പൊള്ളാച്ചിയിലെ കാഴ്ചകൾ
പൊള്ളാച്ചിയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം സുബ്രഹ്മണ്യര്‍ ക്ഷേത്രമാണ്. പൊള്ളാച്ചിയിലെ ശര്‍ക്കര മാര്‍ക്കറ്റ് ഏഷ്യയിലെ ഏറ്റവും വലുതാണ്. ഇവിടുത്തെ പച്ചക്കറി മാര്‍ക്കറ്റ് മധ്യകേരളത്തിലേക്ക് ഏറ്റവുമധികം പച്ചക്കറി കയറ്റിയയക്കുന്ന ഒരു കേന്ദ്രമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കന്നുകാലിച്ചന്തയും, ഇരുമ്പ് വില്പന കേന്ദ്രവും ഇവിടെയാണ്. മാര്‍ക്കറ്റുകള്‍ക്ക് പുറമെ നിരവധി ഡാമുകളും സന്ദര്‍ശകര്‍ക്ക് കാഴ്ചയൊരുക്കി സമീപപ്രദേശങ്ങളിലായുണ്ട്. കൂടുതൽ വായിക്കാം
Photo Courtesy: Valliravindran
പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക്
പാലക്കാട് നിന്ന് ഏകദേശം ഒന്നര മണിക്കൂർ കൊണ്ട് പൊള്ളാച്ചിയിൽ എത്തിച്ചേരാം. ഇവിടെ നിന്ന് നിരവധി ബസുകൾ പൊള്ളാച്ചിയിലേക്കുണ്ട്.
Photo Courtesy:Dhruvaraj S
വാൽപ്പാറയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ
ചിന്നക്കല്ലാര്‍ ആണ് വാൽപ്പാറയിലെ പ്രധാന ആകർഷണം. ഇതുകൂടാതെ നിരവധി കാഴ്ചകള്‍ വാല്‍പ്പാറയുടെ സമീപപ്രദേശങ്ങളിലായുണ്ട്. ബാലാജി ക്ഷേത്രം. നിരാര്‍ ഡാം, ഗണപതി ക്ഷേത്രം, അന്നൈ വേളാങ്കണ്ണി ചര്‍ച്ച് എന്നിവ അവയില്‍ ചിലതാണ്. വാല്‍പ്പാറയില്‍ വരുന്നവരെ ഏറെ ആകര്‍ഷിക്കുന്നതാണ് ഷോളയാര്‍ ഡാമും, ഗ്രാസ് ഹില്‍സും, വ്യുപോയിന്‍റുകളും. വിശദമായി വായിക്കാം
Photo Courtesy: Thangaraj Kumaravel
ആഴിയാർ ഡാം
പൊള്ളാച്ചിയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് ആഴിയാര്‍ ഡാം. 1959 നും 1969 നും ഇടക്ക് ആഴിയാര്‍ നദിക്ക് കുറുകെയാണ് ഈ ഡാം നിര്‍മ്മിക്കപ്പെട്ടത്. ജലസേചനമായിരുന്നു ഇതിന്‍റെ നിര്‍മ്മാണ ലക്ഷ്യം. 81 മീറ്റര്‍ ഉയരമുള്ള ഈ ഡാം എഞ്ചിനീയറിങ്ങ് പ്രാഗത്ഭ്യത്തിന്‍റെ ഒരു സാക്ഷ്യമാണ്. ഇപ്പോളിവിടം ഒരു പ്രസിദ്ധമായ പിക്നിക് കേന്ദ്രമായി മാറിയിട്ടുണ്ട്.
Photo Courtesy: Siva301in
അണ്ണാമലൈ വന്യജീവി സങ്കേതം
സംരക്ഷിത പ്രദേശമായ അണ്ണാമലൈ കുന്നുകളിലാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 658 സ്ക്വയര്‍ കിലോമീറ്റര്‍ പരന്ന് കിടക്കുന്ന ഈ പ്രദേശം സമുദ്ര നിരപ്പില്‍ നിന്ന് 1400 മീറ്റര്‍ ഉയരത്തിലാണ്. അനേകം വൈവിധ്യപൂര്‍ണ്ണമായ ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണിവിടം. ഇന്ദിരാഗാന്ധി വൈല്‍ഡ് ലൈഫ് പാര്‍ക്ക് & നാഷണല്‍ പാര്‍ക്ക് എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം. കൂടുതൽ വായിക്കാം
Photo Courtesy: Marcus Sherman
മങ്കിഫാൾസ്
പൊള്ളാച്ചിയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെ അണ്ണാമലൈ കുന്നുകളിലാണ് മങ്കിഫാള്‍സ് എന്ന വെള്ളച്ചാട്ടം. പൊള്ളാച്ചി - വാള്‍പ്പാറ റോഡിലാണ് മങ്കിഫാൾസ് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം.
