Search
  • Follow NativePlanet
Share
» » വന്ദേ ഭാരത് എക്സ്പ്രസിൽ എയർ കർട്ടനുകൾ വരുന്നു, ഇനി യാത്രകൾ വേറെ ലെവൽ.. ലാഭം റെയിൽവേയ്ക്കും!

വന്ദേ ഭാരത് എക്സ്പ്രസിൽ എയർ കർട്ടനുകൾ വരുന്നു, ഇനി യാത്രകൾ വേറെ ലെവൽ.. ലാഭം റെയിൽവേയ്ക്കും!

ഇന്ത്യയിലെ ട്രെയിൻ യാത്രകൾ ഏറ്റവും സുഖകരവും സുരക്ഷിതവുമായത് വന്ദേ ഭാരത് ട്രെയിനുകളുടെ വരവോടെയാണ്. ആധുനിക സൗകര്യങ്ങളും സമയക്രമം പാലിക്കുന്നതും ആളുകളെ യാത്രകൾക്ക് വന്ദേ ഭാരത് തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിക്കുന്നു. ഇപ്പോഴിതാ, യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി വന്ദേ ഭാരത് എക്സ്പ്രസിൽ എയർ കർട്ടനുകൾ അവതരിപ്പിക്കുകയാണ് റെയിൽവേ.

യാത്രക്കാർക്ക് വേണ്ടി മാത്രമല്ല, ഊർജ്ജ കാര്യക്ഷമതയും കൂടുതൽ മെച്ചപ്പെടുത്തുവാൻ ഉദ്ദേശിച്ചുള്ള എയർ കർട്ടനുകൾ ആദ്യ ഘട്ടത്തിൽ നോർത്തേൺ റെയിൽവേ ന്യൂഡൽഹി-ഖജുരാഹോ റൂട്ടിൽ നടപ്പിലാക്കി. യാത്രക്കാർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ നല്കാനുള്ള റെയിൽവേയുടെ ശ്രമത്തിലെ ഏറ്റവും പ്രധാന മുന്നേറ്റങ്ങളിലൊന്നാണിത്. തുടർന്ന് ജമ്മു-ശ്രീനഗർ സെക്ഷൻ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള മറ്റ് പ്രധാന സർവീസുകളിൽ എയർ കർട്ടനുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് പറയുന്നു.

Air Curtains in Vande Bharat Trains

എയർ കണ്ടീഷണറുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ട്രെയിനുകളിൽ അവ മാറ്റി പുതിയ സാങ്കേതിക വിദ്യയും സൗകര്യങ്ങളും കടുത്ത തണുപ്പിൽ നിന്ന് ട്രെയിനുകള്‍ക്കുള്ളിൽ ചൂട് നിലനിർത്താൻ സഹായിക്കുന്ന വിധത്തിലാണ് ഹീറ്റഡ് എയർ കർട്ടനുകൾ ഉപയോഗിക്കുക. ഇത് ഏറെ ആവശ്യം വരുന്ന കാശ്മീർ താഴ്വര പോലുള്ള അത്യന്തം തണുപ്പു നിറഞ്ഞ ഇടങ്ങളിലേക്ക് എയർ കർട്ടനുകൾ അവതരിപ്പിക്കുന്നത് സജീവമായി പരിഗണിക്കുകയാണെന്ന് റെയിൽവേ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

കോച്ചിനുള്ളിലെ താപനില നിലനിർത്തുന്ന കാര്യത്തിൽ മാത്രമല്ല, ഇനി ശുചിത്വവും ഊഷ്മാവ് നിയന്ത്രിതവുമായ ചുറ്റുപാടുകൾക്കുള്ള ആവശ്യകത ഉയരുന്ന ഈ സമയത്ത് എയർ കർട്ടനുകൾ റെയില്‍വേ നല്കുന്ന സൗകര്യങ്ങളിലേക്കുളള ഏറ്റവും മികച്ച കൂട്ടിച്ചേർക്കൽ കൂടിയാണ്. ആധുനിക സൗകര്യങ്ങള്‌ യാത്രക്കാർക്ക് നല്കാനുളള റെയിൽവേയുടെ ശ്രമം കൂടിയാണിത് കാണിക്കുന്നത്.

കംപാർട്മെന്‍റിന്‍റെ വാതിലുകളിൽ ഈ എയർ കർട്ടനുകൾ ഒരു അദൃശ്യമായ വായു തടസ്സം സൃഷ്ടിക്കുന്നു. അങ്ങനെ വാതിൽ തുറക്കുന്ന സമയങ്ങളില്‌ എയർ കണ്ടീഷൻഡ് ചെയ്ത കോച്ചുകളിൽ അനാവശ്യമായ ചൂട്, പൊടി, മലിനീകരണം എന്നിവ പ്രവേശിക്കുന്നത് തടയുകയും കാബിനിലെ കണ്ടീഷൻ ചെയ്ത വായു സംരക്ഷിക്കുകയും ചെയ്യുകയാണ് ഇതിന്‍റെ ഉദ്ദേശം.

ഇതിന്‍റെ ഫലപ്രാപ്തി പരിശോധിക്കുവാൻ പ്രധാന എയർ കർട്ടനുകൻ നിർമ്മാതാക്കളായ മിറ്റ്‌സ്‌വ
നടത്തിയ പരീക്ഷണങ്ങളും വലിയ വിജയകരമായിരുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. താപനില നിലനിർത്തൽ, ഊർജ്ജ സംരക്ഷണം, മെച്ചപ്പെട്ട വായു ഗുണനിലവാരം എന്നിവയാണ് എയർ കർട്ടനുകൾ ഉറപ്പു നല്കുന്നത്.

എയർ കർട്ടൺ പ്രധാന ഗുണങ്ങൾ

താപനില നിയന്ത്രിക്കുകയാണ് എയര്‍ കർട്ടനുകളുടെ പ്രാഥമികമായ ഉദ്ദേശം. എയർ കർട്ടനുകൾ സ്ഥിരമായ ക്യാബിൻ താപനില നിലനിർത്താൻ സഹായിക്കുന്നു. എത്ര കൂടിയതും കുറ‍ഞ്ഞതുമായ കാലാവസ്ഥാ സാഹചര്യം ആണെങ്കിലും എയർ കർട്ടൻ സുഖകരമായ യാത്രാനുഭവം നല്കുന്നു.

ഊർജം ലാഭിക്കുവാനും എയർ കർട്ടനുകൾ സഹായിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. വേനൽക്കാലത്ത് തണുപ്പിന്‍റ നഷ്ടം കുറയ്ക്കുകയും ശൈത്യകാലത്ത് ചൂടാക്കുകയും ചെയ്യുന്നതിലൂടെ എയർ കർട്ടനുകൾ ഊർജ്ജ ഉപഭോഗം ഗണ്യമായി കുറയ്ക്കുന്നു. ഇതുവഴി കുറഞ്ഞ വൈദ്യുതി ഉപയോഗമേ ആവശ്യമായി വരുന്നുള്ളൂ.

ഇത് കൂടാതെ പ്രവർത്തന ക്ഷമത കൂട്ടുന്നതിന് എയർ കർട്ടനുകൾ സഹായിക്കും. ട്രെയിനിൻ്റെ വാതിലുകൾ ഇടയ്ക്കിടെ തുറക്കുന്നതും അടയ്ക്കുന്നതും താപനിലയിലും വായു മർദ്ദത്തിലും കാര്യമായ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. എയർ കർട്ടനുകൾ വായുസഞ്ചാരം സുസ്ഥിരമാക്കുകയും മൊത്തത്തിലുള്ള സിസ്റ്റം കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+