കസോൾ
പാർവ്വതി വാലിയിലേക്കുള്ള പ്രവേശന കവാടമാണ് കസോൾ. പാർവ്വതി വാലിയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ആദ്യം എത്തിച്ചേരേണ്ടത് ഈ മേഖലയിലെ ഏറ്റവും വലിയ ടൗൺ ആയ കസോളിലേക്കാണ്.
Photo Courtesy: Yoel Ben-Avraham
എത്തിച്ചേരാൻ
ഹിമാചല്‍പ്രദേശിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമായ കുള്ളുവില്‍ നിന്ന് 42 കിലോമീറ്റര്‍ കിഴക്കായി സമുദ്രനിരപ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തിലാണ് കസോള്‍ എന്ന ഈ ടൗൺ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Yoel Ben-Avraham
പാർവതി നദിയുടെ തീരത്ത്
പാര്‍വതി നദിക്ക് കുറുകെയുള്ള പാലത്തിന് അപ്പുറവും ഇപ്പുറവുമായി കിടക്കുന്ന കസോള്‍ ഓള്‍ഡ്കസോള്‍, ന്യൂ കസോള്‍ എന്നിങ്ങനെ രണ്ടായി തിരിക്കപ്പെട്ടിട്ടുണ്ട്. മണികരനില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയായാണ് കസോള്‍ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: hermesmarana
താമസിക്കാൻ
ആൽപൈനെ ഗസ്റ്റ് ഹൗസ്, സോണി കോട്ടേജ്, ഹോട്ടൽ ബ്ലൂ ഡയമണ്ട് തുടങ്ങി നിരവധി ഹോട്ടലുകളും കോട്ടേജുകളും ഇവിടെകാണാം. മിക്ക കോട്ടേജുകളും പാർവ്വതി നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Yoel Ben-Avraham
ചലാൽ
കസോളിൽ എത്തിച്ചേരുന്ന മിക്ക സഞ്ചാരികളും ട്രെക്ക് ചെയ്യാൻ തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ചലാൽ. കസോളിൽ നിന്ന് പാർവതി നദിക്ക് കുറുകേ നടന്ന് നദിയുടെ തീരത്ത് കൂടിയാണ് ഈ ട്രെക്കിംഗ് പാത ചാലൽ വരെ നീളുന്നത്.
Photo Courtesy: Travelling Slacker
മുക്കാൽ മണിക്കൂർ
അധികം ദുഷ്കരമല്ലാത്ത പാതയിലൂടെ ഏകദേശം മുക്കാൽ മണിക്കൂർ നേരം യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാൻ. നൂറിൽ താഴെ വീടുകൾ മാത്രമുള്ള ചെറിയ ഗ്രാമാമാണ് ചാലാൽ. ഷാൾ നെയ്ത്താണ് ഈ ഗ്രാമീണരുടെ പ്രധാന ഉപ ജീവന മാർഗ്ഗം.
Photo Courtesy: Travelling Slacker
തോഷ്
കസോളിൽ നിന്ന് ട്രെക്ക് ചെയ്യാൻ പറ്റിയ മറ്റൊരു സ്ഥലമാണ് തോഷ്. പാർവ്വതി താഴ്വരയിൽ തന്നെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ട്രെക്ക് ചെയ്ത് മുകളിൽ എത്തുന്നവർക്ക് ക്യാമ്പ് ചെയ്യാനും ഇവിടെ സൗകര്യമുണ്ട്.
Photo Courtesy: Yoel Ben-Avraham
കൾഗ
കസോളിൽ നിന്ന് സഞ്ചരിക്കാൻ പറ്റിയ മറ്റൊരു സ്ഥലമാണ് കൾഗ. കസോളിൽ നിന്ന് ബർഷാനി വരെ വാഹനത്തിൽ യാത്ര ചെയ്ത് അവിടെ നിന്നാണ് കൾഗയിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. കുത്തനെയുള്ള കുന്ന് കയറി വേണം ഈ ഗ്രാമത്തിൽ എത്തിച്ചേരാൻ.
Photo Courtesy: Travelling Slacker
പുൾഗ
കൾഗയിൽ അത്രയും ബുദ്ധിമുട്ട് വേണ്ട പുൾഗയിൽ എത്തിച്ചേരാൻ. കസോളിൽ നിന്ന് യാത്ര ചെയ്യാൻ പറ്റിയ മറ്റൊരു സ്ഥലമാണ് പുൾഗ.
Photo Courtesy: Travelling Slacker
കൂടുതൽ ചിത്രങ്ങൾ
കൾഗയിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Travelling Slacker
കൂടുതൽ ചിത്രങ്ങൾ
കൾഗയിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Travelling Slacker
കൂടുതൽ ചിത്രങ്ങൾ
കൾഗയിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Travelling Slacker
കൂടുതൽ ചിത്രങ്ങൾ
കൾഗയിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Travelling Slacker
ചലാലിൽ നിന്നുള്ള കാഴ്ച
ചലാൽ ഗ്രാമത്തിലെ വീടുകളിൽ ഒന്ന്
Photo Courtesy: Travelling Slacker
കാഴ്ചകൾ
ചലാലിൽ നിന്നുള്ള കൂടുതൽ കാഴ്ചകൾ
Photo Courtesy: Travelling Slacker
കാഴ്ചകൾ
ചലാലിൽ നിന്നുള്ള കൂടുതൽ കാഴ്ചകൾ
Photo Courtesy: Travelling Slacker
കസോളിലെ കാഴ്ചകൾ
കസോളിലെ കാഴ്ചകൾ
Photo Courtesy: Raghavan Prabhu