Search
  • Follow NativePlanet
Share
» »ആയില്യത്തിലെ നാഗപൂജ!! സര്‍പ്പ പ്രീതിക്കായി ഈ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം

ആയില്യത്തിലെ നാഗപൂജ!! സര്‍പ്പ പ്രീതിക്കായി ഈ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം

ഇതാ തുലാം മാസത്തിലെ ആയില്യ പൂജകളെക്കുറിച്ചും കേരളത്തിലെ പ്രധാനപ്പെ‌ട്ട നാഗ ക്ഷേത്രങ്ങളെക്കുറിച്ചും വായിക്കാം.

നാഗാരാധന ഉള്‍പ്പെടെയുള്ള ആരാധനകളുടെ ചരിത്രം എടുത്തുനോക്കിയാല്‍ പ്രകൃതി ആരാധനയില്‍ നിന്നും ഉരുത്തുരിഞ്ഞു വന്നതാണവയെന്ന് കാണാം. തങ്ങള്‍ക്കതീതമായ പ്രകൃതിയിലെ ശക്തികളെ ആരാധിക്കുന്നതും അവയ്ക്കു വിധേയപ്പെട്ടു ജീവിക്കുന്നതും ചരിത്രാതീത കാലം മുതലുള്ള സംഗതിയാണ്. നാഗങ്ങളെ ആരാധിക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ നമ്മു‌ടെ നാട്ടിലുണ്ട്.
നാഗപൂജയ്ക്ക് ഏറ്റവും പ്രാധാന്യമുളള ദിവസമാണ് ആയില്യം നാള്‍. കന്നി, തുലാം നാളിലെ ആയില്യ പൂജയാണ് അതില്‍ ഏറ്റവും പ്രധാനപ്പെ‌ട്ടത്. നാഗങ്ങളെ പ്രീതിപ്പെടുത്തുവാന്‍ ഈ ദിവസങ്ങളില്‍ പൂജ നടത്തിയാല്‍ മതിയെന്നാണ് വിശ്വാസം. ഇതാ ചിങ്ങ മാസത്തിലെ ആയില്യ പൂജകളെക്കുറിച്ചും കേരളത്തിലെ പ്രധാനപ്പെ‌ട്ട നാഗ ക്ഷേത്രങ്ങളെക്കുറിച്ചും വായിക്കാം.

തുലാ മാസത്തിലെ ആയില്യം

തുലാ മാസത്തിലെ ആയില്യം

നാഗാരാധനയ്ക്ക് ഏറ്റവും മഹനീയമായ നാളാണ് ആയില്യം. ആയില്യം നാളുകളില്‍ സര്‍പ്പക്കാവുകളിലും തറവാടുകളിലും നാഗക്ഷേത്രങ്ങളിലുമെല്ലാം പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടക്കാറുണ്ട്. വിശ്വാസികളെ സംബന്ധിച്ചെ‌ടുത്തോളം ഏറെ പ്രാധാന്യമുള്ള ദിവസമാണ് തുലാ മാസത്തിലെ ആയില്യം. അന്നേ ദിവസം നാഗസംപ്രീതിക്കായി പൂജകളും വഴിപാടുകളും വിശ്വാസികള്‍ നടത്താറുണ്ട്.
2020 ലെ തുലാമാസ ആയില്യം നവംബര്‍ 08 നാണ്. അന്നേ ദിവസം പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയാല്‍ നാഗങ്ങളു‌ടെ അനുഗ്രഹം ലഭിക്കുമത്രെ.
PC: official site

നാഗപൂജയിലൂ‌ടെ

നാഗപൂജയിലൂ‌ടെ

ഐശ്വര്യങ്ങള്‍ക്കും അഭിവൃദ്ധിക്കും നാഗപൂജകള്‍ ന‌ടത്താം. മാറാരോഗങ്ങളും കുടുംബ ശാപങ്ങളും ദുരിതവും മനക്ലേശവും എല്ലാം മാറി സമ്പത്തും ഐശ്വര്യവും ജീവിതത്തില്‍ ഉയര്‍ച്ചയും നാഗപൂജയിലൂ‌ടെ ലഭിക്കും. നാഗദോഷങ്ങള്‍ മാറുവാനും ശാപങ്ങള്‍ മാറുവാനും നാഗങ്ങളെ ആരാധിക്കുന്നത് അത്യുത്തമമാണത്രെ.
PC: official site

