വിദേശത്തു പോകാനാഗ്രഹിക്കുന്നവർക്കും ജോലി നോക്കുന്നവർക്കും എല്ലാം ഏറ്റവും അത്യാവശ്യമായ കാര്യമാണ് പാസ്പോർട്ട്. ഉടനെയൊന്നും വിദേശയാത്ര പോകുന്നില്ലെങ്കിൽക്കൂടിയും പാസ്പോർട്ട് എടുത്തുവയ്ക്കാനും മിക്കവരും ശ്രദ്ധിക്കാറുണ്ട്.
രാജ്യത്തിനു പുറത്തു പോകാൻ വേണ്ട തിരിച്ചറിയൽ രേഖയായ ഇത് നമ്മുടെ ദേശീയത തെളിയിക്കുന്നത് കൂടിയാണ്.
പാസ്പോർട്ട് എടുക്കാൻ തയ്യാറെടുത്തിരിക്കുന്നവരാണ് നിങ്ങളെങ്കിൽ അറിഞ്ഞിരിക്കേണ്ട കുറച്ച് മാറ്റങ്ങൾ ഇപ്പോൾ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. പാസ്പോർട്ടിനു അപേക്ഷിക്കുന്നതിനു മുന്‍പു തന്നെ ചെയ്തിരിക്കേണ്ട ഈ കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.

ഇനിമുതൽ പുതിയതായി പാസ്പോർട്ടിന് അപ്ലെ ചെയ്യുന്നവർ ഡിജിലോക്കർ ആപ്പിൽ സൈൻ ഇൻ ചെയ്യണം. ഡിജി ലോക്കറിൽ ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യേണമെന്നാണ് പുതിയ നിർദ്ദേശം
പാസ്പോർട്ടിന് അപേക്ഷിക്കുന്ന www.passportindia.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷ സമർപ്പിക്കുന്ന ആൾ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും, പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും ഡിജിലോക്കറിൽ ആവശ്യമായ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടത്. പാസ്പോർട്ട് പരിശോധനാ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയെന്ന് ലക്ഷ്യത്തിലാണ് പുതിയ തീരുമാനം.
പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കുമ്പോള് വിലാസം, ജനനതിയതി എന്നിവ തെളിയിക്കുന്നതിന് ആധാർ രേഖകളും ഇപ്പോൾ സ്വീകരിക്കുന്നു. ഇത്തരത്തിൽ തിരിച്ചറിയിൽ രേഖയായി ആധാർ സമർപ്പിക്കുന്നവരും ഇനി ഡിജിലോക്കർ വഴി രേഖ അപ്‍ലോഡ് ചെയ്യണം. ഇതുപോലെ ഡിജിലോക്കറിൽ രേഖകൾ അപ്ലോഡ് ചെയ്തവർക്ക് അപേക്ഷിക്കുന്ന സമയത്ത് ഇതിന്റെ അസ്സൽ പകർപ്പ് കൊണ്ടുപോകേണ്ട ആവശ്യമില്ല.

ഡിജി ലോക്കറിൽ രേഖകൾ അപ്ലോഡ് ചെയ്യാൻ
പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് പ്ലേ സ്റ്റോറിൽ നിന്നോ, ddigilocker.gov.in എന്ന ആപ്പ് വഴിയോ ഡിജി ലോക്കർ-ൽ സൈൻ ഇൻ ചെയ്യുക. ഇതിൽ നിങ്ങളുടെ ഫോൺ നമ്പറും അതിൽ വരുന്ന ഒടിപിയും ഉപയോഗിച്ചാൽ മതിയാലും. ഡിജി ലോക്കർ വെബ് സൈറ്റിലും നിങ്ങൾക്ക് ഇത്തരത്തിൽ അക്കൗണ്ട് സൃഷ്ടിക്കാം. തുടർന്ന് നിങ്ങളുടെ യൂസർ നെയിമും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്താൽ പാൻ കാർഡ് ബന്ധിപ്പിക്കാനുള്ള നിർദ്ദേശം വരും. അതിനു ശേഷം നിങ്ങളുടെ ആധാർ കാർഡ്, നിലവിലെ റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, തുടങ്ങിയവ ഇതിൽ അപ്ലോഡ് ചെയ്യാം.
പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ
പാസ്പോർട്ട് സേവ വെബ്സൈറ്റിലൂടെ പാസ്പോർട്ട് അപേക്ഷ നല്കുമ്പോൾ പ്രൂഫ് ഓഫ് ബെർത്ത്, പ്രൂഫ് ഓഫ് പ്രസന്റ് റസിഡൻഷ്യൽ അഡ്രസ് എന്നതിനു നേരേ കാണുന്ന 'ഗ്രാന്റ് ഡിജിലോക്കർ ആക്സസ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഇവിടെ ക്ലിക് ചെയ്താൽ ഡിജിലോക്കർ സൈൻ ഇൻ ചെയ്യാൻ ആവശ്യപ്പെടുള്ള മെസേജ് വരും. ഡിജിലോക്കർ അക്കൗണ്ടുള്ളവർക്ക് മൊബൈൽ/ആധാർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാം. ഡിജിലോക്കർ അക്കൗണ്ട് ഇല്ലെങ്കിൽ ഇവിടെ വച്ചുതന്നെ ഒന്ന് സൃഷ്ടിക്കാനും കഴിയും. ഇതിനു ശേഷം വരുന്ന അലൗ (Allow) തിരഞ്ഞെടുത്താൽ ഡിജിലോക്കറിലെ രേഖകൾ ഇതിലേക്കു വരും, . തുടർന്ന് ഫെച്ച് ഫ്രം ഡിഡിലോക്കര്‍ (Fetch from DigiLocker) ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ രേഖകൾ ഇവിടെ അപ്ലോഡ് ആകും,
ഇങ്ങനെ വളരെ എളുപ്പത്തിൽ ഡിജിലോക്കർ രേഖകൾ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ അപ്ലോഡ് ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












