1. തിരുപ്പറംകുണ്ട്രം
മധുര ജില്ലയിലെ ഒരു പട്ടണപ്രദേശമാണ് തിരുപ്പറംകുണ്ട്രം. മധുര നഗരത്തില്‍ നിന്നും ഇവിടേക്ക് എട്ട് കിലോമീറ്റര്‍ ദൂരമുണ്ട്. ശ്രീമുരുകന്റെ ആറുപടൈ വീടുകളിൽ ഒന്നാണ് തിരുപ്പറംകുണ്ട്രം കുന്ന്. എട്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യരാജാക്കന്മാരാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ശിവന്‍, ദുര്‍ഗ, വിഷ്ണു തുടങ്ങിയ ദേവതകളും ഇവിടെ ആരാധിക്കപ്പെടുന്നു. മുരുകന്റെ വിവാഹം കഴിഞ്ഞ ഈ ക്ഷേത്രം വിവാഹകര്‍മങ്ങള്‍ നടത്താന്‍ ഉത്തമമായി കരുതപ്പെടുന്നു.
Photo Courtesy: wishvam
ക്ഷേത്രം
ദേവ ശിൽപിയായ വിശ്വകർമ്മയാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിൽ 48 കൽത്തൂണുകൾ ആരെയും ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്. ക്ഷേത്രത്തിനുള്ളിലെ ഒറ്റക്കല്ലിൽ നിർമ്മിച്ച ശ്രീകോവിൽ ആണ് മറ്റൊരു അത്ഭുതം.
Photo Courtesy: mani chiral
2. തിരുച്ചെണ്ടൂർ
മുരുകന്റെ ആറുപടൈ വീടുകളിൽ ഒന്നാണ് തിരുചെണ്ടൂര്‍ ക്ഷേത്രം. ശ്രീമുരുകനും അദ്ദേഹത്തിന്റെ സഖികളായ വള്ളിയും ദേവയാനിയുമാണ് ഇവിടത്തെ മൂര്‍ത്തികള്‍. വേദങ്ങളില്‍ പരാമര്‍ശമുള്ളതിനാല്‍ ചരിത്രാതീത കാലം തൊട്ടേ ഇത് നിലനിന്നിരുന്നു എന്ന് അനുമാനിക്കാം. ക്ഷേത്രവളപ്പിനകത്ത് വിഷ്ണുവിന്റെയും ശിവന്റെയും അമ്പലങ്ങളുണ്ട്. ഒന്‍പത് നിലകളുള്ള ഗോപുരവാതില്‍ പ്രൌഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. 'നാഴിക്കിണര്‍' എന്ന പേരില്‍ ഒരു തീര്‍ത്ഥക്കുളം ഇവിടെ കാണാം. തിരുച്ചെണ്ടൂരിനെക്കുറിച്ച് വായിക്കാം
Photo Courtesy: Sarvagyana guru
ശെന്തിൽ ആണ്ടവൻ
ശെന്തില്‍ ആണ്ടവര്‍ എന്നറിയപ്പെടുന്ന മുരുകന്‍ കിഴക്കിനഭിമുഖമായാണ് ഉള്ളതെങ്കിലും ക്ഷേത്രകവാടം തെക്ക് ഭാഗത്തേക്ക് തിരിഞ്ഞാണ് നിലകൊള്ളുന്നത്. മുരുകന്റെ മറ്റ് ദേവാലയങ്ങളെല്ലാം കുന്നിന്‍ മുകളിലും വനാന്തരങ്ങളിലുമാണ്. ഈയൊരെണ്ണം മാത്രമാണ് കടലോരത്ത് പ്രതിഷ്ഠിച്ചിട്ടുള്ളത്.
Photo Courtesy: Sa.balamurugan
ഉത്സവങ്ങൾ
എറെ പകിട്ടും മോടിയുമുള്ള ഇവിടത്തെ ഉത്സവങ്ങളാണ് ബ്രഹ്മോത്സവം, വസന്തോത്സവം, വിശാഖവിശാഖം, സ്കന്ദഷഷ്ടി, ആവണിപ്പെരുന്തിരുനാള്‍, മാസിപ്പെരുന്തിരുനാള്‍, ഊഞ്ഞാല്‍ സേവ എന്നിവ. എറെ കൊട്ടിഘോഷിക്കപ്പെടുന്ന തീര്‍ത്ഥാടക സംഭവങ്ങളുമാണിവ.
Photo Courtesy: Sarvagyana guru
മയിലുകൾ
തിരുച്ചെണ്ടൂർ മുരുഗൻ ക്ഷേത്രത്തിന് സമീപത്തെ വെള്ളിഗുഹയുടെ മേൽക്കൂരയിലെ പെൺമയിലുകൾ.
