Search
  • Follow NativePlanet
Share
» »പ്രായം തടസ്സമാവില്ല, ഇഷ്ടംപോലെ യാത്രകൾ പോകാം, മറക്കരുത് ഈ കാര്യങ്ങൾ

പ്രായം തടസ്സമാവില്ല, ഇഷ്ടംപോലെ യാത്രകൾ പോകാം, മറക്കരുത് ഈ കാര്യങ്ങൾ

പ്രായം ഒന്നിനുമൊരു തടസ്സമല്ലെന്ന് പറയുമെങ്കിലും യാത്രകൾക്കിറങ്ങുമ്പോള്‍ പലർക്കും ഒരാശങ്കയുണ്ട്,പ്രത്യേകിച്ച് മുതിർന്ന ആളുകൾക്ക്. തങ്ങളുടെ ആരോഗ്യം യാത്രകളെ എങ്ങനെ ബാധിക്കുമെന്നത് തന്നെയായാണ് പ്രധാന ചിന്ത. എന്നാല്‍ ചുറ്റിലുമുള്ള പലരും പ്രായം വകയ്ക്കാതെ പോകുന്നതു കാണുമ്പോൾ ധൈര്യമായി ഒരു യാത്രയ്ക്കിറങ്ങിയാലോ എന്നു തോന്നുന്നില്ലേ?

പുതിയ ലോകവും കാഴ്ചകളും കാണാനായി, ഇതുവരെ പോകാത്ത വഴികളിലൂടെ പോകുമ്പോൾ കുറേയധികം കാര്യങ്ങൾ ശ്രദ്ധിക്കുവാനുണ്ട്. പ്രായം തളർത്താത്ത യാത്രകളിൽ, മുതിർന്ന ഒരാളെന്ന നിലയിൽ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നു നോക്കാം.

Theses Are The Travel Tips For Senior Citizens

ചെറിയ യാത്രയിൽ തുടങ്ങാം

പ്രായം തടസ്സമല്ലെന്നു കരുതി ആദ്യം തന്നെ വലിയ അല്ലെങ്കിൽ ദൈർഘ്യം കൂടിയ യാത്രകൾ തിരഞ്ഞെടുക്കാതിരിക്കുക. പകരം നമുക്ക് ചെറിയ യാത്രകളിൽ നിന്നു തുടങ്ങാം. രാജ്യത്തിനു പുറത്തേയ്ക്ക്, തനിച്ചുള്ള യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യം രാജ്യത്തിനുള്ളിൽ ഒരിടത്ത് തനിച്ചുപോകാം. ആ യാത്ര എങ്ങനെയെന്നു വിലയിരുത്തി, ഏതൊക്കെ കാര്യങ്ങളില്‍ ശ്രദ്ധിക്കണം എന്നു മനസ്സിലാക്കിയ ശേഷം സ്വപ്നയാത്രയ്ക്കായി ഒരുങ്ങാം.

മൂന്നോ നാലോ രാത്രി ചിലവഴിക്കുന്ന രീതിയിൽ, സ്വയം പാക്ക് ചെയ്ത്, ടിക്കറ്റ് ബുക്ക് ചെയ്ത് പോകുമ്പോള്‌ അടുത്ത യാത്രയ്ക്കുള്ള ഊർജം അതിൽ നിന്നും സ്വീകരിക്കാം. യാത്രയിൽ ആരോഗ്യം തടസസ്മാകുന്നുണ്ടോ എന്നും എന്തൊക്കെ കാര്യങ്ങൾ ആരെയും ആശ്രയിക്കാതെ ചെയ്യാം എന്നതുമടക്കമുള്ള കാര്യങ്ങളിൽ നിങ്ങൾക്കൊരു ധാരണ കിട്ടും. മാത്രമല്ല, നിങ്ങൾ ഏതുതരത്തിലുള്ള ഒരു യാത്രികനാണ് എന്നതിനെക്കുറിച്ചും ഏതു തരത്തിലുള്ള സൗകര്യങ്ങളാണ് നോക്കുന്നതെന്നതും മനസ്സിലാക്കുന്നത് വരുന്ന യാത്രകൾ കൂടുതൽ എളുപ്പമാക്കും.

