മുംബൈ നഗരത്തിലെ മടുപ്പിക്കുന്ന തിരക്കില്‍ നിന്ന് ഒളിച്ചൊടാന്‍ ഒരിടം തേടുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് അലിബാഗ് ബീച്ച്. ദിവസം മുഴുവന്‍ ആഘോഷിക്കാന്‍ തക്കവണ്ണം നിരവധികാര്യങ്ങളാണ് അലിബാഗ് ബീച്ചില്‍ പ്രകൃതി ഒരുക്കി വച്ചിട്ടുള്ളത്. അലിബാഗ് ബീച്ചിലേക്ക് യാത്ര തിരിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ.

Photo Courtesy: Rakesh Ayilliath
മഹാരാഷ്ടയിലെ കൊങ്കൺ തീരത്ത് സ്ഥിതി ചെയ്യുന്ന അലിബാഗ് ബീച്ചിലേക്ക് മുംബൈയിൽ നിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാം. മുംബൈയിൽ നിന്ന് 94 കിലോമീറ്റർ ആണ് അലിബാഗ് ബീച്ചിലേക്കുള്ള ദൂരം. അലിബാഗ് കോട്ട, ഖണ്ടേരി, ഉണ്ടേരി ദ്വീപുകൾ കനകേശ്വർ ക്ഷേത്രം എന്നിവയാണ് ഈ ബീച്ചിലെ പ്രധാന ആകർഷണങ്ങൾ.
അലിബാഗ് ബീച്ചിൽ എത്തിച്ചേരാൻ
സൗത്ത് മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് അലിബാഗ് ബീച്ചിലേക്ക് പ്രൈവറ്റ് ബോട്ട് സർവീസുണ്ട്. ഇവിടെയിൽ നിന്ന് മാണ്ഡവ ബോട്ട് ജെട്ടിയിലേക്കാണ് യാത്ര ചെയ്യേണ്ടത്. ഏകദേശം ഒരു മണിക്കൂർ ബോട്ടിൽ യാത്ര ചെയ്യേണ്ടതുണ്ട്. മാണ്ഡവ ജെട്ടിയിൽ എത്തിയാൽ അവിടെ നിന്ന് തെക്കോട്ട് വീണ്ടും ഏകദേശം അരമണിക്കൂർ യാത്രയുണ്ട്. ഇവിടെ നിന്ന് ബസിലോ ഓട്ടോറിക്ഷയിലോ അലിബാഗ് ബീച്ചിൽ എത്തിച്ചേരാം.

Photo Courtesy: Rakesh Ayilliath
ഫെറി സർവീസ്
രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഇവിടെ ഫെറിസർവീസ്. കനത്തമഴപെയ്യുന്ന ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലത്ത് ഫെറിസർവീസുകൾ ഉണ്ടായിരിക്കില്ല. മഴകുറഞ്ഞാൽ ചിലപ്പോൾ ആഗസ്റ്റ്മാസം മുതൽ സർവീസുകൾ പുനരാരംഭിക്കുമെങ്കിലും കനത്തമഴ ഉണ്ടേങ്കിൽ നിർത്തിവയ്ക്കും. ഫെറിസർവീസിന്റെ ടൈംടേബിൾ ഇവിടെ കാണാം
റോഡുവഴി യാത്ര ചെയ്യുമ്പോൾ
റോഡ് വഴിയും അലിബാഗ് ബീച്ചിൽ എത്തിച്ചേരാം മുംബൈയിൽ നിന്ന് മുംബൈ - ഗോവ ഹൈവേയിലൂടെ ഒരു മൂന്ന് മണിക്കൂർ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാൻ.
സന്ദർശിക്കേണ്ട സമയം
അന്തരീക്ഷം തണുത്ത് തുടങ്ങുന്ന നംവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലമാണ് അലിബാഗ് സന്ദർശിക്കാൻ പറ്റിയ സമയം. മാർച്ച് മുതൽ ഇവിടുത്തെ അന്തരീക്ഷ ഊഷ്മാവ് കുതിച്ച് ഉയരും. ജൂൺ ആകുന്നതോടെ കനത്തമഴ ഇവിടെ എത്തുന്ന സഞ്ചാരികളെ വലയ്ക്കും.

