വാരാന്ത്യങ്ങളും കലണ്ടറിൽ ചുവപ്പു നിറത്തിൽ ചിരിച്ചു നിൽക്കുന്ന തിയതികളും നേരത്തെ നോക്കി വയ്ക്കാത്ത ഒരു ബാംഗ്ലൂരുകാരുപോലും കാണില്ല. മലയാളിയാണെങ്കിൽ പ്രത്യേകിച്ചും. അവധി കിട്ടുമ്പോഴേ നാട്ടിലേക്ക് വരികയോ അല്ലെങ്കിൽ യാത്ര പോവുകയോ വേണമല്ലോ..എന്തുന്നെയായാലും വാരാന്ത്യ യാത്രകൾക്ക് പറ്റിയ അഞ്ച് സ്ഥലങ്ങളാണ് ഇന്നു പരിചയപ്പെടുത്തുന്നത്.
വാരാന്ത്യ യാത്രയെന്നും ഓഫ്ബീറ്റ് ഇടമെന്നും ഒക്കെ കേള്‍ക്കുമ്പോൾ സ്ഥിരം മനസ്സിൽ വരുന്ന ഇടങ്ങളല്ല ഇവ. നിങ്ങൾ ഉറപ്പായും കേട്ടിട്ടുള്ള, ചിലപ്പോൾ പോയിട്ടുള്ള ഈ സ്ഥലങ്ങൾ തിരക്കുകളിൽ നിന്നു മാണി ആൾക്കൂട്ടവും ബഹളങ്ങളും ഇല്ലാതെ പോയി വരാൻ പറ്റിയ സ്ഥലങ്ങളാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

1. ഗുഡിബണ്ടാ കോട്ട
ബാംഗ്ലൂരിൽ നിന്ന് ഒരു ഓഫ്ബീറ്റ് യാത്രാ സ്ഥാനം നോക്കുന്നവരുടെ മനസ്സിലൂടെ ഒരിക്കലും കടന്നുപോകാത്ത ഇടമാണ് ഗുഡിബണ്ടാ കോട്ട. വീക്കെൻഡ് യാത്രകളെക്കാൾ ഏകദിന യാത്രകൾക്ക് യോജിച്ച ഇടമാണിത്. ശനിയോ ഞായറോ ഒരു ദിവസം ഒഴിവു കിട്ടുമ്പോൾ ധൈര്യമായി വണ്ടിയെടുത്ത് ഇവിടേക്ക് പോകാം. 400 വർഷത്തിലധികം പഴക്കമുള്ള കോട്ടയും അതിലേക്കുള്ള യാത്രയുമാണ് ഇവിടുത്തെ ആകർഷണം.
ബാംഗ്ലൂരിൽ നിന്ന് ഗുഡിബണ്ടാ കോട്ടയിലേക്ക് 90 കിലോമീറ്ററാണ് ദൂരം. ചെറിയ യാത്രയായതിനാൽ നിച്ചനബണ്ടഹള്ളി, ബ്രഹ്മരഹള്ളി, ചിന്ന ഹള്ളി എന്നാ സമീപ ഗ്രാമങ്ങളെയും യാത്രയിൽ ഉൾപ്പെടുത്താം. ഗുഡിബണ്ട കോട്ട, കുന്ന്, തടാകം എന്നി കാണാൻ മറക്കരുത്.
2. കബനി
തണുപ്പ് ആണെങ്കിലും വേനലായാലും ഒഴിവു ദിവസങ്ങൾ ആസ്വദിക്കാൻ ബാംഗ്ലൂരിൽ നിന്നൊരു യാത്ര പോവുകയാണെങ്കിൽ അത് കബനിലേക്കാവട്ടെ. കബനി നദിയും അതിന്‍റെ തീരങ്ങളും കാട്ടുമൃഗങ്ങളും ഇക്കോ ലോഡ്ജും ഒക്കെയായി ഒരു വാരാന്ത്യം ആഘോഷിക്കാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. ആശ്വാസം നല്കുന്ന, പച്ചപ്പും കാഴ്ചകളും ആവോളം ആസ്വദിക്കാൻ പറ്റുന്ന, ശുദ്ധവായു ശ്വസിക്കാൻ പറ്റുന്ന യാത്രയാണ് കബനിയുടെ പ്രത്യേകത.
