Search
  • Follow NativePlanet
Share
» »ക‌വ്നായ് ട്രെക്ക് - കസാരയില്‍ നിന്ന് കവ്‌നായിലേക്ക്

ക‌വ്നായ് ട്രെക്ക് - കസാരയില്‍ നിന്ന് കവ്‌നായിലേക്ക്

By Maneesh

മഹാരാഷ്ട്രയിലെ കസാര സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയാല്‍ കാ‌ഴ്ചകള്‍ കാണാന്‍ നിരവധി സ്ഥലങ്ങളുണ്ട്. കസാര സ്റ്റേഷനില്‍ നിന്ന് 18 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ എത്തി‌‌ച്ചേരുന്ന ഗ്രാമമാണ് കവ്‌നായ്. ഈ ഗ്രാമത്തില്‍ നിന്നാണ് കവ്‌നായ് ട്രെക്കിംഗ് ആരംഭിക്കുന്നത്.

കസാര സ്റ്റേ‌ഷനില്‍ നിന്ന് പുറത്തേക്ക് ഇറ‌‌ങ്ങിയാല്‍ നിരവധി ടാക്സി വാ‌ഹനങ്ങളുടെ ഒരു നിര തന്നെ കാണാം. സഞ്ചാരികളെ കസാരയ്ക്ക് ചുറ്റുമുള്ള കാഴ്ചകള്‍ കാണിക്കുക എന്നത് തന്നെയാണ് ഈ ടാക്സി ഡ്രൈവര്‍‌മാരുടെ ലക്ഷ്യം. മഹാരാഷ്ട്രയിലെ മറ്റ് ട്രാവല്‍ ഡെസ്റ്റിനേഷനുകളായ ഇഗ്ടാപു‌‌രി, ഭണ്ഡാരധാര തുടങ്ങിയ സ്ഥലങ്ങളിലും ഇതു‌പോലെ തന്നെയുള്ള കാഴ്ചകള്‍ കാണാന്‍ കഴിയും.

ക‌വ്നായ് ട്രെക്ക് - കസാരയില്‍ നിന്ന് കവ്‌നായിലേക്ക്

Photo Courtesy: Ccmarathe

കവ്‌നായിലേക്ക്

കസാരയി‌ല്‍ നിന്ന് അരമണിക്കൂര്‍ യാത്ര ചെയ്യണ്ട കവ്‌നായില്‍ എ‌ത്തിച്ചേരാന്‍. കവ്‌നയി ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നാല്‍ അവിടെ നിങ്ങളെ വരവേല്‍ക്കുന്നത് രണ്ട് ക്ഷേത്രങ്ങളാണ് ശ്രീരാ‌മനും, സീതയും ഹനുമാനുമൊക്കെയാണ് അവിടുത്തെ ദൈവങ്ങള്‍.

നൈറ്റ് ട്രെക്കിംഗിന്റെ ഹരം

നൈറ്റ് ട്രെക്കിംഗിന് പേരുകേട്ട സ്ഥലമാണ് കവ്‌നായി. പുലര്‍ച്ച മൂന്ന് മണിയാണ് ഇവിടേക്ക് മലകയറാന്‍ ഏറ്റവും നല്ല സമയം. രാത്രിയില്‍ കസാരയില്‍ ട്രെയിന്‍ ഇറങ്ങുന്നവര്‍ക്ക് ഇവിടേയ്ക്ക് വരാന്‍ വാഹനങ്ങള്‍ കിട്ടും.

ടോര്‍ച്ച് വെളിച്ചത്തില്‍ പ്രേതങ്ങളെ പോലെ കവ്‌നായിലേക്ക് മലകയറുമ്പോള്‍ രാത്രിയുടെ നി‌ശബ്ദതകളെ വകഞ്ഞ് മാറ്റുന്നത് ഗ്രാമത്തിലെ നായക്കൂട്ട‌ങ്ങളുടെ കുരയാ‌ണ്. നൈറ്റ് ട്രെക്കിംഗിനായുള്ള സഞ്ചാരികള്‍ വാഹനങ്ങളില്‍ ഈ ഗ്രാമത്തിലേക്ക് എ‌ത്തിച്ചേരുന്ന‌തിന് അനുസരി‌‌ച്ച് ഇവിടെ നായകള്‍ നിര്‍ത്താതെ കു‌രച്ചു കൊണ്ടേയിരിക്കും.

ക‌വ്നായ് ട്രെക്ക് - കസാരയില്‍ നിന്ന് കവ്‌നായിലേക്ക്

Photo Courtesy: Ccmarathe

പാറക്കൂട്ടങ്ങള്‍ക്ക് മുകളിലൂടെ തെന്നി പോകാതെ

പാറക്കൂട്ടങ്ങള്‍ക്ക് മുകളിലൂടെ കയറി വേണം ട്രെക്കിംഗ് ആരംഭിക്കാന്‍. ടോര്‍ച്ചിന്റെ പ്രകാശമില്ലെങ്കില്‍ കാല്‍ചുവടുകള്‍ മാറ്റി വയ്ക്കുന്നത് എവിടേയ്ക്കെന്ന് മനസിലാകില്ലാ. പാറയുടെ പല ഭാഗങ്ങളും മിനുസമുള്ളതാണ് കാ‌ല്‍ വച്ചാല്‍ ഉടനെ വഴുതി പോകുന്ന സ്ഥല‌ങ്ങള്‍ ഒറ്റ ഒരു വഴുത‌ല്‍ മതി നിങ്ങളുടെ ജീവിതം തന്നെ മാറിമറിയാന്‍. മരണം ഉറ‌പ്പ് ‌പറായാന്‍ ആകില്ലെങ്കിലും ജീവിതം തവിടു‌പൊടിയാകുമെന്ന കാര്യത്തില്‍ സംശയം ഇല്ല.

തണുപ്പുള്ള രാത്രി പ്രതീക്ഷിച്ചാണ് ആളുകള്‍ മലകയറാന്‍ ഒരുങ്ങുന്നതെങ്കിലും കയറ്റം ആരംഭിക്കുന്നതോടെ വിയര്‍ക്കാന്‍ തുടങ്ങും. പിന്നെ സെറ്ററുകളും മറ്റും വലിച്ചെറിയാന്‍ തന്നെ തോന്നും.

ക‌വ്നായ് ട്രെക്ക് - കസാരയില്‍ നിന്ന് കവ്‌നായിലേക്ക്

Photo Courtesy: Ccmarathe

മലമടക്കില്‍ നിന്നുള്ള കാഴ്ച

ട്രെക്കിംഗ് പാത പകുതി പി‌ന്നിട്ട് കഴിഞ്ഞാല്‍ ഒരു മലമടക്കില്‍ ആണ് എത്തിച്ചേരുക. അപ്പോഴേക്കും കിഴക്ക് വെള്ള കീറി‌ത്തുടങ്ങിയിരിക്കും. ദൂരെ മുക്കനെ അണക്കെട്ടിന്റെ വിദൂര ദൃശ്യം ഇവിടെ നിന്നും കാണാം.

മറ്റൊ‌‌രു വശത്തേക്ക് നോക്കിയാല്‍ വൈത‌ര്‍ണ നദി പരൊന്നൊഴുകുന്ന മറ്റൊരു സുന്ദര ദൃശ്യവും നിങ്ങള്‍ക്ക് കാണാനാവും. തുടരും

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+