Search
  • Follow NativePlanet
Share
» »സോര്‍ബിങിനേക്കുറിച്ച് അറിഞ്ഞിരിക്കാം!

സോര്‍ബിങിനേക്കുറിച്ച് അറിഞ്ഞിരിക്കാം!

By Maneesh

സാഹസിക യാത്രികര്‍ തേടുന്ന നിരവ‌ധി ആക്റ്റിവിറ്റികളില്‍ ഒന്നാണ് സോര്‍ബിംഗ് (Zorbing). വിനോദത്തിനും സാഹസികതയ്ക്കും ഒരു പോലെ പ്രാധാന്യമുള്ള സോര്‍ബിംഗിനേക്കുറിച്ച് കൂടുതലായി നമുക്ക് മനസിലാക്കാം.

എന്താണ് സോര്‍ബിംഗ്

കാറ്റ് നിറച്ച സുതാര്യമായ വലിയ പന്തിനുള്ളില്‍ കയറി ഉരുളുന്ന ഒരു രസികന്‍ വിനോദമാണ് സോര്‍ബിംഗ്. ചെറിയ കുന്നി‌‌ന് ചെരുവുകളിലും കൃത്രിമമായി സൃഷ്ടിച്ച കുന്നിന്‍ ചെരുവുകളിലുമാണ് സോര്‍ബിംഗ് നടത്തുന്നത്. ഗ്ലോബ് റൈഡിംഗ്, ഓര്‍ബിംഗ് എന്നൊക്കെ ഇത് അറിയപ്പെടുന്നുണ്ട്.

സോര്‍ബിങിനേക്കുറിച്ച് അറിഞ്ഞിരിക്കാം!

Photo Courtesy: Ankur P

ഒരു വലിയ പന്തിനുള്ളില്‍ രണ്ടോ മൂന്നോ പേര്‍ക്ക് കയറാനാകും. തുടര്‍ന്ന് പന്തിന്റെ മെല്ലെ ഉരുട്ടുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ആണ് സോര്‍ബിംഗ് ഇത്രയും പ്രശസ്തമായത്.

ചരിത്രം

മുന്‍പ് പ്രചാരത്തില്‍ ഉണ്ടായിരുന്ന ഹാംസ്റ്റെര്‍ ബോള്‍ (Hamster Ball) എന്ന സുതാര്യ പന്തിന്റെ ഭീമന്‍ രൂപമാണ് സോര്‍ബിങിന് ഉപയോഗിക്കുന്ന പന്ത്. 1973ല്‍ ആണ് ഇത്തരത്തില്‍ ഒരു ആശയം രൂപപ്പെട്ടതെങ്കിലും 1980ല്‍ ആണ് ഇത് പ്രചാരത്തില്‍ വന്നത്. ന്യൂസിലാന്‍ഡില്‍ ആണ് ആദ്യമായി ഇത്തരത്തിലുള്ള വിനോദം ആരംഭിച്ചത്.

സോര്‍ബിങിനേക്കുറിച്ച് അറിഞ്ഞിരിക്കാം!

Photo Courtesy: Irfan Shaikh

സോര്‍ബിങിന് പേരുകേട്ട ഇന്ത്യയിലെ സ്ഥലങ്ങള്‍

സോളാങ് വാലി: മണാലിയിലെ സോളാങ് വാലി സോര്‍ബിങിന് പേരുകേട്ട സ്ഥലമാണ്. സോളാങ് വാലിയിലെ കുന്നിന് ചെരുവുകളാണ് സോര്‍ബിന് അനുയോജ്യമായ സ്ഥലമാക്കുന്നത്.

ലോണാവ‌ല: മഹാരാഷ്ട്രയിലെ ലോണാവാലയാണ് സോര്‍ബിങി‌ന് ‌പേരുകേ‌ട്ട മറ്റൊരു സ്ഥലം. ലോണാവാലയിലെ കുന്നിന്‍ ചെരുവുകള്‍ക്ക് സോര്‍ബിങിന് ത്രില്ലിംഗ് അനുഭവം തരാന്‍ കഴിയും.

പാഹല്‍ഗാം: കശ്മീരിലെ പഹല്‍ഗാം ആണ് സോര്‍ബിങിന് പേരുകേട്ട മറ്റൊരു സ്ഥലം. പാഹല്‍ഗാമിന്റെ പ്രകൃതി ഭംഗി ഇവിടുത്തെ സോര്‍ബിങ് കൂടുതല്‍ മനോഹരമാക്കുന്നു.

സോര്‍ബിങിനേക്കുറിച്ച് അറിഞ്ഞിരിക്കാം!

Photo Courtesy: Raman Virdi

ഖജ്ജ്യാര്‍: ഇന്ത്യയുടെ സ്വിറ്റ്സര്‍ ലാന്‍ഡ് എന്നാണ് ഹിമാചല്‍ പ്രദേശിലെ ഖജ്ജ്യാര്‍ അറിയപ്പെടുന്നത് സോര്‍ബിങിന് പേരുകേട്ടതാണ് ഖജ്ജ്യാറിലെ പുല്‍മേടുകള്‍.

ബാംഗ്ലൂര്‍: ബാംഗ്ലൂരിലും സോര്‍ബിംഗ് ട്രൈ ചെയ്യാന്‍ അവസരമുണ്ട്. വെള്ളത്തിലാണ് ഈ വിനോദം അതിനാല്‍ വാട്ടര്‍ സോര്‍ബിങ് എന്നാണ് ഇത് അറിയപ്പെടുന്നത്. നന്ദി ഹില്‍സിന് സമീപത്തെ ഡിസ്കവറി വില്ലേജ്, മീനാക്ഷി റിസോര്‍ട്ട് തുടങ്ങിയ റിസോര്‍ട്ടുകളില്‍ സോര്‍ബിങിനുള്ള സൗകര്യമുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+