Search
  • Follow NativePlanet
Share
» »കോവിഡ് കാലത്തും അബുദാബി കാണാം.. സ്റ്റേ ക്യൂരിയസുമായി ടൂറിസം വകുപ്പ്

കോവിഡ് കാലത്തും അബുദാബി കാണാം.. സ്റ്റേ ക്യൂരിയസുമായി ടൂറിസം വകുപ്പ്

വിദ്യാഭ്യാസവും വിനോദവും ചരിത്രവും പാരമ്പര്യവുമെല്ലാം ഒറ്റകുടക്കീഴില്‍ കൊണ്ടു വന്ന് ലോകത്തിന് അബുദാബിയെ കാണിച്ചു കൊ‌‌ടുക്കുകയാണ് ഈ പ്ലാറ്റ് ഫോമിന്‍റെ ലക്ഷ്യം.

ലോക്ഡൗണിലും കോവിഡ് ഭീതിയിലും വീ‌ട്ടിലിരിക്കുന്ന ആളുകള്‍ക്ക് നഗരത്തെ അറിയുവാന്‍ പുത്തന്‍ പദ്ധതിയുമായി അബുദാബി. വിര്‍ച്വല്‍ ടൂര്‍ മുതല്‍ പാചക ശില്പശാല വരെ ഒരുക്കിയിയ സ്റ്റോ ക്യൂരിയസ് എന്ന വിര്‍ച്വല്‍ പ്ലാറ്റ്ഫോമിലാണ് വീട്ടിലിരുന്നും നാടുകാണുവാനുള്ള അവസരമുള്ളത്.
വിദ്യാഭ്യാസവും വിനോദവും ചരിത്രവും പാരമ്പര്യവുമെല്ലാം ഒറ്റകുടക്കീഴില്‍ കൊണ്ടു വന്ന് ലോകത്തിന് അബുദാബിയെ കാണിച്ചു കൊ‌‌ടുക്കുകയാണ് ഈ പ്ലാറ്റ് ഫോമിന്‍റെ ലക്ഷ്യം.

സ്റ്റേ ക്യൂരിയസ്

സ്റ്റേ ക്യൂരിയസ്

ലോക്ഡൗണില്‍ ഒന്നും ചെയ്യുവാന്‍ സാധിക്കാതെ വീ‌ട്ടിലിരിക്കുമ്പോള്‍ അബുദാബി നഗരത്തിന്റെ സ്പന്ദനങ്ങളും ചരിത്രവും എമിറേറ്റ്സിന്‍റെ രുചികളും ആതിഥ്യ മര്യാദയും ഒക്കെ കണ്‍മുന്നിലെന്ന പോലെ കണ്ടും അനുഭവിച്ചും അറിയുവാനുള്ള അവസരമാണ് സ്റ്റേ ക്യൂരിയസ് പ്ലാറ്റ്ഫോം ഒരുക്കുന്നത്.
പുതിയ കാര്യങ്ങള്‍ അറിയുവാനും കാണുവാനും കണ്ടെത്തുവാനുമുള്ള ആളുകളെ ആഗ്രഹത്തെ ഇതുവഴി ലോക്ഡൗണ്‍ കാലത്ത് പൂര്‍ത്തീകരിക്കാം.

വീ‌ട്ടിലിരുന്ന നഗരം കാണാം

വീ‌ട്ടിലിരുന്ന നഗരം കാണാം

പുറത്തിറങ്ങിയാലുള്ള സുരക്ഷയെക്കുറിച്ച ആകുലരാവാതെ വീടിനുള്ളില്‍ സൗകര്യങ്ങളുടെ നടുവിലിരുന്ന് നഗരം കാണാം, നഗരത്തിലെ പ്രശസ്ത ഷെഫുമാരുടെ നേതൃത്വത്തിലുള്ള പാചകശില്പശാലകളില്‍ പങ്കെടുക്കാം, വിനോദവും വിജ്ഞാനവും പകരുന്ന സെഷനുകളില്‍ ചേരാം, എമിറേറ്റ്സിന്‍റെ ചരിത്രവും പൈതൃകവും മനസ്സിലാക്കാം തുടങ്ങി വ്യത്യസ്തങ്ങളായ ഒട്ടേറെ കാര്യങ്ങള്‍ ഇതിന്‍റെ പരിധിയില്‍ വരുന്നുണ്ട്. പുതിയ കാര്യങ്ങള്‍ അറിയുവാനുള്ള ആളുകളുടെ ജിജ്ഞാസെ പൂര്‍ത്തികരിക്കുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമായും അഞ്ച് കാര്യങ്ങളാണ് ഇതിലുള്ളത്.

സ്റ്റേ അഡ്വഞ്ചറസ്

സ്റ്റേ അഡ്വഞ്ചറസ്

ആളുകളെ സാഹസികരാക്കുന്ന അബുദാബിയുടെ കാഴ്ചകളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. അബുദാബിയുടെ ഹൃദയ കാഴ്ചകളിലേക്ക വിര്‍ച്വല്‍ ടൂര്‍ വഴി സഞ്ചാരികളെ കൊണ്ടുപോവുകയാണ് ചെയ്യുന്നത്. അതുവഴി ഈ നാടിന്റെ ചരിത്രവും സംസ്കാരവും കാഴ്ചകളിലൂടെ മനസ്സിലാക്കാം എന്ന പ്രത്യേകതയും ഇതിനുണ്ട്.

