1. കുന്നൂർ
തമിഴ്നാട്ടിൽ ഊട്ടിക്കടുത്തുള്ള ഒരു ഹിൽസ്റ്റേഷൻ ആണ് കുന്നൂർ. സമുദ്രനിരപ്പില്‍ നിന്ന് 1850 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന, മഞ്ഞിന്‍റെ മൂട് പടമണിഞ്ഞ ഈ ചെറുടൗണിനെ നിങ്ങള്‍ കാണുമ്പോഴേ ഇഷ്ടപ്പെട്ടു തുടങ്ങും. മണത്തിനും, രുചിക്കും പേര് കേട്ട നീലഗിരി ചായ ഉത്പാദിപ്പിക്കപ്പെടുന്നത് ഇവിടെയാണ്.
Photo Courtesy: Michael varun
നീലഗിഗി ജില്ല
നീലഗിഗി ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് കൂന്നൂര്‍. ഊട്ടി ആസ്ഥാനമാക്കിയ നീലഗിരി ജില്ലയുടെ കളക്ടാറാണ് ഇവിടുത്തെ ഭരണമേല്‍നോട്ടം നിര്‍വ്വഹിക്കുന്നത്. നീലഗിരി മൗണ്ടേൻ ട്രെയിൻ കുന്നൂർ വഴിയാണ് കടന്ന് പോകുന്നത്. വിശദമായി വായിക്കാം
Photo Courtesy: Titus John
2. കൊടൈക്കനാൽ
കൊടൈക്കനാലെന്ന് കേള്‍ക്കാത്ത സഞ്ചാരപ്രിയരുണ്ടാകില്ല. പശ്ചിമഘട്ടത്തിലെ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.
Photo Courtesy: Ramkumar
ഹണിമൂൺ ഡെസ്റ്റിനേഷൻ
ജനപ്രിയതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരത്തിലാണ് കൊടൈക്കനാല്‍. വിശദമായി വായിക്കാം
Photo Courtesy: Silvershocky
3. കൊല്ലി ഹിൽസ്
തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ മലനിരകളാണ് കൊല്ലി . 280 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന കൊല്ലിമല പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ സ്ഥലമാണ്. സമുദ്ര നിരപ്പില്‍ നിന്നും 1000 മുതല്‍ 1300 വരെ മീറ്റര്‍ ഉയരത്തിലാണ് കൊല്ലി മല സ്ഥിതി ചെയ്യുന്നത്.
Photo Courtesy: ANAND NANO
പൂർവഘട്ടത്തിൽ
പൂർവഘട്ടത്തിന്റെ ഭാഗമായ കൊല്ലി മലനിരകള്‍ അധികം അറിയപ്പെട്ടു തുടങ്ങിയിട്ടില്ലാത്തതും അതേസമയം ഏറെ സാധ്യതകള്‍ ഉള്ളതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. വിശദമായി വായിക്കാം
Photo Courtesy: Rajeshodayanchal
4. കോട്ടഗിരി
നീലഗിരി ജില്ലയിലെ പ്രധാന ഹില്‍ സ്റ്റേഷനുകളിലൊന്നാണ് കോട്ടഗിരി. കൊടുമുടികള്‍, വെള്ളച്ചാട്ടങ്ങള്‍,ട്രെക്കിംഗിനായി കാനന പാതകള്‍ തുടങ്ങി ഒരു ഹില്‍ സ്റ്റേഷനു വേണ്ട എല്ലാവിധ പകിട്ടോടും പ്രൌഡിയോടും കൂടി കോട്ടഗിരി നിരകള്‍ നിറഞ്ഞു നില്‍ക്കുന്നു.
Photo Courtesy: Hari Prasad Sridhar
പ്രധാന ഹിൽസ്റ്റേഷൻ
കൂന്നൂര്‍,ഊട്ടി എന്നിവയോടൊപ്പം തന്നെ യാത്രികരുടെ പട്ടികയില്‍ സുപ്രധാന സ്ഥാനമുണ്ടിതിന്. വിശദമായി വായിക്കാം
Photo Courtesy: Buvanesh Subramani
5. ഊട്ടി
തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് ഊട്ടി എന്ന പ്രകൃതിരമണീയമായ പട്ടണം സ്ഥിതിചെയ്യുന്നത്. മഞ്ഞും കുളിരും വലയം ചെയ്ത നീലഗിരിക്കുന്നുകള്‍ക്കിടയിലെ ഈ പ്രദേശത്തിന്റെ ഔദ്യോഗിക നാമം ഊട്ടക്കാമുണ്ട് എന്നാണ്.
