ക്രിസ്മസ് പുതുവർഷ യാത്രാ സീസണ്‍ ആരംഭിച്ചു കഴിഞ്ഞു. ഡിസംബർ 22 ഓടു കൂടി മാത്രമേ ക്രിസ്മസ് അവധിയുടെ യാത്രകൾ തുടങ്ങുകയുള്ളുവെങ്കിലും ടിക്കറ്റുകളെല്ലാം വേഗത്തിൽ വിറ്റുതീരുകയാണ്. ക്രിസ്മസിനോട് അടുത്ത ദിവസങ്ങളിൽ ബാംഗ്ലൂരില്‍ നിന്ന് നാട്ടിലെത്തണമെങ്കിൽ പോക്കറ്റ് കീറുമെന്ന കാര്യം ഉറപ്പ്! രണ്ടും മൂന്നും ഇരട്ടിയാണ് ബാംഗ്ലൂർ- കോഴിക്കോട് റൂട്ടിൽ ബസ് നിരക്ക് ഉയർന്നിരിക്കുന്നത്.
കെഎസ്ആർടിസി ബസുകളിൽ ഉത്സവ സീസൺ നിരക്ക് വർധനവ് ഉണ്ടെങ്കിലും ദീർഘദൂര അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ നിരക്കാണ് കുത്തനെ ഉയർന്നിരിക്കുന്നത്. അവസാന നിമിഷത്തിലെ ആശ്രയം എന്ന നിലയിലാണ് സ്വകാര്യ ബസുകളെ ആളുകൾ ആശ്രയിക്കുന്നത്.

കോഴിക്കോട്- ബാംഗ്ലൂർ ബസ് നിരക്ക്
കോഴിക്കോട്- ബാംഗ്ലൂർ റൂട്ടിലെ സ്വകാര്യ നോൺ എസി ബസുകളിലെ സാധാരണ നിരക്ക് 800 രൂപയാണ്. ക്രിസ്മ് - ന്യൂ ഇയര്‍ സീസണിവ്‍ ഇത് 2000 രൂപയോളമാണ് വർധിച്ചിരിക്കുന്നത്. അതേസമയം എസി ബസുകളുടെ നിരക്ക് 900 ൽ നിന്നും 2500 വരെയായി ഉയർന്നിട്ടുണ്ടുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
സ്ലീപ്പർ നോൺ എസി ബസുകളുടെ നിരക്ക് 900 മുതൽ 2000 വരെയാണ്. ഇത് സീസൺ ആകുന്നതോടെ 2700 രൂപ വരെയായി ഉയരാമെന്നും കണക്കുകൾ പറയുന്നു. ക്രിസ്മസ് യാത്രാ സീസൺ ആരംഭിക്കുന്ന ഡിസംബർ 20 മുതൽ കൂടിയ നിരക്ക് പ്രാബല്യത്തിൽ വരും.
അഭി ബസ് ഓൺലൈൻ സൈറ്റിലെ കണക്കുകൾ അനുസരിച്ച് ബാംഗ്ലൂര്‍- കോഴിക്കോട് റൂട്ടിൽ ഡിസംബർ 22 വെള്ളിയാഴ്ചത്തെ നിരക്ക് നോക്കിയപ്പോൾ നോൺ എസി സീറ്റർ ബസുകൾക്ക് 1200 രൂപയിലാണ് നിരക്കാരംഭിക്കുന്നത്, ഇത് 2200 വരെ പോകുന്നുണ്ട്. അതേ സമയം എസി സീറ്ററിൽ 2500-2600 റേഞ്ചിൽ നിരക്കുകൾ വരുന്നു. എസി സ്ലീപ്പറിൽ 2900 മുതൽ നിരക്കാരംഭിക്കുന്നു.
കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് മാത്രമല്ല, തിരികെയുള്ള റൂട്ടിലും ക്രിസ്മസ് കഴിഞ്ഞുള്ള ദിവസങ്ങളിൽ ടിക്കറ്റ് നിരക്കിൽ വർധനവുണ്ട്, ക്രിസ്മസ് ആഘോഷം കഴിഞ്ഞ് തിരികെ പോകുന്നവരെയാണ് ഈ നിരക്ക് ബാധിക്കുക. ഇതും ഇരട്ടിയിലധികം വർധിച്ചിട്ടുണ്ട്. ഡിസംബർ 22-ാം തിയതിയിലെ തിരക്കും ആവശ്യകതയും പരിഗണിച്ച് സ്വകാര്യ ബസുകളും ബാംഗ്ലൂരിൽ നിന്ന് അധിക സർവീസുകൾ നടത്തും.
20.12.2023 മുതൽ 03.01.2024 വരെ ബാംഗ്ലൂരിൽ നിന്ന് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും 19.12.2023 മുതൽ 02.01.2024 വരെ കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് ബാംഗ്ലൂരിലേക്കും കേരളാ ആർടിസി സ്പെഷ്യൽ ബസ് സർവീസുകൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ 20 മുതൽ 27 വരെയാണ് ഈ ഫെസ്റ്റിവൽ സീസണിൽ ബസ് ടിക്കറ്റ് നിരക്ക് ഏറ്റവും കൂടുതൽ വർധിക്കുന്നത്. കോഴിക്കോടിന് മാത്രമല്ല, കണ്ണൂർ, കോട്ടയം, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്കും ബസ് ടിക്കറ്റ് നിരക്ക് ഇരട്ടിയോളം വർധിച്ചിട്ടുണ്ട്.
കർണ്ണാടക ആർടിസിയും കേരളാ കെഎസ്ആർടിസിയും പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് ബസുകളുടെ എണ്ണം കുറവാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