പോകുന്ന ഇടം അറിയാം

നിങ്ങൾ യാത്ര പോകുമ്പോൾ മുതലുള്ള കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞിരിക്കണം. യാത്രാതിയതി, യാത്രാ മാര്‍ഗ്ഗം, ടിക്കറ്റ് ബുക്കിങ്, ഹോട്ടൽ താമസം, ബാഗ് പാക്കിങ്, കരുതേണ്ട മരുന്നുകൾ, വസ്ത്രങ്ങൾ എന്നിങ്ങനെ നിങ്ങൾ ചെയ്യുന്ന ഓരോ കാര്യവും നേരത്തെതന്നെ അറിഞ്ഞിരിക്കണം. യാത്രയിൽ ലഭിക്കുന്ന ഭക്ഷണം ഏതാണെന്നും അത് നിങ്ങൾക്ക് കഴിക്കാൻ കഴിയുമെന്നും അല്ലെങ്കിൽ പകരം ഭക്ഷണം എങ്ങനെ ലഭ്യമാക്കാം, എന്നിങ്ങനെ എല്ലാ കാര്യങ്ങളെയുംകുറിച്ച് ആവശ്യമായ ഒരു റിസർച്ച് മുൻകൂട്ടി നടക്കാം. ഇത് നിങ്ങളെ ഏതു തരത്തിലുമുള്ള യാത്രയ്ക്ക് പ്രാപ്തമാക്കും എന്നുമാത്രമല്ല, ബജറ്റിനെക്കുറിച്ചും മറ്റു ചിലവുകളെക്കുറിച്ചും ഒരു ധാരണ ഉണ്ടാക്കുവാനും സഹായിക്കും.

travelling tips for senior people

തനിച്ചുപോകണോ ഗ്രൂപ്പ് ആയി പോകണോ?

മുതിർന്ന പൗരന്മാരുടെ യാത്രകൽ കഴിവതും ഗ്രൂപ്പായി നടത്തുന്നതാവും നല്ലത്. ഓരോരുത്തരുടെയും താല്പര്യത്തിനു തന്നെയാണ് മുൻഗണനയെങ്കിലും ഗ്രൂപ്പ് യാത്രകൾക്ക് അതിന്‍റേതായ പ്രാധാന്യമുണ്ട്. യാത്രയിലുടനീളം സുരക്ഷിതരായിരിക്കും എന്നതു മാത്രമല്ല, നിങ്ങളുടെ കാര്യങ്ങൾ നോക്കുവാനും താമസ-ഭക്ഷണ-വാഹന സൗകര്യങ്ങൾ ലഭ്യമാക്കുവാനും അതിനായി നടക്കുവാനും ഒക്കെ ആളുകൾ ഉള്ളത് നിങ്ങളുടെ യാത്രയെ കൂടുതൽ എളുപ്പമാക്കുകയും ചെയ്യും. മാത്രമല്ല, നിങ്ങളുടെ പോലെ തന്നെ യാത്രാ മോഹമുള്ള പുതിയ ആളുകളെ പരിചയപ്പെടുകയും ചെയ്യാം.

കുടുംബത്തിനൊപ്പം

യാത്രയിൽ ഏറ്റവും പ്രാധാന്യം സുരക്ഷിതമായി യാത്ര പൂർത്തിയാക്കി മടങ്ങിയെത്തുക എന്നതാണ്, നിങ്ങൾ എവിടെ പോകുന്നുവെന്നും ആര് ഒപ്പമുണ്ടെന്നുമെല്ലാം കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോഅതാത് സമയം അറിയിക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ ട്രാവൽ ഗ്രൂപ്പിന് നേതൃത്വം നല്കുന്ന ആളുടെ വിവരങ്ങളും ഫോൺ നമ്പറും ഉൾപ്പെടുന്ന കാര്യങ്ങൾ, താമസിക്കുന്ന ഇടം, ഓരോ ദിവസത്തെയും യാത്രകള്‍ തുടങ്ങിയ കാര്യങ്ങളും അറിയിക്കാം.

travel tips fors enior citizensmalayalam

ട്രാവൽ ഇൻഷുറൻസ്

യാത്രയിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ട്രാവൻ ഇന്‍ഷുറൻസ് എടുക്കുക എന്നതാണ്. യാത്രയിലെ അപ്രതീക്ഷിതമായ പ്രതിസന്ധികളെ മറികടക്കുവാൻ ട്രാവൽ ഇൻഷുറൻസ് നിങ്ങളെ സഹായിക്കും. നിങ്ങൾ പോകുന്ന യാത്രയുടെ സ്വഭാവം അനുസരിച്ചു വേണം ട്രാവൽ ഇൻഷുറൻസ് എടുക്കുവാന്‍ എനന്ത് പ്രത്യേം ശ്രദ്ധിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel tips travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+