Photo Courtesy: http://www.flickr.com/photos/sankaracs/
ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രം
വര്‍ഷംതോറും ഊട്ടിയുടെ സൗന്ദര്യം നുകരാന്‍ ഇവിടേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളുടെ സൌകര്യത്തിന് വേണ്ടിയാണ് ഊട്ടിയെന്ന സരള നാമം കൈകൊണ്ടത്. വിശദമായി വായിക്കാം
Photo Courtesy: KARTY JazZ
6. വാൽപ്പാറൈ
തമിഴ്നാട്ടിലെ ഏറ്റവും മനോഹരമായ ഹില്‍സ്റ്റേഷനുകളിലൊന്നാണ് വാൽപ്പാറൈ. കോയമ്പത്തൂര്‍ ജില്ലയില്‍ പെടുന്ന ഈ സ്ഥലം അണ്ണാമലൈ മലനിരകളിലാണ്. 170 വര്‍ഷങ്ങള്‍ക്കപ്പുറമാണ് വാല്‍പ്പാറൈയില്‍ ആദ്യമായി മനുഷ്യവാസം ആരംഭിച്ചത്. വനത്തോട് ചേര്‍ന്ന് ഇവിടെ കാപ്പി, തേയില പ്ലാന്‍റേഷനുകളുണ്ട്.
Photo Courtesy: Thangaraj Kumaravel from Chennai, India
വെള്ളച്ചാട്ടങ്ങളും ഡാമുകളും
ഇടതൂര്‍ന്ന വനത്തില്‍ വെള്ളച്ചാട്ടങ്ങളും, അരുവികളും ഏറെയുണ്ട്. വാല്‍പ്പാറയില്‍ വരുന്നവരെ ഏറെ ആകര്‍ഷിക്കുന്നതാണ് ഷോളയാര്‍ ഡാമും, ഗ്രാസ് ഹില്‍സും, വ്യുപോയിന്‍റുകളും. വിശദമായി വായിക്കാം
Photo Courtesy: Challiyan at Malayalam Wikipedia
07. യേലഗിരി
ഊട്ടി, കൊടൈക്കനാല്‍ തുടങ്ങിയ തമിഴ്‌നാട്ടിലെ മറ്റു ഹില്‍സ്‌റ്റേഷനുകള്‍ പോലെ അത്ര വികസിതമല്ല യേലഗിരി. എന്നിരുന്നാലും സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ജില്ലാഭരണകൂടം ആരംഭിച്ചിട്ടുണ്ട്.
Photo Courtesy: Keyan20
സാഹസിക വിനോദങ്ങൾ
ഇതിന്റെ ഭാഗമായി പാരാഗ്‌ളൈഡിംഗ്, റോക്ക് ക്ലൈംബിംഗ് എന്നിവയ്‌ക്ക് വലിയ പ്രചാരം നല്‍കി വരുന്നു. ശാന്തമായ അന്തരീക്ഷവും ഗ്രാമീണ സൗന്ദര്യവും യേലഗിരിയില്‍ എത്തുന്നവരുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കും.
കൂടുതൽ വായിക്കാം
Photo Courtesy: Coolsangamithiran
08. ഏർക്കാട്
പൂര്‍വ്വഘട്ട മലനിരകളിലെ ഏറ്റവും ഭംഗിയേറിയ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് ഏര്‍ക്കാട്. ബാംഗ്ലൂരിൽ നിന്ന് 4 മണിക്കൂർ കൊണ്ട് ഏർക്കാട് എത്തിച്ചേരാം. തമിഴ്‌നാടിലെ ഷെവരോയ് കുന്നുകളില്‍, സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1515 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Riju K
സുന്ദരമായ കാലവസ്ഥ
അതുകൊണ്ടുതന്നെ വളരെ തണുത്ത കാലാവസ്ഥയാണ് ഇവിടെയുള്ളത്. മലമുകളില്‍ നിന്നും നോക്കുമ്പോള്‍ താഴെ പച്ച വിടര്‍ത്തി നില്ക്കുന്ന ഭംഗിയേറിയ മലനിരകളുടെ കാഴ്ച. വിശദമായി വായിക്കാം.
Photo Courtesy: Mohammed Aswath Ali