Search
  • Follow NativePlanet
Share
» »കേരളത്തിലെ ഏക തടാക ക്ഷേത്രം!

കേരളത്തിലെ ഏക തടാക ക്ഷേത്രം!

By Maneesh

കുളിച്ച് തൊഴുക എന്നതാണ് മലയാളികളുടെ ശീലം. തൊഴാൻ ഒരു ക്ഷേത്രമുണ്ടെങ്കിൽ ക്ഷേത്രത്തിന് സമീപം തന്നെ കുളിക്കാൻ ഒരു കുളമോ തടാകമോ ഉണ്ടാകും. നദിയിൽ മുങ്ങി കുളിച്ചിട്ടാണ് നദീതീരങ്ങളിൽ സ്ഥിതി ചെയ്യുന്ന ചില ക്ഷേത്രങ്ങളിൽ തൊഴാറ്. ജലാശയങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് കേരളത്തിലെ ക്ഷേത്രങ്ങൾ. ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു ക്ഷേത്രമുണ്ട്, കേരളത്തിന്റെ വടക്കൻ ജില്ലയായ കാസർകോടിൽ. തടാകത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്നു എന്നതാണ് കാസർകോട്ടെ അനന്തപുരം ക്ഷേത്രത്തിന്റെ പ്രത്യേകത.

കേരളത്തിൽ മറ്റെവിടെയും ഇത്തരത്തിൽ ഒരു ക്ഷേത്രം കാണില്ല. അതാണ് അനന്തപുരം ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നതും സഞ്ചാരികളെ ആകർഷിപ്പിക്കുന്നതും. ഏകദേശം രണ്ടേക്കർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഹരിതഭംഗിയുള്ള തടാകത്തിന് നടുവിലായാണ് ചെങ്കല്ല് കൊണ്ട് നിർമ്മിച്ച ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അനിൽ കുംബ്ലൈയുടെ നാട്ടിൽ

കാസർകോട് ജില്ലയിലെ കുംബ്ലൈ എന്ന സ്ഥലത്തേക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. പ്രശസ്ത ക്രിക്കറ്റ് താരമായിരുന്ന അനിൽകുബ്ലൈയുടെ നാടാണ് ഇത്. പക്ഷെ അനിൽ കുംബ്ലൈ ജനിക്കുന്നതിന് മുൻപേ ഈ നാട് പ്രശസ്തമായിരുന്നു. കാരണം അനന്തപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

പ്രശസ്തമായ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ബേക്കലിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാസർകോടിൽ നിന്ന് 18 കിലോമീറ്റർ അകലെയായാണ് കുംബ്ലൈ സ്ഥിതി ചെയ്യുന്നത്. കാസർകോടിൽ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന വഴിയിൽ ഈ ക്ഷേത്രം സന്ദർശിക്കാം. കാസർകോട് നിന്നാണ് ഈ ക്ഷേത്രത്തിലേക്ക് പോകുന്നതെങ്കിൽ മാഥൂർ റോഡ് വഴി പോയാൽ മതി. 13 കിലോമീറ്ററേയുള്ളു ഇവിടെ നിന്ന് ഈ ക്ഷേത്രത്തിലേക്കുള്ള ദൂരം.

ക്ഷേത്രത്തിന്റെ ചിത്രങ്ങൾ കണ്ട് വിശേഷങ്ങൾ അറിയാം...

ചിത്രങ്ങൾ : ഷിജു ബാലഗോപാലൻ

തിരുവനന്തപുരം ബന്ധം

തിരുവനന്തപുരം ബന്ധം

അനന്തപുരം ക്ഷേത്രത്തിന് തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധമുണ്ട്. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂല സ്ഥാനമായിട്ടാണ് ഈ ക്ഷേത്രത്തെ കരുതിപ്പോരുന്നത്. അനന്തപത്മനാഭനെയാണ് ഇവിടേയും ആരാധിക്കുന്നത്. തിരുവനന്തപുരത്തെ അനന്തപത്മനാഭ ക്ഷേത്രത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് അനന്തപുരം ക്ഷേത്രത്തിന് ഒരു ഐതിഹ്യ കഥ പറയാനുണ്ട്.

