കനത്ത ചൂടില്‍ ഉരുകിയൊലിക്കുന്ന ആളുകള്‍ക്കിടയില്‍ നിന്ന് ഓടിപ്പോകാന്‍ ആഗ്രഹിക്കാത്തവര്‍ ആരും കാണില്ല. വിഷമങ്ങളൊന്നും അലട്ടാതെ കുറച്ച് ദിവസം ശാന്തമായി ചെലവഴിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ ഒരിടമുണ്ട്. പോണ്ടിച്ചേരിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ അരബിന്ദോ ആശ്രമം.
ശാന്തിയും സമാധാനവും തേടുന്നവര്‍ക്ക്
ശിഷ്യന്‍മാരാല്‍ നിറഞ്ഞ ആശ്രമം
PC: Aravind Sivaraj
അമ്മ
പ്രത്യേകതകള്‍
ആശ്രമത്തിന്റെ നടത്തിപ്പുകള്‍ക്കായി ശ്രീ അനബിന്ദോ ആശ്രമം ട്രസ്റ്റ് എന്ന പേരില്‍ അമ്മ 1955 ല്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചിരുന്നു. പബ്ലിക് ചാരിറ്റബില്‍ ട്രസ്റ്റായ ഇവര്‍ക്കാണ് നടത്തിപ്പിന്റെ ചുമതല.
സ്റ്റുഡിയോ
അമ്മയാണ് 1963 ല്‍ ഇതാരംഭിച്ചത്. ഒരു നല്ല ചിത്രകാരിയായിരുന്ന അവര്‍ക്ക് കലകളില്‍ വലിയ താല്പര്യമുണ്ടായിരുന്നു. കലകളില്‍ താല്പര്യമുണര്‍ത്തി ആത്മീയ വളര്‍ച്ച നേടാനായി അവര്‍ വിവിധ പ്രായത്തിലുള്ളവര്‍ക്ക് കലകളില്‍ പരിശീലനം നല്കിയിരുന്നു.
ലൈബ്രറി
25 വ്യത്യസ്ത ഭാഷകളിലായി എണ്‍പതിനായിരത്തോളം പുസ്തകങ്ങള്‍ ഇവിടെയുണ്ട്. അധികൃതരുടെ പ്രത്യേക അനുമതിയോടു കൂടി മാത്രമേ ഇവിടെ പ്രവേശിക്കാന്‍ സാധിക്കൂ.
ശവകൂടീരം
ഫോട്ടോ സെക്ഷന്‍
ഇവിടെയത്തുന്നവര്‍ക്ക് ഫോട്ടോ സെക്ഷനില്‍ നിന്നും അരബിന്ദോയുടെയും അമ്മയുടെയും ചിത്രങ്ങളും പുസ്തകങ്ങളും മേടിക്കുവാനുള്ള സൗകര്യം ഉണ്ട്.
പോകുമ്പോള്‍ ശ്രദ്ധിക്കാന്‍
രാവിലെ എട്ടു മുതല്‍ 12 വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറു വരെയുമാണ് ആശ്രമത്തില്‍ പ്രവേശനം അനുവദിക്കുന്നത്.
പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഫോട്ടോഗ്രഫി അനുവദിക്കുകയുള്ളു.
എത്തിച്ചേരാന്‍



Click it and Unblock the Notifications














