യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഏറ്റവുമദ്യം പരിഗണിക്കുന്ന കാര്യങ്ങളിലൊന്ന് ബജറ്റാണ്. ആവശ്യത്തിനു പണം ഇല്ലെന്ന കാരണത്താൽ മാറ്റിവെച്ച നിരവധി യാത്രകൾ നമുക്കോരോരുത്തർക്കും കാണും. അത്തരത്തിലുള്ള നിരവധി യാത്രാ മോഹങ്ങളിൽ ഒന്നു സഫലമാക്കാനുള്ള അവസരം വന്നിരിക്കുകയാണ്. അതും ചെറിയ സ്ഥലങ്ങളൊന്നുമല്ല, സഞ്ചാരികൾ ഏറെ സ്വപ്നം കാണുന്ന, കാണാൻ കൊതിക്കുന്ന വാരണാസിയെന്ന കാശിയും അയോധ്യയും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാം.
കര്‍ണ്ണാടക ഭാരത് ഗൗരവ് ട്രെയിനിലാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. കര്‍ണ്ണാടക സർക്കാർ ഐആർസിടിസിയുമായി സഹകരിച്ച് നടത്തുന്ന കര്‍ണ്ണാടക ഭാരത് ഗൗരവ് കാശി ദർശന്‍ പാക്കേജാണ് (Karnataka Bharat Gaurav Kashi Darshana package) സഞ്ചാരികൾക്ക് ഇങ്ങനെയൊരു അവസരം നല്കുന്നത്. ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ ഭാരതത്തിലെ ആത്മീയ പൗരാണിക നഗരങ്ങൾ സന്ദര്‍ശിക്കുന്നു.

ബെംഗളുരുവിൽ നിന്ന് യാത്ര തുടങ്ങി വാരണാസി, അയോധ്യ, ഗയ, പ്രയാഗ്രാജ് എന്നിവിടങ്ങൾ കണ്ട് തിരികെ ബെംഗളുരുവിൽ എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ബാംഗ്ലൂർ, തുംകുരു, ബീരൂർ, ദാവൻഗെരെ, ഹവേരി, ഹുബ്ബള്ളി, ബെൽഗാം എന്നീ സ്റ്റേഷനുകളിൽ നിന്ന് യാത്രയിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്. കർണ്ണാടക സർക്കാരിന്‍റെ പ്രത്യേക നിരക്ക് ഇളവുകളോടെയാണ് ഈ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ഒൻപത് പകലും എട്ട് രാത്രിയും നീളുന്ന യാത്രയിൽ വാരണാസിയിൽ തുളസി മാനസ് ക്ഷേത്രം, സങ്കട മോചന ഹനുമാൻ ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, ഗംഗാ ആരതി (വിശുദ്ധ സ്നാനവും ഗംഗാ ആരതിയും) എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്.
അയോധ്യ: രാമജന്മഭൂമി ക്ഷേത്രംവും
പ്രയാഗ്‌രാജിൽ ഹനുമാൻ ക്ഷേത്രവും ഗംഗയിലെ പുണ്യസ്നാനത്തിനും അവസരമുണ്ടായിരിക്കും.

യാത്രയുടെ ആദ്യ രണ്ട് ദിവസം പൂർണ്ണമായും ട്രെയിനിൽ ചെലവഴിക്കണം. മൂന്നാം ദിവസം വൈകുന്നേരത്തോടെ വാരണാസിയിൽ എത്തിച്ചേരും. തുടർന്ന് ഹോട്ടലിലേക്ക് മാറും. നാലാം ദിവസം തുളസി മാനസ് ക്ഷേത്രം, സങ്കട മോചന ഹനുമാൻ ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, ഗംഗാ ആരതി എന്നിവ സന്ദർശിക്കാനുള്ള അവസരമുണ്ട്. ആറാം ദിവസം രാവിലെ വാരണാസിയിൽ നിന്ന് അയോധ്യയിലേക്ക് പോകും. രാമജന്മഭൂമി ക്ഷേത്രം, ഹനുമാൻ ഗര്‍ഹി എന്നിവിടങ്ങളാണ് ഇവിടെ സന്ദർശിക്കുന്നത്.
അടുത്ത ദിവസം ഗയയാണ് ലക്ഷ്യസ്ഥാനം. വിഷ്ണുപഥ് ക്ഷേത്രം, മഹാബോധി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കും. ഏഴാം ദിവസം പ്രയാഗ്രാജിൽ ഹവുമാൻ ക്ഷേത്രം കാണാനും ഗംഗയിൽ സ്നാനം നടത്താനും അവസരമുണ്ടായിരിക്കും. അന്ന് വൈകിട്ട് മടക്കയാത്ര ആരംഭിക്കും, ഒൻപതാം ദിവസം വൈകുന്നേരത്തോടെ ട്രെയിൻ ബെംഗളുരുവിൽ എത്തിച്ചേരും.
വർഷത്തിൽ നിശ്ചിത എണ്ണം യാത്രകൾ ഈ പാക്കേജ് അനുസരിച്ച് ഉണ്ടാവാറുണ്ട്. ഇനി വരുന്നത് ജൂലൈ 27-ാം തിയതിയാണ്. യാത്രയുടെ ആകെ നിരക്ക് ഒരാൾക്ക് 22,500 രൂപയാണെങ്കിലും സർക്കാർ ഒരാൾക്ക് 7,500 രൂപാ വീതം സബ്സിഡി അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് ഫലത്തിൽ ഒരാൾക്ക് കയ്യിൽ നിന്നും 15000 രൂപ യാത്രയ്ക്ക് വേണ്ടി വരും.
ഈ 15,000 രൂപയിൽ ഭാരത് ഗൗരവ് സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിനിൽ തേഡ് എസി ക്ലാസില്‍ യാത്ര, നോൺ എസി ഹോട്ടലുകളിൽ രാത്രി താമസം, മൂന്ന് നേരം ഭക്ഷണം, നോണ് എസി ബസിൽ സ്ഥലങ്ങളിലേക്കുള്ള യാത്ര, ട്രാവൽ ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം. ബോട്ടിങ്, മറ്റു യാത്രകൾ, മെനുവിൽ ഉൾപ്പെടാത്ത അധികം ഭക്ഷണം, റൂം സർവീസ് തുടങ്ങിയ കാര്യങ്ങൾ ഈ തുകയിൽ ഉൾപ്പെടില്ല.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഇവിടെ ക്ലിക്ക് ചെയ്യുക Karnataka Bharat Gaurav Kashi Darshana package
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