ഐതിഹ്യം

ഐതിഹ്യം

വില്വമംഗലം സ്വാമിയുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രത്തിന്റെ ഐതിഹ്യവും നിലനി‌ൽക്കുന്നത്. ഈ ക്ഷേത്രത്തിൽ പൂജ നടത്തുകയായിരുന്ന വില്വമംഗലത്തെ സഹായിക്കാൻ ഒരു ബാലൻ ഉണ്ടായിരുന്നു. കുറുമ്പുകാട്ടിയ ബാലനെ വില്വമംഗലം തള്ളി മാറ്റി. തെറിച്ച് വീണ ബാലൻ എന്നെ കാണണമെങ്കിൽ അനന്തൻ കാട്ടിൽ എത്തണമെന്ന് പറഞ്ഞ് അപ്രത്യക്ഷനായി. മഹാജ്ഞാനിയായിരുന്ന വില്വമംഗലം അപ്പോൾ തന്നെ, ബാലൻ മഹാവിഷ്ണുവായിരുന്നു എന്ന് തിരിച്ചറിഞ്ഞു. തുടർന്ന് തെക്കോട്ട് നീങ്ങിയ വില്വമംഗലം ദുവ്യ തേജസ് കണ്ട അനന്തൻ കാട്ടിൽ അനന്തപത്മനാഭനെ പ്രതിഷ്ടിക്കുകയായിരുന്നു. അങ്ങനെയാണത്രെ തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രം ഉണ്ടാകുന്നത്.

കടുശർക്കര വിഗ്രഹം

കടുശർക്കര വിഗ്രഹം

കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ ശിലയിലോ പഞ്ചലോഹങ്ങളിലോ തീർത്ത വിഗ്രഹങ്ങളാണ് പ്രതിഷ്ടിക്കാറുള്ളത്. എന്നാ‌ൽ അനന്തപുരം ക്ഷേത്രത്തിലെ വിഗ്രഹം കടുശർക്കരയിലാണ് തീർത്തിരിക്കുന്നത്. ശർക്കര, മെഴുക്, ഗോതമ്പുപൊടി, നല്ലെണ്ണ, തുടങ്ങി 64ൽ പരം കൂട്ട് ഉപയോഗിച്ചാണ് ഈ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്.

ജലനിരപ്പ് ഉയരാത്ത തടാകം

ജലനിരപ്പ് ഉയരാത്ത തടാകം

കാസർകോട് അനന്തപുരം ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് ഒൻപതാം നൂറ്റാണ്ടിലാണെന്നാണ് പറയപ്പെടുന്നത്. രണ്ടേക്കറോളം പരന്ന് കിടക്കുന്ന തടാകത്തിലാണ് ഈ ക്ഷേത്രം. എത്ര കനത്തമഴ പെയ്താലും ഈ തടാകത്തിലെ ജലനിരപ്പ് ഉയരില്ലെന്നാണ് പറയപ്പെടുന്നത്.

സസ്യഭുക്കായ മുതല

സസ്യഭുക്കായ മുതല

ക്ഷേത്രത്തിന്റെ സംരക്ഷനായി തടാകത്തിൽ ഒരു മുതലയുണ്ട്. ബാബിയ എന്നാണ് ആളുകൾ ഈ മുതലയെ വിളിക്കുന്നത്. മനുഷ്യരെ ഉപദ്രവിക്കാത്ത ഈ മുതല സസ്യഭുക്കാണ്. ക്ഷേത്രത്തിലെ പൂജാരിമാർ നൽകുന്ന നിവേദ്യച്ചോറാണ് ഈ മുതലയുടെ പ്രധാന ഭക്ഷണം.

ചുവർ ചിത്രങ്ങൾ

ചുവർ ചിത്രങ്ങൾ

ആയിരത്തിലേറെ വർഷങ്ങൾ പഴക്കമുള്ള ചുവർ ചിത്രങ്ങളാണ് ക്ഷേത്രത്തിൽ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന മറ്റൊരുകാര്യം. കൃത്രിമ ചായക്കൂട്ടുകൾ ഇല്ലാതെയാണ് ഇവ വരച്ചിട്ടുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+