ബാംഗ്ലൂരിൽ നിന്നും കബനിയിലേക്ക് 215 കിലോമീറ്ററാണ് ദൂരം. ബോട്ടിങ്, ജംഗിൾ സഫാരി, ആന സഫാരി തുടങ്ങിയവ ഇവിടെ ആസ്വദിക്കാം. വേനൽക്കാലങ്ങളാണ് കബനി സന്ദർശിക്കാൻ മികച്ച സമയം. ആവശ്യമായ ബുക്കിങ് മുൻകൂട്ടി നടത്താൻ മറക്കരുതേ.
3. ബൈലക്കുപ്പെ
ബാംഗ്ലൂർ ഓഫ്ബീറ്റ് യാത്രകൾക്ക് പറ്റിയ സ്ഥലമാണ് ബൈലക്കുപ്പെ. ഇന്ത്യയിലെ ടിബറ്റൻ അഭയാർത്ഥി ക്യാംപുകളിലൊന്ന് സ്ഥിതി ചെയ്യുന്ന ഇവിടെ നിങ്ങളെ സ്വീകരിക്കുന്നത് ടിബറ്റൻ പ്രാർത്ഥനാ കൊടികളും മന്ത്രോച്ചാരണങ്ങളുമാണ്. സുവർണ്ണ ക്ഷേത്രവും സെരാ ജെ മൊണാസ്ട്രി, ശാക്യാ മൊണാസ്ട്രി, താഷി ലുൻപോ ആശ്രമങ്ങളും അവിടുത്തെ ജീവിതവുമാണ് ഇവിടെ കാണുവാനുള്ള്. ബാംഗ്ലൂരിൽ നിന്നും 218 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.
4. കൽപ്പറ്റ
വയനാടിന്‍റെ തണുപ്പിലേക്ക് ഒന്നു വന്നില്ലെങ്കിൽ ബാംഗ്ലൂരിൽ നിന്നുള്ള യാത്രകൾക്ക് ഒരു പൂര്‍ണ്ണതയുണ്ടാകില്ല. കുടുംബത്തെയും കൂട്ടിയുള്ള യാത്രകൾക്കാണ് കൽപ്പറ്റ് അനുയോജ്യം. തേയിലത്തോട്ടങ്ങൾ, കാപ്പിത്തോട്ടങ്ങൾ, വെള്ളച്ചാട്ടം, ട്രെക്കിങ് എന്നിങ്ങനെ വേണ്ടതെല്ലാം ഇവിടെയുണ്ട്. ബാംഗ്ലൂരിൽ നിന്ന് 284 കിലോമീറ്റർ ദൂരെയാണ് കൽപ്പറ്റ സ്ഥിതി ചെയ്യുന്നത്. വണ്ടിയെടുത്ത് വരികയാണെങ്കിൽ ഒരു അടിപൊളി റോഡ് ട്രിപ്പ് ആവുകയും ചെയ്യും.
5. ഗലിബോരെ
പ്രകൃതിയോട് ചേർന്ന് ഒരു വാരാന്ത്യം ചെലവഴിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഗലിബോര തിരഞ്ഞെടുക്കാം. കാവേരി നദിയുടെ തീരത്തുള്ള ഗലിബോരെ നേച്ചർ ക്യാംപുകൾക്കും പ്രകൃതി നടത്തത്തിനും ഒക്കെ പറ്റിയ സ്ഥലമാണ്. ബാംഗ്ലൂരിൽ നിന്നും വെറും മൂന്ന് കിലോമീറ്റർ മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