ഗ്രാസ് ഹിൽസ്
വാല്‍പ്പാറയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഗ്രാസ് ഹില്‍സ് ഇന്ദിരാഗാന്ധി വന്യമൃഗം സംരക്ഷണകേന്ദ്രത്തിന്‍റെ പരിധിയിലാണ്. വൈല്‍ഡ് ലൈഫ് ഡിപ്പര്‍ട്മെന്‍റിലെ വാര്‍ഡന്‍റെ അനുമതിയോട് കൂടിയേ ഗ്രാസ് ഹില്‍സില്‍ പ്രവേശിക്കാനാവൂ. കൂടുതൽ വായിക്കാം
Photo Courtesy: D momaya
ഷോളയാർ ഡാം
വാല്‍പ്പാറയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഷോളയാർ ഡാം സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും ആഴമുള്ള രണ്ടാമത്തെ ഡാമാണിത്. വര്‍ഷം മുഴുവനും സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടേയ്ക്ക് പൊള്ളാച്ചിയിൽ നിന്ന് 80 കിലോമീറ്റർ ദൂരമുണ്ട്. വിശദമായി വായിക്കാം
Photo Courtesy: K S E B
വ്യൂ പോയിന്റ്സ്
പൊള്ളാച്ചിയിൽ നിന്ന് വാല്‍പ്പാറയിലേക്കുള്ള വഴിയിൽ നിരവധി വ്യു പോയിന്‍റുകളുണ്ട്. വാല്‍പ്പാറയിലേക്കുള്ള വഴിയിലുള്ള ലോംസ് വ്യു പോയിന്‍റാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. പൊള്ളാച്ചിയില്‍ നിന്ന് വാല്‍പ്പാറയിലേക്കുള്ള ചുരത്തില്‍ ഒമ്പതാം വളവിലാണ് ഈ വ്യു പോയിന്‍റ്. ആളിയാര്‍ ഡാമും സമീപപ്രദേശങ്ങളും ഇവിടെ നിന്നാല്‍ കാണാം. പൊള്ളാച്ചി ടൗണും, സമതല പ്രദേശങ്ങളുടെ കാഴ്ചയും ഇവിടെ നിന്നാല്‍ ലഭിക്കും.
Photo Courtesy: Vivekr
ചിന്നക്കല്ലാർ
വാല്‍പ്പാറൈ ഹില്‍ സ്റ്റേഷനില്‍ നിന്ന് 26 കിലോമീറ്റര്‍ കിഴക്കായാണ് ചിന്നക്കല്ലാര്‍ വെള്ളച്ചാട്ടം. ഇന്ത്യയില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം ഈ സ്ഥലത്തിനാണ്. അതിനാലാണ് ഇവിടം സൗത്ത് ഇന്ത്യയിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്നത്.
Photo Courtesy: Jeganila
ഹെയർപിൻ വളവുകൾ
പൊള്ളാച്ചിയിൽ നിന്ന് വാൽപ്പാറയിലേക്ക് 40 ഹെയർപിൻ വളവുകളുള്ള ചുരം കയറിയാണ് പോകേണ്ടത്.
Photo Courtesy: Dilli2040
സൂര്യാസ്തമയം
വാൽപ്പാറയിൽ നിന്നുള്ള ഒരു സൂര്യസ്തമയ കാഴ്ച
Photo Courtesy: Thangaraj Kumaravel
ഫോട്ടോഗ്രാഫർമാരുടെ സ്വർഗം
ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടസ്ഥലമാണ് പൊള്ളാച്ചിയും വാൽപ്പാറയും.
Photo Courtesy: Thangaraj Kumaravel
ആതിരപ്പള്ളി റോഡ്
ആതിരപ്പള്ളിയിൽ നിന്ന് വളരെ എളുപ്പത്തിൽ വാൽപ്പാറയിൽ എത്തിച്ചേരാം.
Photo Courtesy: Bikash Das
നല്ലമുടി വ്യൂപോയ്ന്റ്
പൊള്ളാച്ചിയിൽ നിന്ന് വാൽപ്പാറയിലേക്കുള്ള വഴിയിൽ നിരവധി വ്യൂ പോയ്ന്റുകളിൽ ഒന്നാണ് നല്ലമുടി വ്യൂ പോയിന്റ്.
Photo Courtesy: Thangaraj Kumaravel
നീലഗിരി ലാംഗൂർ
വാൽപ്പാറയിൽ കാണാൻ കഴിയുന്ന നീലഗിരി ലാംഗൂർ എന്ന വർഗത്തിൽപ്പെട്ട കുരങ്ങ്.
