Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ യാത്ര: മഞ്ഞുവീഴുന്ന കശ്മീർ കാണാം.. നേപ്പാൾ,ആൻഡമാൻ, അസാം.. കിടിലൻ പാക്കേജുകൾ വേറെയും

ബാംഗ്ലൂർ യാത്ര: മഞ്ഞുവീഴുന്ന കശ്മീർ കാണാം.. നേപ്പാൾ,ആൻഡമാൻ, അസാം.. കിടിലൻ പാക്കേജുകൾ വേറെയും

ബാംഗ്ലൂരിൽ താമസിക്കുമ്പോൾ ഏറ്റവുമധികം കൺഫ്യൂഷൻ ശനിയും ഞായറും എവിടേക്ക് പോകുമെന്നാണ്... നീണ്ട അവധി കിട്ടുമ്പോൾ നാട്ടിലേക്ക് പോകുന്നവർ പോലും ശനിയും ഞായറും മറ്റു യാത്രകള്‍ പോകാനാണ് താല്പര്യപ്പെടുന്നത്. മൈസൂരും നന്ദി ഹിൽസും ഒക്കെ പോയി മടുത്തു കഴിയുമ്പോൾ കുറച്ചു നീണ്ട യാത്രകൾ പ്ലാൻ ചെയ്താലോ..

പ്ലാൻ ചെയ്യേണ്ട, പാക്കേജ് നോക്കി തിരഞ്ഞെടുത്താൽ മാത്രം മതി.. അതിനു പറ്റിയ കിടിലൻ പാക്കേജുകളാണ് ഐആർസിടിസി ബാംഗ്ലൂരിൽ നിന്നും ഒരുക്കിയിരിക്കുന്നത്. ആൻഡമാൻ മുതൽ ഗോവയും കാശ്മീരും ഗുജറാത്തും പിന്നെ നേപ്പാളും വരെയുള്ള വ്യത്യസ്തങ്ങളായ യാത്രകളാണ്. ഇതാ വിശദമായി വായിക്കാം.

Bangalore Travel Ideas

ബാംഗ്ലൂർ ഗുജറാത്ത് ഏകതാ പ്രതിമാ യാത്ര

ബാംഗ്ലൂരിൽ നിന്നും ഫെബ്രുവരി 17ന് പുറപ്പെടുന്ന വൈബ്രന്‍റ് ഗുജറാത്ത് വിത്ത് സ്റ്റ്യാച്യൂ ഓഫ് യൂണിറ്റി ഏഴ് രാത്രിയും എട്ട് പകലും ദൈർഘ്യമുള്ള യാത്രയാണ്, അഹമ്മദാബാദ്, ഭാവ്‌നഗർ, ദ്വാരക, കേവാദിയ, പോർബന്തർ, സോമനാഥ്, വഡോദര എന്നീ സ്ഥലങ്ങളാണ് ഈ യാത്രയില്‍ സന്ദർശിക്കുന്നത്. 38,400 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

ഇൻഡിഗോ എയർ ലൈനിൽ ബെംഗളൂരു-മുംബൈ-രാജ്കോട്ട്; വഡോദര-ബെംഗളൂരു യാത്ര, ഏഴ് രാത്രി ഹോട്ടൽ താമസം, പ്രഭാതഭക്ഷണവും , ഡിന്നറും ട്രാവല്‌ ഇൻഷുറന്‍സുമടക്കം ആണ് ടിക്കറ്റ് നിരക്ക്. 30 പേർക്ക് ആണ് യാത്രയിൽ പങ്കെടുക്കുവാൻ സാധിക്കുക. മാർച്ച് 16ന് തിരികെ ബാംഗ്ലൂരിലെത്തും.

ബാംഗ്ലൂർ- അസം, മേഘാലയ യാത്ര

ഫെബ്രുവരിയിൽ ബാംഗ്ലൂരിൽ നിന്നും ഷെഡ്യൂൾ ചെയ്തിരിക്കുന്ന യാത്രയാണ് വണ്ടേഴ്സ് ഓഫ് അസാം ആൻഡ് മേഘാലയ. ഷില്ലോങ്, ചിറാപുഞ്ചി, മൗലിനോങ്, കാസിരംഗ, ഗുവാഹത്തി എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. 37,340 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
അഞ്ച് രാത്രിയും ആറ് പകലും ചെലവഴിക്കുന്ന യാത്ര ഫെബ്രുവരി 26ന് പുറപ്പെട്ട് മാർച്ച് 2ന് മടങ്ങിയെത്തും.

