്‍സുബായ് സ്ഥിതി ചെയ്യുന്നത്. വിശദമാ‌യി വായിക്കാം

Photo Courtesy: Elroy Serrao

05. ഡിസ്കൗ താഴ്വര, നാഗലാന്‍ഡ്

05. ഡിസ്കൗ താഴ്വര, നാഗലാന്‍ഡ്

കൊഹിമ പട്ടണത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡിസുകൗ താഴ്‌വര ട്രക്കിങ്‌ പ്രേമികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട സ്ഥലമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 248 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഈ സ്ഥലത്ത്‌ നിന്നും നോക്കിയാല്‍ പര്‍വതങ്ങളുടെ വിശാല ദൃശ്യം കാണാന്‍ കഴിയും. വന പുഷ്‌പങ്ങളും തെളിഞ്ഞ പര്‍വത അരുവികളും ഈ സ്ഥലത്തിന്‌ സ്വര്‍ഗ തുല്യമായ മനോഹാരിത നല്‍കുന്നു. വിശദമായി വായിക്കാം

Photo Courtesy: Mongyamba
06. ബിയാസ് കുണ്ട്, ഹിമാചല്‍പ്രദേശ്

06. ബിയാസ് കുണ്ട്, ഹിമാചല്‍പ്രദേശ്

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ട്രെക്കിംഗ് പാതയാണ് ബിയാസ് കുണ്ട് ട്രെക്കിംഗ്. മണാലിയില്‍ കുറച്ച് നാള്‍ കറ‌ങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‌തെരഞ്ഞെടുക്കാന്‍ പറ്റിയ ട്രെക്കിംഗ് ആണ് ബി‌യാസ് കുണ്ട് ട്രെക്കിംഗ്. മണാലിയില്‍ എത്തിച്ചേരുന്ന സഞ്ചാരികളുടെ തിരക്കില്‍ നിന്നും ബഹളത്തില്‍ നിന്നും അകന്ന് മാറാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് ബി‌യാസ് കുണ്ട്. കുന്നുകളിലെ മഞ്ഞുരികി രൂപപ്പെട്ട സുന്ദരമാ‌യ ഒരു ഹിമ തടാകമാണ് ബിയാസ് കുണ്ട്. ഇവിടെ നിന്നാണ് ബിയാസ് നദി ഉറവയെടുക്കുന്നത്. ഏത് പ്രായക്കാര്‍ക്കും അനായാസം എത്തിച്ചേരാന്‍ പറ്റുന്ന സ്ഥലമാണ് ബിയാസ് കുണ്ട്.

Photo Courtesy: Prashant Ram
07. കുമാര‌പര്‍വ്വത, കര്‍ണാടക

07. കുമാര‌പര്‍വ്വത, കര്‍ണാടക

ബാംഗ്ലൂരില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെയായി സമുദ്രനിരപ്പില്‍ നിന്ന് 1712 മീറ്റര്‍ ഉയരത്തിലാണ് കുമാരപര്‍വത സ്ഥിതി ചെയ്യുന്നത്. കൂര്‍ഗ് ജില്ലയില്‍ ദക്ഷിണകന്നഡ ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന പുഷ്പഗിരി വന്യജീവി സങ്കേതത്തിനുള്ളിലാണ് ഈ കൊടുമുടിയുടെ സ്ഥാനം. ദക്ഷിണ കന്നഡയിലെ പ്രശസ്തമായ കുക്കേ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. മംഗലപുരത്ത് നിന്നും മൈസൂരില്‍ നിന്നും ഇവിടെ എത്തിച്ചേരാന്‍ ബസുകളുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Palachandra

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X