മണ്ണാറശ്ശാല

മണ്ണാറശ്ശാല

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ നാഗക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ മണ്ണാറശ്ശാല. മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രം കേരളത്തിലെ ഏറ്റവും പുരാതനമായ നാഗക്ഷേത്രമായാണ് കണക്കാക്കുന്നത്. ഏറ്റവും അധിതം നാഗപ്രതിമകളുള്ള ഈ നാഗക്ഷേത്രത്തില്‍ ക്ഷേത്രത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മുപ്പതിനായിരത്തിലധികം നാഗപ്രതിമകള്‍ കാണാം. 30 ഏക്കറോളം സ്ഥലം വരുന്ന കാവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന പൂജകള്‍ ചെയ്യുന്നത് മണ്ണാറശ്ശാല ഇല്ലത്തെ മുതിര്‍ന്ന അന്തര്‍ജ്ജനം ആണ് . വലിയമ്മ എന്ന പേരിലാണ് ഈ അന്തര്‍ജ്ജനം അറിയപ്പെടുന്നത്. മണ്ണാറശ്ശാലയിലെ നിലവറയില്‍ നാഗരാജാവ് വസിക്കുന്നു എന്നാണ് വിശ്വാസം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയ്യുന്ന മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തില്‍ ശിവ സര്‍പ്പമായ വാസുകിയും
നാഗ യക്ഷിയുമാണ് പ്രധാന പ്രതിഷ്ഠകള്‍.

PC:Vibhitha Vijay

മണ്ണാറശ്ശാല ആയില്യം

മണ്ണാറശ്ശാല ആയില്യം

നാഗരാജാവിന്റെ ജന്മദിനം കന്നി മാസത്തിലെ ആയില്യമാസമാണെങ്കിലും മണ്ണാറശ്ശാലയില്‍ ഈ ദിനം ആഘോഷിക്കുന്നത് തുലാ മാസത്തിലെ ആയില്യത്തിലാണ്. മാസത്തിലെ ആയില്യം അറിയപ്പെടുന്നത്. രണ്ട് ആയില്യം നാളുകളും ഒരേ പ്രാധാന്യത്തോടുകൂ‌ടിയാണ് ഇവി‌ടെ ആരാധിക്കുന്നത്. ഇതിനു പിന്നില്‍ ഒരു കഥയുണ്ട്. രാജഭരണ കാലത്ത് മണ്ണാറശ്ശാല ആയില്യത്തിന് സ്ഥിരമായി തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പങ്കെടുക്കുമായിരുന്നു. എന്നാല്‍ ഒരു കൊല്ലം രാജാവിന് പങ്കെടുക്കുവാന്‍ സാധിക്കാതെ വരുകയും അടുത്ത തുലാം മാസത്തില്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചുകൊള്ളാമെന്ന് അദ്ദേഹം ഉറപ്പു നല്കുകയും ചെയ്തു. അങ്ങനെയാണ് തുലാം മാസത്തിലെ ആയില്യം നാളിന് ഇവി‌ടെ ഇത്രയും പ്രാധാന്യം കൈവന്നത് .

