Search
  • Follow NativePlanet
Share
» »ബെംഗളൂരു- ഡൽഹി രാജധാനി: ഇന്ത്യയിലെ ഏറ്റവും ലാഭമുള്ള ട്രെയിൻ, അതിവേഗ യാത്ര.. 14 സ്റ്റോപ്പ് മാത്രം

ബെംഗളൂരു- ഡൽഹി രാജധാനി: ഇന്ത്യയിലെ ഏറ്റവും ലാഭമുള്ള ട്രെയിൻ, അതിവേഗ യാത്ര.. 14 സ്റ്റോപ്പ് മാത്രം

ബെംഗളൂരുവിൽ നിന്ന് പല ആവശ്യങ്ങൾക്കായി ഡൽഹിയിലേക്ക് പോകുന്നവരുണ്ട്. ഏറ്റവും പെട്ടന്ന് എത്താൻ വിമാനത്തെയാണ് ആശ്രയിക്കുന്നതെങ്കിലും സാധാരണക്കാർക്ക് ശരണം ട്രെയിൻ തന്നെയാണ്. ചെലവ് കുറവും കുഞ്ഞുങ്ങളെയും പ്രായമായവരെയും കൂട്ടി പോകുമ്പോള് സുഖപ്രദമായി പോകാവുന്നതും മൊത്തത്തിലുള്ള സൗകര്യവും എല്ലാം ട്രെയിനുകൾക്ക് തന്നെയാണ്. എന്നാൽ ബെംഗളൂരു- ഡൽഹി യാത്രയിൽ ഏത് ട്രെയിൻ വേണമെന്നതാണ് പലരുടെയും സംശയം.

ബെംഗളൂരു- ഡൽഹി- ബെംഗളൂരു റൂട്ടിൽ സമ്പർക്ക് ക്രാന്തി, കർണ്ണാടക എക്സ്പ്രസ്, കൊംഗു സൂപ്പർഫാസ്റ്റ്, രാജധാനി, തുരന്തോ എക്സ്പ്രസ് ഉൾപ്പെടെ നിരവധി ട്രെയിനുകൾ സർവീസ് നടത്തുന്നു. അതിൽ മികച്ച സൗകര്യങ്ങളും സമയക്രവും പാലിക്കുന്ന സർവീസുകളിലൊന്നാണ് രാജധാനി എക്സ്പ്രസ്. ഈ റൂട്ടിലെ പല ട്രെയിനുകളെയും അപേക്ഷിച്ച് മികത്ത സമയത്തിൽ ഓടിയെത്തുന്ന ബെംഗളൂരു- ഡൽഹി രാജധാനി എക്സ്പ്രസ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

ബെംഗളൂരു- ഡൽഹി-ബെംഗളൂരു രാജധാനി എക്സ്പ്രസ്

ബെംഗളൂരുവിനും ഡൽഹിക്കും ഇടയിൽ എല്ലാ ദിവസവും സർവീസ് നടത്തുന്ന
ബെംഗളൂരു- ഡൽഹി രാജധാനി എക്സ്പ്രസ് ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും ലാഭം നല്കുന്ന സർവീസുകളിലൊന്നാണ്. കൃത്യമായ സമയക്രമം, സൗകര്യങ്ങൾ, വേഗത എന്നിങ്ങനെയ നിരവധി കാര്യങ്ങൾ യാത്രക്കാരെ രാജധാനി തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിക്കുന്നു.

ബെംഗളൂരു- ഡൽഹി- രാജധാനി എക്സ്പ്രസ്

ട്രെയിൻ നമ്പർ 22691
ബെംഗളൂരു- ഡൽഹി- രാജധാനി എക്സ്പ്രസ് എല്ലാ ദിവസവും രാത്രി 8.00 മണിക്ക് കെഎസ്ആര്‍ ബെംഗളൂരുവിൽ നിന്ന് പുറപ്പെടും. 33 മണിക്കൂർ 30 മിനിറ്റ് യാത്രയ്ക്കൊടുവിൽ രണ്ടാ ദിവസം രാവിലെ 5.30 ന് ഡൽഹി ഹസ്രത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ എത്തും. എസി ത്രീ ടയർ, എസി ടൂ ടയർ, എസി ഫസ്റ്റ് ക്ലാസ് എന്നിവയാണ് ഇതിനുള്ളത്.