Photo Courtesy: Aravind Sivaraj
3. പഴനി
പഴനിയിലെ മനോഹരമായ ഒരു മലയുടെ ഏറ്റവും മുകളിലായാണ് പഴനി ദണ്ഡായുതപാണി ക്ഷേത്രം(മുരുഗന്‍ ക്ഷേത്രം) സ്ഥിതി ചെയ്യുന്നത്. അറുനൂറില്‍ പരം പടികള്‍ കയറി വേണം ക്ഷേത്രത്തിലെത്താന്‍. മുകളിലെത്താന്‍ സന്ദര്‍ശകര്‍ക്ക് റോപ് കാറുകള്‍ വേണെമെങ്കില്‍ ഉപയോഗിക്കാം. മലമുകളില്‍ എത്തികഴിഞ്ഞാല്‍ നഗരത്തിന്റെ പൂര്‍ണ ദൃശ്യം കാണാന്‍ കഴിയും. പഴനി സന്ദര്‍ശിക്കുന്നവരാരും ഈ ദൃശ്യം കാണാനുള്ള അവസരം പാഴാക്കാറില്ല.
പഴനിയേക്കുറിച്ച് കൂടുതൽ വായിക്കാം
Photo Courtesy: Arulraja
ഉത്സവങ്ങൾ
തൈപൂയം, വൈകാശി വിശാഖം, തൃകാര്‍ത്തിക എന്നിവയാണ് പഴനിയിലെ പ്രധാന ഉത്സവങ്ങള്‍. ഈ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്താറുണ്ട്.
Photo Courtesy: Bipinkdas
4. സ്വാമി മലൈ
തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്തിനടുത്തായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് സ്വാമിമലൈ. ദൈവത്തിന്റെ കുന്ന് എന്നാണ് സ്വാമിമലൈയുടെ അര്‍ത്ഥം. മുരുകന്റെ ആറ് പടൈ വീടുകളില്‍ ഒന്നാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടുതൽ വായിക്കാം
Photo Courtesy: UnreachableHost
ക്ഷേത്രം
ഭൂനിരപ്പില്‍ നിന്നും അല്‍പം ഉയര്‍ത്തിയാണ് സ്വാമിനാഥ സ്വാമി ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അറുപത് പടികള്‍ കയറിവേണം ക്ഷേത്രത്തിലെത്താന്‍. മനുഷ്യന്‍ ശരാശരി 60 വയസ്സുവരെ ജീവിയ്ക്കുന്നതുമായി ബന്ധപ്പെടുത്തിയാണത്രേ 60 പടികള്‍ പണിതിരിക്കുന്നത്. മൂന്നുനിലയായിട്ടാണ് ക്ഷേത്രം പണിതിരിക്കുന്നത്. ഏറ്റവും മുകളിലത്തെ നിലയിലെത്താനായി കുത്തനെയുള്ള ഗോവണികള്‍ കയറേണ്ടതുണ്ട്.
Photo Courtesy: BishkekRocks
5. തിരുത്താണി
മുരുകനെ ആരാധിക്കുന്നവരുടെ തീര്‍ത്ഥാടന കേന്ദ്രമാണ് തിരുത്താണി. മുരുകന്റെ ആറ് ക്ഷേത്രങ്ങളിലൊന്ന് ഇവിടെയാണ്. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലാണ് തിരുത്താണി സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഏറ്റവും പ്രധാന ആകര്‍ഷണം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ്. വര്‍ഷം തോറും ഏറെ ഭക്തര്‍ ഇവിടം സന്ദര്‍ശിക്കുന്നു. കൂടുതൽ വായിക്കാം
Photo Courtesy: Chandrucommon
സുന്ദരസ്ഥലം
പ്രകൃതിഭംഗി ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ താല്പര്യം ജനിപ്പിക്കുന്ന മനോഹരമായ നന്ദി എന്ന ചെറിയ പുഴയും ഇവിടെയുണ്ട്. കുമാര തീര്‍ത്ഥം അഥവാ ശരവണ പൊയ്കൈ എന്ന വിശുദ്ധ തടാകവും ഇവിടെയുണ്ട്. ഇതിലെ ജലം രോഗങ്ങള്‍ മാറ്റാന്‍ ശക്തിയുള്ളതാണെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.
Photo Courtesy: poobesh a.k.a ECTOTHERMS lakshman
6. പഴമുടിർ ചോല
മുരുകന്‍ അഥവാ സുബ്രഹാമണ്യനാണ് പഴംമുടിര്‍ച്ചോല ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മധുരയിൽ നിന്ന് 13 കിലോമീറ്റർ അകലെയായി സോലമല കുന്നിന്‍ മുകളിലെ അലഗാര്‍ കോവിലിന് സമീപത്താണ് പഴംമുടിര്‍ച്ചോല ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
Photo Courtesy: Baskaran V
കൂടുതൽ
ഭക്തര്‍ തൊഴാനെത്തുന്ന വൈകുന്നേരങ്ങളില്‍ ദിവസേന മുരുകന്റെ വിഗ്രഹം രഥത്തില്‍ എഴുന്നള്ളിക്കും.ഭക്തര്‍ മുങ്ങിക്കുളിക്കുന്ന പവിത്രമായ നബുരാഗംഗ എന്ന ഉറവ ഇതിനടുത്താണ്. നിരവധി ദൈവങ്ങളുടെ വിഗ്രഹങ്ങളും ചിത്രങ്ങളും ഇവിടെ കാണാം
Photo Courtesy: Ssriram mt