PC:Nagarjun Kandukuru

ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം

ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം

ആലപ്പുഴയിലെ വെട്ടിക്കോട്ട് ആദിമൂലം നാഗരാജ ക്ഷേത്രമാണ് നാഗത്തെ ആരാധിക്കുന്ന പാരമ്പര്യത്തിന് കേരളത്തില്‍ തുടക്കമിട്ടത് എന്നാണ് വിശ്വാസം. പരശുരാമനാണ് ആരാധനയ്ക്ക് തുടക്കമിട്ടതെന്നും പ്രതിഷ്ഠ ന‌ടത്തിയതെന്നുമാണ് വിശ്വാസം. അനന്തനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം ആലപ്പുഴ ജില്ലയിൽ കായംകുളം-പുനലൂർ റോഡിൽ കറ്റാനത്താണ് സ്ഥിതി ചെയ്യുന്നത്. അനന്തന്റെ ജനനവും പരശുരാമൻ ഇവിടെ പ്രതിഷ്ഠ നടത്തിയ ദിനവും കന്നി മാസത്തിലെ ആയില്യം നാളാണ്. അതുകൊണ്ടു തന്നെ കന്നി മാസത്തിലെ ആയില്യമാണ് ഇവി‌ടെ പ്രധാനപ്പെ‌ട്ടത്. അനന്തന്റെ തനനതു രൂപത്തിലുള്ള ആദ്യ പ്രതിഷ്ഠയാണ് വെട്ടിക്കോട്ട് ക്ഷേത്രത്തിലുള്ളതെന്ന് ഒരു വിശ്വാസമുണ്ട്. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരുടെ ചൈതന്യത്തോട് കൂടിയുള്ള ഇവി‌ടുത്തെ അനന്തന്റെ പ്രതിഷ്ഠ അനന്തന്റെ തനനതു രൂപത്തിലുള്ളതു കൂടിയാണ്.
ആറ് ഏക്കർ സ്ഥലത്തായാണ് ക്ഷേത്രവും കാവും സ്ഥിതി ചെയ്യുന്നത്. സർപ്പക്കാവിൽ നാഗരാജാവിനെയും നാഗയക്ഷിയെയുമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
PC: Official Page

പാമ്പുമേക്കാ‌ട് മന

പാമ്പുമേക്കാ‌ട് മന

സര്‍പ്പരാജാവായ വാസുകി നേരിട്ടെത്തി അനുഗ്രഹിച്ച മനയാണ് തൃശൂര്‍ ജില്ലയിലെ പാമ്പുമേക്കാ‌ട് മന. ആദ്യകാലങ്ങളില്‍ മേക്കാട് മാനയായിരുന്ന ഇത് സര്‍പ്പാരാധന തുടങ്ങിയതു മുതലാണ് പാമ്പുമേക്കാട് മനയായി മാറിയത്. മേക്കാട്ടു മനയിലെ നിത്യദാരിദ്രത്തില്‍ നിന്നും മോചനം നേടാനായി ഭജനമിരുന്ന മേക്കാടില്ലത്തെ നമ്പൂതിരിക്ക് മുന്നില്‍ പവിത്രമായ മാണിക്യ കല്ലുമായി പ്രത്യക്ഷപ്പെട്ട നാഗരാജാവില്‍ തു‌‌ടങ്ങിയതാണ് ഇവിടുത്തെ നാഗാരാധന. അന്നു വാസുകിയില്‍ നിന്നും വലിയ നമ്പൂതിരിക്ക് ലഭിച്ച മാണിക്കക്കല്ല് എന്നും മനയിലെവിടെയോ ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ അത് എവിടെയാണെന്ന് ആര്‍ക്കും അറിയില്ല.
നാഗരാജാവായ വാസുകി പ്രത്യക്ഷപ്പെട്ട വൃശ്ചികം ഒന്നാണ് ഇവിടുത്തെ ഏറ്റവും പ്രധാന ദിനം.

PC:Aruna

പ്രവേശനം ഇങ്ങനെ

പ്രവേശനം ഇങ്ങനെ

ചില പ്രത്യേക ദിവസങ്ങളിലൊഴികെ ബാക്കി എല്ലാ സമയത്തും എല്ലാവര്‍ക്കും ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. മനയുടെ അകത്തേക്ക് പ്രവേശനം മിഥുനം, കർക്കിടകം, ചിങ്ങം, ഒഴികെ വരുന്ന ഏത് മലയാള മാസം ഒന്നാം തീയതിയും. കർക്കിടകം അവസാന ദിവസവും, കന്നിമാസം ആയില്യം നാളിലും. മീനത്തിൽ തിരുവോണം മുതൽ ഭരണി വരെയുള്ള ദിവസങ്ങളിലും. മേടം പത്തിനും എല്ലാ ഭക്തജനങ്ങൾക്കും മനയുടെ എല്ലാ കാവുകളിലും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെയാണ് ഇത് അനുവദിക്കുക
PC:Aruna