ഇൻഡിഗോ എയർ ലൈനിൽ ബെംഗളൂരു-ഗുവാഹത്തി-ബെംഗളൂരു യാത്ര, അഞ്ച് രാത്രി ഹോട്ടൽ താമസം, പ്രഭാതഭക്ഷണവും , ഡിന്നറും ട്രാവല്‌ ഇൻഷുറന്‍സുമടക്കം ആണ് ടിക്കറ്റ് നിരക്ക് വരുന്നത്. എന്നാൽ ജീപ്പ് സഫാരി, ബോട്ടിങ് തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള നിരക്ക് അവരവർ വഹിക്കേണ്ടതാണ്. . 30 പേർക്ക് ആണ് യാത്രയിൽ പങ്കെടുക്കുവാൻ സാധിക്കുക.

ബാംഗ്ലൂർ- ആൻഡമാൻ യാത്ര

ട്രോപ്പിക്കൽ വണ്ടേഴ്സ് ഓഫ് ആൻഡമാൻ എന്നു പേരിട്ടിരിക്കുന്ന പാക്കേജ് മാര്‍ച്ച് മാസത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന യാത്രയാണ്. പോർട്ട് ബ്ലെയർ - ഹാവ്‌ലോക്ക് - നീൽ ദ്വീപ് - റോസ് ദ്വീപ് - നോർത്ത് ബേ ഐലൻഡ് എന്നീ സ്ഥലങ്ങളാണ് അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ സന്ദര്‍ശിക്കുന്നത്. മാർച്ച് അഞ്ചിന് പുറപ്പെടുന്ന യാത്ര 10ന് തിരികെയെത്തും.

47,810 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
ബെംഗളൂരു-പോർട്ട് ബ്ലെയർ-ബെംഗളൂരു ഇൻഡിഗോ എക്കണോമി ക്ലാസ് യാത്ര, അഞ്ച് രാത്രി ബ്രേക്ക് ഫാസ്റ്റും ഡിന്നറും ഉൾപ്പെടെ ഹോട്ടൽ താമസം, ട്രാവൽ ഇൻഷുറൻസ്, എന്നിവ ടിക്കറ്റിൽ ഉള്‍പ്പെടുന്നു. ഉച്ചഭക്ഷണത്തിനുള്ള തുക സ്വന്തം ചെലവിൽ എടുക്കണം.

ബാംഗ്ലൂർ-കാശ്മീർ പാക്കേജ്

ബാംഗ്ലൂരിൽ നിന്നും കാശ്മീരിലേക്ക് ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് ബാംഗ്ലൂർ-കാശ്മീർ പാക്കേജ് പ്രയോജനപ്പെടുത്താം. പാരഡൈസ് ഓൺ എർത്ത് കാശ്മീർ എക്സ് ബാംഗ്ലൂർ എന്നതാണ് നിരക്ക്. ശ്രീനഗർ, സോൻമാർഗ്, ഗുൽമാർഗ്, പഹൽഗാം എന്നീ സ്ഥലങ്ങളാണ് ഈ യാത്രയിൽ സന്ദർശിക്കുക. അഞ്ച് രാത്രിയും ആറ് പകലമാണ് യാത്രാ ദൈർഘ്യം. മാര്‍ച്ച് 16ന് പുറപ്പെടുന്ന യാത്ര 21ന് മടങ്ങിയെത്തും.

ബെംഗളൂരു-ഡൽഹി-ശ്രീനഗർ-അമൃത്സർ-ബെംഗളൂരു വിമാനടിക്കറ്റ് നിരക്ക്, അഞ്ച് രാത്രി ഹോട്ടൽ താമസം, പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും, ട്രാവൽ ഇൻഷുറൻസ് എന്നിവ ഉൾപ്പെടെയാണ് നിരക്ക്. 43,350 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

ബാംഗ്ലൂർ- നേപ്പാൾ പാക്കേജ്

ബാംഗ്ലൂരിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രകളിലൊന്നാണ് നേപ്പാളിലേക്കുള്ളത്.
കാഠ്മണ്ഡു , പൊഖാറ എന്നീ രണ്ടു സ്ഥലങ്ങളാണ് ഈ യാത്രയിൽ പ്രധാനമായും സന്ദർശിക്കുന്നത്. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്ര ഫെബ്രുവരി 24ന് പോയി 29ന് മടങ്ങിയെത്തും.
43,240 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+