കേരളത്തിനു പുറത്ത്, ഒരു ദിവസം പോലും ഒഴിയാതെ ഏറ്റവും കൂടുതൽ മലയാളികൾ ദർശനത്തിനെത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് കർണ്ണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രം. നവരാത്രി ദിവസങ്ങളില്‍ കൊല്ലൂരിലെ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രായഭേദമന്യേ വിശ്വാസികൾ വരാറുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും കെഎസ്ആർടിസി ബസുകൾ കൊല്ലൂര്‍ ബസ് സർവീസുകളും നടത്തുന്നു.
ഇപ്പോഴിതാ, ആലപ്പുഴ ജില്ലയിൽ നിന്നുള്ള തീർത്ഥാടകർക്കും സഞ്ചാരികൾക്കുമായി കെഎസ്ആർടിസി കൊല്ലൂർ മൂകാംബികാ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് സർവീസ് നടത്തുകയാണ്. നേരിട്ട് കൊല്ലൂരിൽ എത്താം എന്നതു മാത്രമല്ല ക്ഷേത്ര ദര്‍ശനം നടത്താൻ കഴിയുന്ന വിധത്തിൽ സമയ ക്രമീകരണമാണ് ഈ ബസിനുള്ളത് എന്നതും ഇതിന്‍റെ പ്രത്യേകതയാണ്. ആലപ്പുഴ- കൊല്ലൂർ മൂകാംബിക സർവീസിനെക്കുറിച്ച് വിശദമായി വായിക്കാം.

ആലപ്പുഴയില്‍ നിന്നുള്ള യാത്രക്കാർക്ക് മറ്റു ഡിപ്പോയിലെ ബസുകളെ കാത്തു നിൽക്കാതെയും ട്രെയിൻ പോയി വീണ്ടും ബസില്‍ യാത്ര ചെയ്യാതെയും നേരിട്ട് കൊല്ലൂരിലെത്താൻ സഹായിക്കുന്നതാണ് ആലപ്പുഴ- കൊല്ലൂർ മൂകാംബിക ബസ് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്,കണ്ണൂർ,കാസർഗോഡ്,
മംഗലാപുരം, ഉടുപ്പി, വഴിയാണ് കൊല്ലൂരിൽ എത്തുന്നത്.
ആലപ്പുഴ- കൊല്ലൂർ മൂകാംബിക ബസ്
ആലപ്പുഴ യൂണിറ്റിൽ നിന്നും എന്നും വൈകിട്ട് 04.00 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06:00 ന് കൊല്ലൂർ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര. 14 മണിക്കൂർ ആണ് യാത്രാ സമയം. 877 രൂപയാണ് ടിക്കറ്റ് നിരക്ക്. ആലപ്പുഴ - ചേർത്തല - എറണാകുളം - വൈറ്റില ഹബ് - ആലുവ - അങ്കമാലി - ചാലക്കുടി - തൃശൂർ - കോഴിക്കോട് - കണ്ണൂർ - പയ്യന്നൂർ - കാസർകോട് - മംഗലാപുരം - ഉഡുപ്പി- കൊല്ലൂർ എന്നതാണ് റൂട്ട്.
ആലപ്പുഴ - കൊല്ലൂർ സ്വിഫ്റ്റ് ബസ് സമയം, സ്റ്റോപ്പ്
ആലപ്പുഴ - 04:00 PM
ചേർത്തല - 04:21 PM
എറണാകുളം - 05:10 PM
ആലുവാ - 05: 46 PM
അങ്കമാലി - 06:01 PM
ചാലക്കുടി - 06: 21 PM
തൃശ്ശൂർ - 07:00 PM
കോഴിക്കോട്- 09:50 PM
കണ്ണൂർ - 11:50 PM
പയ്യന്നൂർ - 12:41 AM
കാസർഗോഡ് - 02:10 AM
മംഗലാപുരം - 03:15 AM
ഉഡുപ്പി - 04:30 AM
കൊല്ലൂർ - 06:00 AM
കൊല്ലൂർ- ആലപ്പുഴ സ്വിഫ്റ്റ് ബസ്
കൊല്ലൂരിൽ നിന്ന് രാത്രി 08:00 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30 ന് ആലപ്പുഴ യൂണിറ്റിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ലഭ്യമാക്കിയിട്ടുള്ളത്. 14 മണിക്കൂർ 30 മിനിറ്റാണ് യാത്രാ സമയം. 877 രൂപയാണ് ടിക്കറ്റ് നിരക്ക്. കൊല്ലൂർ - ഉഡുപ്പി - മംഗലാപുരം - കാസർകോട് - പയ്യന്നൂർ - കണ്ണൂർ - തലശ്ശേരി - കോഴിക്കോട് - തൃശൂർ - ചാലക്കുടി - അങ്കമാലി - ആലുവ - വൈറ്റില ഹബ് - എറണാകുളം വഴിയാണ് ആലപ്പുഴയിൽ എത്തുന്നത്.
കൊല്ലൂർ - ആലപ്പുഴ സ്വിഫ്റ്റ് ബസ് സമയം, സ്റ്റോപ്പ്
കൊല്ലൂർ - 08:00 PM
ഉഡുപ്പി - 09:32 PM
മംഗലാപുരം - 11:00 PM
കാസർഗോഡ്- 12:15 AM
പയ്യന്നൂർ - 01:42 AM
കണ്ണൂർ - 02:30 AM
കോഴിക്കോട് - 04:42 AM
തൃശ്ശൂർ - 07:27 AM
ചാലക്കുടി - 08:00 AM
അങ്കമാലി - 08:15 AM
ആലുവാ- 08:35 AM
എറണാകുളം- 09:23 AM
ആലപ്പുഴ - 10:32 AM
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും.
www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും.
ente ksrtc neo oprs എന്ന മൊബൈൽ ആപ്പും ഉപയോഗിക്കാം.
വിശദ വിവരങ്ങൾക്ക് കെഎസ്ആർടിസി ആലപ്പുഴ ഫോൺ: 0477-2252501
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