ആമേ‌ട ക്ഷേത്രം

ആമേ‌ട ക്ഷേത്രം

നാഗാരാധന പിന്തുടരുന്ന മറ്റൊരു പ്രധാന ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ ആമേട ക്ഷേത്രം. ആയില്യം നക്ഷത്രം സർപ്പാരാധന കൂടാതെ കന്നി,തുലാം,വ്യശ്ചികം,മീനം എന്നീ മാസങ്ങളിലെ ആയില്യത്തിനും ഇവിടെ വിശ്വാസികൾ എത്തുന്നു. സപ്തൃമാതുക്കളെ പ്രതിഷ്ഠിച്ചിരിക്കുന്ന അപൂര്‍വ്വ ക്ഷേത്രം കൂടിയാണിത്. എറണാകുളം തൃപ്പൂണിത്തറയിൽ നിന്നും എട്ട് കിലോമീറ്റർ അകലെ നടക്കാവിൽ വേമ്പനാട്ടു കായലിന്റെ തീരത്താണ് ആമേട ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Vineshvinesh

പെരുമ്പടവ് കരിപ്പാല്‍ നാഗ ക്ഷേത്രം

പെരുമ്പടവ് കരിപ്പാല്‍ നാഗ ക്ഷേത്രം

കണ്ണൂര്‍ പെരുമ്പടവിന് സമീപം സ്ഥിതി ചെയ്യുന്ന കരിപ്പാല്‍ നാഗ ക്ഷേത്രം മലബാറിലെ പ്രധാനപ്പെട്ട നാഗ ക്ഷേത്രമാണ്. സന്താന ലബ്ദിയും സർവ്വൈശ്വര്യവും ആണ് ഇവിടെ പ്രാര്‍ത്ഥിച്ചാലുള്ള ഫലങ്ങള്‍ എന്നാണ് വിശ്വാസം.ധനു മാസത്തിലെ പൂയം നാളിലാണ് ഇവിടുത്തെ പ്രധാന ആരാധനാ ദിനം.

PC:Aruna

പനയന്നാർകാവ് ദേവി ക്ഷേത്രം

പനയന്നാർകാവ് ദേവി ക്ഷേത്രം

കേരളത്തില്‍ നാഗാരാധനയ്ക്ക് പ്രസിദ്ധമായ മറ്റൊരു ക്ഷേത്രമാണ് പത്തനംതിട്ട ജില്ലയിലെ പരുമല പനയന്നാർകാവ് ക്ഷേത്രം. കേരളത്തിലെ പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രമാണെങ്കിലും നാഗാരാധനയും ഇവിടെ പ്രസിദ്ധമാണ്. മലപ്പുറം അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രം,തൃശൂര്‍ കൊടുങ്ങല്ലൂരിലെ കുരുംബഭഗവതി ക്ഷേത്രം എന്നിയോടൊപ്പം തന്നെ പ്രാധാന്യമുണ്ട് പനയന്നാര്‍ക്കാവ് ക്ഷേത്രത്തിനും. കള്ളിയങ്കാട്ട് നീലിയെ പ്രശസ്തത മാന്ത്രികനാ കടമറ്റത്ത് കത്തനാര്‍ കുടിയിരുത്തിയത് ഇവിടെയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദാരിക വധത്തിനുശേഷം കോപത്താല്‍ ജ്വലിച്ചു നില്‍ക്കുന്ന ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ.
നാഗപാരമ്പര്യം ഇവിടുത്തെ കാവുകളിലാണുള്ളത്. നാഗരാജാക്കന്മാരുടെയും നാഗയക്ഷികളുടെയും സന്തതി പരമ്പരകളൂടെയും ആവാസസ്ഥാനമായ കാവുകള്‍ ഈ ക്ഷേത്രത്തിനു ചുറ്റുമായി കാണുവാന്‍ സാധിക്കും.

PC:Dvellakat

ശ്രീമദ് അനന്തേശ്വര്‍ ക്ഷേത്രം, മഞ്ചേശ്വരം

ശ്രീമദ് അനന്തേശ്വര്‍ ക്ഷേത്രം, മഞ്ചേശ്വരം

കാസര്‍കോഡ് ജില്ലയില്‍ മഞ്ചേശ്വരത്ത് കര്‍ണ്ണാ‌‌ടകയോട് അതിര്‍ത്തി ചേര്‍ന്നു കിടക്കുന്ന പ്രസിദ്ധമായ നാഗ ക്ഷേത്രമാണ് ശ്രീമദ് അനന്തേശ്വര്‍ ക്ഷേത്രം. നാഗാരാധനയ്ക്കാണ് ഇവി‌ടെ പ്രാധാന്യം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: temples temples in kerala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+