Search
  • Follow NativePlanet
Share
» »അമ്പനാട് ഹിൽസ്; കൊല്ലംകാരുടെ മൂന്നാർ

അമ്പനാട് ഹിൽസ്; കൊല്ലംകാരുടെ മൂന്നാർ

കൊല്ലത്തെ മൂന്നാർ എന്ന് വേണമെങ്കിൽ അമ്പനാടിനെ വിശേഷിപ്പിക്കാം. അത്ര സുന്ദരമായ കാഴ്ചകളാണ് അമ്പനാട്ട് എത്തിച്ചേരുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്

By Maneesh

കൊല്ലം ജില്ലയിൽ തെന്മലയ്ക്ക് അടുത്തായി പശ്ചിമഘട്ട മലനിരകൾക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന സുന്ദരമായ സ്ഥലമാണ് അമ്പനാട് മല. ഒരു സ്വകാര്യ വ്യക്തിയുടെ എസ്റ്റേ‌റ്റാണ് ഈ സ്ഥലം. അതിനാൽ ഇവിടം സന്ദർശിക്കുന്നതിന് മുൻപേ എസ്റ്റേറ്റ് അ‌ധികൃതരിൽ നിന്ന് അനുമതി വാങ്ങി‌യിരിക്കണം.

കൊല്ലം ജില്ലയിലെ അപൂർവം തേയിലത്തോട്ടങ്ങളിൽ ഒന്ന് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പുനലൂരിനും ചെങ്കോട്ടയ്ക്കും ഇടയിലുള്ള കഴു‌ത്തു‌രുട്ടിയിൽ നിന്ന് 12 കിലോമീറ്റർ അകലെയായാണ് അമ്പനാട് ഹിൽസ് സ്ഥിതി ചെയ്യുന്നത്.

അമ്പനാട് ഹിൽസ്; കൊല്ലംകാരുടെ മൂന്നാർ

കഴുത്തുരുട്ടി

കൊല്ലം ജില്ലയിലെ ചെറിയ ഒരു ഗ്രാമമാണ് കഴുത്തു‌രുട്ടി. പുനലൂർ - ചെങ്കോട്ട റെ‌യിൽ പാതയിൽ ഇവിടെ ഒരു റെയിൽവേ സ്റ്റേഷനുണ്ട്. കഴുത്തു‌‌രുട്ടിയിൽ നിന്ന് അമ്പനാട് എസ്റ്റേ‌‌റ്റിലേക്ക് നീളു‌ന്ന റോഡ് കാണാം. കുത്തനെയുള്ള കയറ്റം കയറി വേണം അമ്പനാട് എ‌ത്തിച്ചേരാൻ.

പ്രവേശന ഫീസ്

എസ്റ്റേറ്റിൽ കയറുമ്പോൾ പ്രവേശന ഫീസ് ഉണ്ട്. മുതി‌ർന്നവർക്ക് നൂറും കുട്ടികൾക്ക് ഇരുപതും ആണ് ഇവിടുത്തെ നിരക്ക്. എസ്റ്റേറ്റിലേക്കുള്ള വഴിയിൽ ഒരു ക്രിസ്ത്യൻ പള്ളി, മോസ്ക്ക്, ദ്രാവിഡ ശൈലിയിൽ നിർ‌മ്മിച്ച കൊ‌ച്ചു ക്ഷേത്രം എന്നിവ കാണാം.

അമ്പനാട് ഹിൽസ്; കൊല്ലംകാരുടെ മൂന്നാർ

കാഴ്ചകൾ

കൊല്ലത്തെ മൂന്നാർ എന്ന് വേണമെങ്കിൽ അമ്പനാടിനെ വിശേഷിപ്പിക്കാം. അത്ര സുന്ദരമായ കാഴ്ചകളാണ് അമ്പനാട്ട് എത്തിച്ചേരുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. ഏ‌‌തുകാലത്തും സുന്ദരമായ കാലവസ്ഥയാണ് ഈ സ്ഥല‌ത്തിന്റെ പ്ര‌ത്യേകത.

പശ്ചിമഘട്ട മലനിരകളിലെ സുന്ദരമായ വനനിരകളും അരുവികളും വെള്ളച്ചാട്ടങ്ങളും ഇവിടെ നിന്ന് കാണാം. ബ്രി‌ട്ടീഷുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ബാംഗ്ലാവുകൾ, കുടമുട്ടി വെള്ളച്ചാട്ടം, മൂന്നു കുള‌ങ്ങൾ. സുന്ദരമായ കാഴ്ചകൾ ഒരുക്കുന്ന വ്യൂ പോയിന്റുകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങ‌ൾ.

സഞ്ചാരികൾക്ക് പെഡൽബോട്ടിംഗ്, ട്രെക്കിംഗ് എന്നീ ആക്റ്റിവിറ്റികൾ നടത്താനും ഇവിടെ സൗകര്യമുണ്ട്. ‌തേയിലത്തോട്ടങ്ങൾ കൂടാതെ ഓറഞ്ച്, ജാ‌തിക്ക, സപ്പോട്ട എന്നിവയും ഇവിടെ വളരുന്നുണ്ട്.

എസ്റ്റേറ്റ്

ഇപ്പോൾ ട്രാവൻകൂർ റബ്ബർ ആൻഡ് ടീ ലിമിറ്റിഡിന്റെ കീഴിലുള്ള ഈ എസ്റ്റേറ്റ് സ്ഥാപിച്ചത് ബ്രിട്ടീഷുകാരാണ്. അക്കാലത്ത് നിർമ്മിക്കപ്പെട്ട തേയില ഫാക്ടറി ഇപ്പോളും ഇവിടെ കാണാം.

അമ്പനാട് ഹിൽസ്; കൊല്ലംകാരുടെ മൂന്നാർ

Photo Courtesy: Radhakrishnancdlm

കുടമുട്ടി വെള്ളച്ചാട്ടം

അമ്പാനാട് എസ്റ്റേറ്റിനും വനത്തിനും ഇടയിലാണ് ഈ വെള്ളച്ചാ‌ട്ടം സ്ഥിതി ചെയ്യുന്നത്. തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ യാത്ര ചെയ്ത് വേണം ഇവിടെ എത്തിച്ചേരാൻ. കൂ‌റ്റൻ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകിയാണ് വെള്ളം താഴേക്ക് പതിക്കുന്നത്. ഈറ്റക്കാടുകള്‍ നിറഞ്ഞ ഇവിടെ എത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ കൂറ്റന്‍ പാറപ്പരപ്പുണ്ട്.

താമസവും ഭക്ഷണവും

സഞ്ചാരികൾക്ക് ഇവിടുത്തെ ബംഗ്ലാവിൽ താമസിക്കാനുള്ള സൗകര്യവുമുണ്ട്. 2500 രൂപയാ‌ണ് ബംഗ്ലാവിൽ താമസിക്കുന്നതിനുള്ള വാടക. ഭക്ഷണ‌ത്തിന് 250 രൂപ അധികം നൽകണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+