എസി ഫസ്റ്റ് ക്ലാസിൽ സാധാരണ 4245 രൂപ, ടൂ ടയറിൽ 5840 രൂപ, ഫസ്റ്റ് ക്ലാസിൽ 7300 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഡൈനാമിക് നിരക്ക് ഉള്ളതിനാൽ ബുക്ക് ചെയ്യുമ്പോൾ നിരക്ക് വർധിക്കാനുള്ള സാധ്യതയുണ്ട്.

കെ എസ് ആർ ബെംഗളൂരു - 20:00
സായി പി നിലയം - 22:23
ഗുന്ടക്കൽ ജം. - 00:40
റായ്ചൂർ ജംങ്ഷൻ - 02:23
യദ്ഗിർ - 03:03
സേരം - 03:59
സെക്കന്ദരാബാദ് ജം. - 07:05
കാസിപേട്ട് ജം. - 08:48
ബൽഹർഷാ - 12:10
നാഗ്പൂർ - 14:55
ഇത്റാസി ജംങ്ഷൻ. - 19:16
ഭോപ്പാൽ ജംങ്ഷൻ - 20:50
വീരംഗനാ ലക്ഷ്മിബായി ജം. - 00:16
ഗ്വാളിയോർ - 01:19
ആഗ്ര കാൻറ്റ് - 02:55
ഹസ്രത്ത് നിസാമുദ്ദീൻ - 05:30

ഡൽഹി - ബെംഗളൂരു രാജധാനി

ട്രെയിൻ നമ്പർ 22692 ഡൽഹി- ബെംഗളൂരു രാജധാനി എക്സ്പ്രസ് എല്ലാ ദിവസവും രാത്രി 7.50 ന് ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് 33 മണിക്കൂർ 30 മിനിറ്റ് യാത്രയ്ക്കൊടുവിൽ രണ്ടാ ദിവസം രാവിലെ 5.20 ന് കെഎസ്ആർ ബെംഗളൂരുവിൽ എത്തും.

ഹസ്രത്ത് നിസാമുദ്ദീൻ - 19:50
ആഗ്ര കാൻറ്റ് - 21:45
ഗ്വാളിയോർ - 23:08
വീരംഗനാ ലക്ഷ്മിബായി ജം. - 00:25
ഭോപ്പാൽ ജംങ്ഷൻ. - 03:45
ഇതാർസി ജം. - 05:23
നാഗ്പൂർ - 09:25
ബൽഹർഷാ - 12:15
കാസിപേട്ട് ജംങ്ഷൻ. - 15:08
സിക്കന്ദരാബാദ് ജംങ്ഷൻ. - 17:10
സേരം - 19:29
യദ്ഗിർ - 20:38
റായ്ചൂർ ജം. - 21:38
ഗുന്ടക്കൽ ജംങ്ഷൻ. - 23:35
സായി പി നിലയം - 02:03 എന്നിങ്ങനെയാണ് സമയക്രമം.

റൂട്ടിലെ മികച്ച ട്രെയിൻ

സമയത്തിന്‍റെ മാത്രനല്ല, യാത്രാ, സൗകര്യങ്ങൾ, വേഗത എന്നിവയെല്ലാം പരിഗണിച്ചാലും ബെംഗളൂരു- ഡല്ഡഹി റൂട്ടിലെ ട്രെയിനുകളിൽ ഏറ്റവും മികച്ചതാണ് ഇത്. ഇന്ത്യൻ റെയിൽവേയ്ക്ക് ഏറ്റവും വരുമാനം നേടിക്കൊടുക്കുന്ന ട്രെയിനുകളിലൊന്നും ഇതാണ്. . 2022-23 സാമ്പത്തിക വർഷത്തിൽ ഈ ട്രെയിൻ 176 കോടി രൂപ വരുമാനം നേടി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore delhi train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+