ഗോത്ര ജീവിതങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആഫ്രിക്കയെക്കുറിച്ചാണ് നമ്മള്‍ മനസില്‍ ഓര്‍ക്കാറുള്ളത്. 533ല്‍പ്പരം ഗോത്ര വിഭാഗങ്ങളുള്ള ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ആഫ്രിക്കയിലെ ഗോത്ര ജനവിഭാഗങ്ങള്‍ ഏറെയാണ്. എന്നിരുന്നാലും ഇന്ത്യയിലെ ജനസംഖ്യയിലെ പത്തുശതമാനത്തോളം പേര്‍ ഗോത്രവര്‍ഗക്കാരാണെന്നാണ് കണക്ക്.
ഗോത്ര ജീവിതങ്ങള്‍ കാണാന്‍ ഒരു യാത്ര എന്ന് പറയുമ്പോള്‍, ചിലര്‍ക്കെങ്കിലും ഒരു നെറ്റി ചുളിവ് ഉണ്ടാകും. ആദിവാസികളുടെ ദാരിദ്ര്യം കണ്ട് അന്തംവിടാനുള്ള പോക്കാണോയെന്നായിരിക്കും ചിലര്‍ക്ക് സംശയം, അതിലും നികൃഷ്ടമായി ചിന്തിക്കുന്നവരും കാണും. പക്ഷെ നമ്മുടെ യാത്ര ആദിവാസി ജനവിഭാഗങ്ങളുടെ സാംസ്‌കാരിക സമ്പന്നത തേടിയാണ്.
കാലം ഇത്രയും മാറിയിട്ടും പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന ആദിവാസി ജനവിഭാഗങ്ങളുടെ ജീവിത രീതിയും സംസ്‌കാരവും നമുക്ക് മനസിലാക്കാം. അതിന് മുന്‍പ്, ഇന്ത്യയില്‍ ഗോത്ര വര്‍ഗങ്ങള്‍ കൂടുതലായി കാണപ്പെടുന്ന സംസ്ഥാനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
നാഗലാന്‍ഡും നോര്‍ത്ത് ഈസ്റ്റും
വളരെ അപരിഷ്‌കൃതര്‍ എന്ന് കരുതപ്പെടുന്ന ആദിവാസി ജനവിഭാഗങ്ങള്‍ താമസിക്കുന്ന വസിക്കുന്ന സ്ഥലമാണ് ഇന്ത്യയുടെ നോര്‍ത്ത് ഈസ്റ്റ്, പ്രത്യേകിച്ച് നാഗാലാന്‍ഡ്. നാഗാലാന്‍ഡില്‍ തന്നെ 16ല്‍പ്പരം ആദിവാസി ഉപവിഭാഗങ്ങള്‍ വസിക്കുന്നുണ്ടെന്നാണ് കണക്ക്. നാഗലാന്‍ഡിന്റെ തലസ്ഥാനമായ കോഹിമയില്‍ നിന്ന് മണിക്കൂറുകള്‍ മാത്രം ദൂരമുള്ള ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്താല്‍ വിവിധ തരത്തിലുള്ള ആദിവാസി ജനവിഭാഗങ്ങളുടെ ജീവിത രീതി മനസിലാക്കാം. ഇവിടെ ആദിവാസികളുടെ ഇടയിലേക്ക് ടൂര്‍ നടത്തുന്ന വിവിധ ടൂര്‍ ഓപ്പററ്റര്‍മാരുണ്ട്. വായിക്കാം: മാസ്മരിക പ്രകൃതിയുടെ വിസ്മയങ്ങളിലേക്ക്
ഒറീസ
ഒരുപക്ഷെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗങ്ങള്‍ ജീവിക്കുന്ന സംസ്ഥാനം ഒറീസയായിരിക്കും. ഏകദേശം 62ല്‍പ്പരം ആദിവാസി വിഭാഗങ്ങള്‍ ഇവിടെ ജീവിക്കുന്നുണ്ട്. ഒറീസയിലെ നിബിഢ വനങ്ങളിലും മലമ്പ്രേദേശങ്ങളിലും, വിചിത്ര രീതികളും ആചാരങ്ങളുമുള്ള ആദിവാസികളെ കാണാം. ഒറീസയിലെ പുരിയില്‍ ചെന്നാല്‍ ആദിവാസികളുടെ ഇടയിലേക്ക് ടൂര്‍ നടത്തുന്ന ടൂര്‍ ഓപ്പറേറ്റര്‍മാരെ പരിചയപ്പെടാം. വായിക്കാം: ഇന്ത്യയുടെ ആത്മാവ്