Photo Courtesy: Rakesh Ayilliath
ജനപ്രിയ വീക്കൻഡ് ഡെസ്റ്റിനേഷൻ
മുംബൈ, പൂനെ എന്നീ മഹാനഗരങ്ങളിൽ നിന്ന് എത്തിച്ചേരാൻ കഴിയുന്ന ബീച്ച് ആയതിനാൽ അലിബാഗ് ബീച്ച് ഒരു ജനപ്രിയ വീക്കൻഡ് ഡെസ്റ്റിനേഷൻ കൂടിയാണ്. ഈ സമയങ്ങൾ ജനനിബിഢമായിരിക്കും. അതിനാൽ സാധാരണ ദിവസങ്ങളിൽ യാത്ര ചെയ്യുന്നതായിരിക്കും നല്ലത്. ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളിൽ വൻജനക്കൂട്ടം തന്നെയായിരിക്കും ഇവിടെ.
ബീച്ച് മാത്രമല്ല അലിബാഗ്
ബീച്ച് മാത്രമേയുള്ള അലിബാഗിൽ എന്ന് ആരും തെറ്റിദ്ധരിക്കേണ്ട. പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട നിരവധി കോട്ടകളും, ക്രിസ്ത്യൻ പള്ളികളും, സിനഗോഗുകളും, ക്ഷേത്രങ്ങളും സഞ്ചാരികളെ കാത്ത് അലിബാഗിൽ നിലകൊള്ളുന്നുണ്ട്. കൊളാബ കോട്ടയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. കടലിന് നടുക്കായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നതെങ്കിലും വേലിയിറക്ക സമയത്ത് ഈ കോട്ടയിലേക്ക് സഞ്ചാരികൾക്ക് കടലിലൂടെ നടന്നുപോകാനാവും. അതല്ലെങ്കിൽ കുതിരവണ്ടിയിലോ ബോട്ടിലോ യാത്ര ചെയ്ത് ഈ കോട്ടയിൽ എത്തിച്ചേരാം.
ബീച്ചിനടുത്തൊരു കുന്ന്
അലിബാഗ് ബീച്ചിന് സമീപത്തായി ചെറിയ ഒരു കുന്നുണ്ട്. ഈ കുന്നിലാണ് പ്രശസ്തമായ കനകേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 700 പടിക്കെട്ടുകൾ കയറി ഈ കുന്നിൽ കയറി ചെന്നാൽ മനോഹരമായ ഈ ക്ഷേത്രം കാണാം
വേറെയുമുണ്ട് ബീച്ചുകൾ
അലിബാഗിലെ പ്രധാനബീച്ചിന് പുറമെ വേറെയും ചില ബീച്ചുകൾ അലിബാഗിൽ ഉണ്ട്. അവയിൽ ചില ബീച്ചുകൾ പരിചയപ്പെടാം.

Photo Courtesy: Sobarwiki
1. വർസോലി, അലിബാഗിന് വടക്കായി 2 കിലോമീറ്റർ അകലെയായാണ് വർസോലി ബീച്ച് സ്ഥിതി ചെയ്യുന്നത്. അലിബാഗ് നഗരത്തിന് പുറത്തായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.
2. കിഹിം, അലിബാഗിൽ നിന്ന് പത്ത്കിലോമീറ്റർ അകലെയായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. അലിബാഗ് നഗരത്തിൽ നിന്ന് വടക്കോട്ടേക്ക് യാത്ര ചെയ്താൽ ഈ ബീച്ചിൽ എത്തിച്ചേരാം.
3. അവാസ്, കിഹിം ബീച്ചിനോട് ചേർന്ന് വടക്ക് ഭാഗത്തായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.
4. അക്ഷി, അലിബാഗ് നഗരത്തിന് തെക്ക് ഭാഗത്തായി 7 കിലോമീറ്റർ അകലെയായിട്ടാണ് അക്ഷി ബീച്ച് സ്ഥിതി ചെയ്യുന്നത്.
5. നഗോൺ, അക്ഷിബീച്ചിൽ നിന്ന് തെക്കോട്ട് മൂന്ന് കിലോമീറ്റർ യാത്ര ചെയ്താൽ ഈ ബീച്ചിൽ എത്താം. മിനി ഗോവ എന്ന് വിശേഷിക്കപ്പെടുന്ന ഈ ബീച്ചിലേക്ക് അലിബാഗിൽ നിന്ന് 10 കിലോമീറ്റർ ആണ് ദൂരം.
മൺസൂൺ ഭയങ്കരം
മൺസൂൺ കാലത്ത് അലിബാഗ് സന്ദർശിക്കുന്നത് അപകടരമാണ്, പ്രത്യേകിച്ച് വേലിയേറ്റ സമയത്ത് രൗദ്രഭാവം പൂണ്ടുനിൽക്കുന്ന അറബിക്കടൽ തികച്ചും അപകടകാരിയാണ്. ഈ സമയത്ത് ഇവിടെ സന്ദർശിക്കുന്നതും കടലിൽ ഇറങ്ങുന്നതും ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം.

Photo Courtesy: Kiran Koduru
ആലിബാഗിലെ ടൂറിസ്റ്റ്കേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
അലിബാഗിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

Photo Courtesy: Kiran Koduru
നഗരങ്ങളിൽ നിന്ന് ഒളിച്ചോടാൻ ചില സ്ഥലങ്ങൾ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