Photo Courtesy: Bikash Das
സൂര്യോദയം
വാൽപ്പാറയിൽ നിന്നുള്ള ഒരു സൂര്യോദയകാഴ്ച
Photo Courtesy: Bikash Das
തേയിലത്തോട്ടങ്ങൾ
വാൽപ്പാറയിലെ തേയിലത്തോട്ടങ്ങൾ
Photo Courtesy: Sudheesh S
നീരാർ ഡാം
വാല്‍പ്പാറയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് നിരാര്‍ ഡാം. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഡാം സ്വഭാവിക പ്രകൃതി ഭംഗിക്ക് കോട്ടം വരുത്തുന്നില്ല എന്നത് എടുത്ത് പറയേണ്ടതാണ്. തീര്‍ച്ചായും വാല്‍പ്പാറയില്‍ കണ്ടിരിക്കേണ്ടുന്ന സ്ഥലമാണ് നിരാര്‍ ഡാം.
Photo Courtesy: D momaya
മലയണ്ണാൻ
മലയണ്ണാൻമാരുടെ വിഹാര കേന്ദ്രമാണ് വാൽപ്പാറയും അതിരപ്പള്ളിയും
Photo Courtesy: Bikash Das
പ്രകൃതിഭംഗി
വാൽപ്പാറയുടെ പ്രകൃതിഭംഗികാണാൻ നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്.
Photo Courtesy: Navaneeth KN
ഉദമൽപ്പേട്ട
പൊള്ളാച്ചിയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് ഉദമല്‍പേട്ട്. ഇരട്ടൗണാണ് ഇത്. മനോഹരമായ കാഴ്ചകളാലും, ഡാമുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയുടെ സാന്നിധ്യത്താലും ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുന്നു. പ്രസന്ന വിനായഗര്‍ ക്ഷേത്രം, മാരിയമ്മന്‍ ക്ഷേത്രം, കാമാക്ഷി അമ്മന്‍ ക്ഷേത്രം, ബസാനൈ മൂര്‍ത്തി ക്ഷേത്രം എന്നിവ ഇവിടുത്തെ പ്രശസ്ത ക്ഷേത്രങ്ങളാണ്.
Photo Courtesy: Hayathkhan.h
തിരുമൂര്‍ത്തി ഹില്‍സ്
തിരുമൂര്‍ത്തി ഡാമിനോട് ചേര്‍ന്നാണ് തിരുമൂര്‍ത്തി ഹില്‍സ്. തിരുമൂര്‍ത്തി ക്ഷേത്രം ഈ കുന്നുകളിലാണ് സ്ഥിതി ചെയ്യുന്നത്. ശ്രീ അമരലിംഗേശ്വരര്‍ ക്ഷേത്രത്തിനടുത്തുകൂടി കടന്ന് പോകുന്ന ഒരരുവിയാണ് തിരുമൂര്‍ത്തി വെള്ളച്ചാട്ടത്തിലെത്തുന്നത്.
Photo Courtesy: A.D.Balasubramaniyan
വാൽപ്പാറയിലെ വേളങ്കണ്ണി
വാല്‍പ്പാറയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ അകലെയുള്ള ഈ പള്ളി 2003 ല്‍ പുതുക്കിപ്പണിതതാണ്. വാര്‍ഷികതിരുനാള്‍ നടക്കുന്ന സെപ്തംബര്‍ മാസമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.
Photo Courtesy: Drmalathi13
അമരാവതി ഡാം
പൊള്ളാച്ചിയിൽ നിന്ന് 25 കിലോമീറ്റർ അകലെയായി ഇന്ദിരാഗാന്ധി വന്യജീവി സങ്കേതത്തിലാണ് അമരാവതി ഡാം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Marcus334
കീരി
നിരവധി ജൈവ വൈവിധ്യങ്ങളാണ് വാൽപ്പാറയുടെ മറ്റൊരു പ്രത്യേകത.
Photo Courtesy: shrikant rao
കൃഷി
വാൽപ്പാറയിലെ ആളുകളിലെ ബഹുഭൂരിപക്ഷം പേരുടേയും ഉപജീവന മാർഗം കൃഷിയാണ്.
Photo Courtesy: Anoop Kumar
മഴ
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമാണ് വാൽപ്പാറ. ദക്ഷിണ ചിറാപുഞ്ചി എന്ന് വാൽപ്പാറ അറിയപ്പെടാനുള്ള കാരണം ഇതാണ്.
Photo Courtesy: Anoop Kumar
വരയാട്
വരയാടുകളെ വിഹാര കേന്ദ്രം കൂടിയാണ് വാൽപ്പാറ
Photo Courtesy: Moorthy Gounder
കാട്ടുപോത്ത്
വാൽപ്പാറയിൽ നിന്ന് പകർത്തിയ കാട്ടുപോത്തിന്റേ ചിത്രം
Photo Courtesy: Sankara Subramanian
വേഴാമ്പൽ
വാൽപ്പാരയിൽ നിന്നുള്ള മറ്റൊരു കാഴ്ച.
Photo Courtesy: Kalyanvarma