സുൽത്താൻപൂർ പക്ഷി സങ്കേതം
ന്യൂഡൽഹിൽ നിന്ന് പോകാൻ പറ്റുന്ന പ്രശസ്തമായ സ്ഥലമാണ് സുൽത്താൻപൂർ പക്ഷി സങ്കേതം. ന്യൂഡൽഹിയിൽ നിന്ന് 48 കിലോമീറ്റർ അകലെയായാണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഗുർഗാവ്, ഫരിദാബാദ്, നോയിഡ എന്നീ നഗരങ്ങളിൽ താമസിക്കുന്നവർക്കും ഈ പക്ഷി സങ്കേതത്തിൽ എളുപ്പത്തിൽ എത്തിച്ചേരാം
Photo Courtesy: Ankur
ധംധമാ തടാകം
ആരവല്ലി മലനിരകളുടെ താഴ്വരയിലാണ് സുന്ദരമായ ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഹരിയാനയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിലേക്ക് ന്യൂഡൽഹിയിൽ നിന്ന് 42 കിലോമീറ്റർ ദൂരമേയുള്ളു. ഗൂർഗാവിന് അടുത്താണ് ഈ തടാകം. ഇവിടെയെത്തിയാൽ നിരവധി ദേശടനക്കിളികളെ കാണാം.
Photo Courtesy: Ekabhishek
ആലിബാഗ് ബീച്ച്
മുംബൈയിലുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലമാണ് ആലിബാഗ് ബീച്ച്. മുംബൈയിൽ നിന്ന് 94 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. മഹാരാഷ്ട്രയിലെ കൊങ്കൺ തീരത്താണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ആലിബാഗ് കോട്ട, ഖണ്ടേരി, ഉണ്ടേരി ദ്വീപുകൾ കനകേശ്വർ ക്ഷേത്രം എന്നിവയാണ് ഈ ബീച്ചിലെ പ്രധാന ആകർഷണങ്ങൾ.
Photo Courtesy: Rakesh Ayilliath
മത്തേരൻ
മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു ഹിൽസ്റ്റേഷനാണ് മത്തേരൻ. മുംബൈയിൽ നിന്നും പൂനെയിൽ നിന്നും ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. മുംബൈയിൽ നിന്ന് 90 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: Dr. Raju Kasambe
മഹാബലിപുരം
ചെന്നൈയിൽ നിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒരു സ്ഥലമാണ് മഹാബലിപുരം. ലോക പൈതൃകപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്രാചിനകാലത്ത് നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളാണ് മഹാബലിപുരത്തിന്റെ പ്രത്യേകത. ചെന്നൈയിൽ നിന്ന് 51 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: Sekhar300
പുലിക്കാട്
ചെന്നൈയിൽ നിന്ന് 60 കിലോമീറ്റർ ദൂരമേയുള്ളു പുലിക്കാടേക്ക്. പുലിക്കാട് തടാകമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. നിരവധി ദേശാടന പക്ഷികൾ ഈ തടാകത്തിൽ എത്താറുണ്ട്.
Photo Courtesy: McKay Savage
ഡയമണ്ട് ഹാർബർ
പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൽക്കത്തയിൽ നിന്ന് 50 കിലോമീറ്റർ അകലെയായാണ് ഡയമണ്ട് ഹാർബർ സ്ഥിതി ചെയ്യുന്നത്. ഹൂഗ്ലി നദി ബംഗാൾ ഉൾക്കടലിൽ ചേരുന്നത് ഇവിടെവച്ചാണ്.
Photo Courtesy: Abhijit Kar Gupta
നന്ദി ഹിൽസ്
ബാംഗ്ലൂരിൽ ജീവിക്കുന്നവർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരു ഹിൽസ്റ്റേഷനാണ് നന്ദി ഹിൽസ്. ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: Rameshng
ഭീമേശ്വരി
ബാംഗ്ലൂർ നഗരത്തിൽ ജീവിക്കുന്നവർക്ക് ഒന്ന് റിലാക്സ് ആകാൻ പറ്റിയ സ്ഥലമാണ് ഭീമേശ്വരി. ബാംഗ്ലൂരിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ജംഗിൾ ക്യാമ്പിംഗ്, ട്രെക്കിംഗ്, പക്ഷി നിരീക്ഷണം തുടങ്ങിയ ആക്റ്റിവിറ്റികൾക്ക് പറ്റിയ സ്ഥലമാണ് ഇത്.
Photo Courtesy: Seshadri.K.S
ഗോൽക്കോണ്ട കോട്ട
ഹൈദരബാദിൽ നിന്ന് 11 കിലോമീറ്റർ അകലെയായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Cephas2904
ആഭനേരി
ജയ്പ്പൂരിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സുന്ദരമായ ഗ്രാമമാണ് ആഭനേരി. ഇവിടുത്തെ പടിക്കിണർ ആണ് ഏറ്റവും വലിയ ആകർഷണം. ഹർഷത് മാത ക്ഷേത്രമാണ് മറ്റൊരു പ്രധാന ആകർഷണം.
Photo Courtesy: Chetan
നൽസരോവർ പക്ഷി സങ്കേതം
ഗുജറാത്തിലെ പ്രശസ്തമായ ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് സാനന്ദ് ഗ്രാമത്തിലാണ്. ഗുജറാത്തിന്റെ സാമ്പത്തിക തലസ്ഥാനമായ അഹമ്മദ്ബാദിൽ നിന്ന് 64 കിലോമീറ്റർ അകലെയായാണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Dr. Raju Kasambe
പുരി സീബീച്ച്
ഭുവനേശ്വറിൽ നിന്ന് 65 കിലോമീറ്റർ സഞ്ചരിച്ചാൽ പുരി ബീച്ചിൽ എത്തിച്ചേരാം. സുന്ദരമായ ബീച്ച് കൂടാതെ ഇവിടുത്തെ സൂര്യ ക്ഷേത്രമാണ് മറ്റൊരു പ്രധാന ആകർഷണം. കൽക്കട്ടയിൽ നിന്നും ഇവിടേയ്ക്ക് എളുപ്പത്തിൽ എത്തിച്ചേരാം.
Photo Courtesy: Tierecke
മാണ്ഡു
മധ്യപ്രദേശിലെ മാൾവ റിജ്യണിൽ സ്ഥിതി ചെയ്യുന്ന ഒരു ചരിത്ര നഗരമാണ് മാണ്ഡു. ഈ നഗരത്തിന്റെ അവശിഷ്ടങ്ങൾ മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളു. ഇൻഡോറിൽ നിന്ന് 90 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Vikramv8824
ലോണാവാല
പൂനയിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒരു ഹിൽസ്റ്റേഷനാണ് ലോണവാല. പൂനയിൽ നിന്ന് 67 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: Arjun Singh Kulkarni