 സ്റ്റേ ഇന്‍ഡള്‍ജന്‍റ്

സ്റ്റേ ഇന്‍ഡള്‍ജന്‍റ്

അബുദാബിയുടെ രുചിവൈവിധ്യങ്ങള്‍ സ്വന്തം ഡൈനിങ് ടേബിളിലെത്തിക്കുവാനുള്ള അവസരമാണ് സ്റ്റേ ഇന്‍ഡള്‍ജന്‍റ്. അതും എമിറേറ്റ്സിലെ ഏറ്റവും പ്രദത്ഭരായ ഷെഫുമാരുടെ നേതൃത്വത്തില്‍ നടക്കുന്ന പാചക ശില്പശാലകള്‍ വഴി. ഈ നാ‌‌‌ട്ടിലെ രുചികള്‍ പരിചയപ്പെടുവാന്‍ ലഭിക്കുന്ന ഏറ്റവും മികച്ച അവസരം കൂടിയായിരിക്കും ഇത്.

സ്റ്റേ എന്‍ലൈറ്റന്‍ഡ്

സ്റ്റേ എന്‍ലൈറ്റന്‍ഡ്

വിജ്ഞാനത്തിനുള്ള ഉപാധിയായാണ് സ്റ്റേ എന്‍ലൈറ്റന്‍ഡ് വന്നിരിക്കുന്നത്. അറിവ് വര്‍ദ്ധിപ്പിക്കുവാനായി പ്രഗത്ഭരായവര്‍ അണിനിരക്കുന്ന വിദ്യാഭ്യാസ സംബന്ധമായ ക്ലാസാണിത്. എമിറേറ്റ്സിലെ മുന്‍നിര സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വിര്‍ച്വല്‍ കോഴ്സുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഗ്രോ വിത് ഗൂഗിള്‍, കോഴ്സെറാ, എമിറേറ്റ്സിന്റെ ചരിത്രം, മക്തബ ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയവ ഇതിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കും.

സ്റ്റേ ക്രിയേറ്റീവ്

സ്റ്റേ ക്രിയേറ്റീവ്

അബുദാബി സാംസ്കാരിക ടൂറിസം വകുപ്പിന്റെ 'കള്‍ച്ചര്‍ഓള്‍' വിര്‍ച്വല്‍ എക്സ്പീരിയന്‍സ് പരിചയപ്പെടുത്തുന്നതാണ് സ്റ്റേ ക്രിയേറ്റീവ്. ഇതിലൊരുക്കിയിരിക്കുന്ന വിര്‍ച്വല്‍ എക്സ്പീരിയന്‍സ് വഴി അബുദാബിയുടെ ചരിത്രവും പൈതൃകവും മനസ്സിലാക്കുവാന്‍ സാധിക്കും.

 സ്റ്റേ എന്‍റര്‍‌ടെയ്ന്‍ഡ്

സ്റ്റേ എന്‍റര്‍‌ടെയ്ന്‍ഡ്

വീട്ടിലിരിക്കുന്ന ആളുകളെ പരമാവധി ഉല്ലസിപ്പിക്കുക, ആസ്വാദനത്തിന്റെ മറ്റു തലങ്ങളിലേക്ക് അവരെ കൊണ്ടുപോവുക തുടങ്ങിയ ഉദ്ദേശങ്ങളിലാണ് സ്റ്റേ എന്‍റര്‍‌ടെയ്ന‍ഡ് ആരംഭിക്കുക. വരും ആഴ്ചകളില്‍ സാംസ്കാരിക ‌ടൂറിസം വകുപ്പും മറ്റു പാട്നര്‍മാരും ചേര്‍ന്ന് കൂടുതല്‍ പദ്ധതികള്‍ ഇത് സംബന്ധിച്ച് പുറത്തിറക്കും.

പകരം വെക്കാനില്ലാത്ത ആതിഥേയത്വം കൊണ്ട് പ്രസിദ്ധമായ സ്ഥലമാണ് അബുദാബി.
ശാരീരിക അകലം പാലിക്കേണ്ട ഈ ഘട്ടത്തിലും നഗരഹൃദയത്തിലേ കാഴ്ചകള്‍ കാണുന്നതിനും അനുഭവിക്കുന്നതിനും വിര്‍ച്വല്‍ സഞ്ചാരികളെ അബുദാബി സ്വാഗതം ചെയ്യുകയാണ്. ഒരുപക്ഷേ, ഭാവിയില്‍ ഇവി‌ടേക്കുള്ള യാത്രയുടെ ആദ്യപടിയായി മാറിയേക്കാവുന്ന തരത്തിലുള്ല അനുഭവങ്ങളാണ് സ്റ്റേ ക്യൂരിയസ് ഒരുക്കിയിരിക്കുന്നത്.

കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+