രാജസ്ഥാന്‍
രാജസ്ഥാനിലെ ജനസംഖ്യയിലെ ഏകദേശം 15 ശതമാനം പേരും ആദിവാസി ജനവിഭാഗങ്ങളില്‍ ഉള്ളവരാണ്. രാജസ്ഥാനിലെ ആദിവാസി ജനവിഭാഗങ്ങളുടെ ജീവിത രീതി അടുത്തറിയാന്‍ ദുന്‍ഗര്‍പൂറില്‍ വര്‍ഷാവര്‍ഷം നടക്കാറുള്ള ബനേശ്വര്‍ ട്രൈബല്‍ ഫെയറില്‍ പങ്കെടുത്താല്‍ മതി. ജനുവരി/ഫെബ്രുവരി മാസങ്ങളിലാണ് ഇത് നടക്കാറുള്ളത്. വായിക്കാം: പ്രൗഡം, ഗംഭീരം രാജസ്ഥാന്‍ കാഴ്ചകള്‍
മഹാരാഷ്ട്ര
മഹാരാഷ്ട്രയിലും നിരവധി ആദിവാസി വിഭാഗങ്ങളുണ്ട്. ഏകദേശം അന്‍പതില്‍പ്പരം വിഭാഗങ്ങള്‍ ഇവിടെ അതിവസിക്കുന്നുണ്ട്. ഭില്‍സ്, ഗോണ്ട്‌സ്, മഹാദിയോ കോയില്‍സ്, പാവ്‌റാസ്, താക്രുസ് വാര്‍ളിസ് തുടങ്ങിയ വിഭാഗങ്ങളാണ് ഇവിടെ കൂടുതാലായുള്ളത്.
വായിക്കാം: ഇന്ത്യയുടെ പ്രവേശന കവാടം
ഛത്തീസ്ഗഢ്
ഒറീസയുമായി അതിര്‍ത്തി പങ്കിടുന്ന ഛത്തീസ്ഗഢ് സാംസ്‌കാരിക സമ്പന്നമായ ഒരു സംസ്ഥാനമാണ്. മുന്‍പ് മധ്യപ്രദേശിന്റെ ഭാഗമായിരുന്ന ഈ സംസ്ഥാനത്ത് നിരവധി ആദിവാസി വിഭാഗങ്ങള്‍ അതിവസിക്കുന്നുണ്ട്. ഛത്തീസ്ഗഢിലെ ജനങ്ങളില്‍ മൂന്ന് ഒന്നും ആദിവാസികളാണ്.
വായിക്കാം: പ്രകൃതിയുടെയും പുരാവസ്തുക്കളുടെയും ഗോത്രവര്‍ഗക്കാരുടെയും സങ്കലനം
ചില ഗോത്ര ജീവിതങ്ങള്‍ ചിത്രങ്ങളിലൂടെ കാണാം
ലംബാഡി
ഭിൽ
ബോണ്ടോ
ദേവി നൽകിയ സാരി
മദ്യപാനം
ഗോണ്ടികൾ
Photo Courtesy: Yann
ആദി
Photo Courtesy: rajkumar1220
ഗാലോ
ആദികളുടെ വീട്
Photo Courtesy: ahinsajain
അപതാനി
ഹ്രുസോ
ലിസു
മിഷ്മി
Photo Courtesy: ahinsajain
മൊൺപ
സിംഹ നൃത്തം
യാക്ക് നൃത്തം
Photo Courtesy: ahinsajain
നാഗൻമാർ
Photo Courtesy: Yves Picq
തലവേട്ടക്കാർ
നാഗപോരാളി
മയിൽ നൃത്തം
Photo Courtesy: ahinsajain
ബൈഗ
പാനിയം
തോടർ
മധ്യപ്രദേശ്
കോർക്കു
വീട്
മദ്യം
കോണ്ട്സ്
Photo Courtesy:PICQ
ടസ്റ്റ നൃത്തം
ദമ്പതികൾ
സന്തോഷം
ഗോത്രവർഗക്കാർ
Photo Courtesy: rajkumar1220
അഗോരികൾ



Click it and Unblock the Notifications












