Search
  • Follow NativePlanet
Share
» »ഒറ്റയ്ക്ക് ബാംഗ്ലൂർ കറങ്ങാം.. സിറ്റി ടൂർ മുതൽ ഷോപ്പിങ് വരെ തനിച്ച് ആസ്വദിക്കാം

ഒറ്റയ്ക്ക് ബാംഗ്ലൂർ കറങ്ങാം.. സിറ്റി ടൂർ മുതൽ ഷോപ്പിങ് വരെ തനിച്ച് ആസ്വദിക്കാം

ബാംഗ്ലൂർ വന്നാൽ എന്തൊക്കെ ചെയ്യാൻ സാധിക്കും എവിടെയൊക്കെ പോകണം എന്നൊക്കെ ഒരു പ്ലാനിങ് നടത്തിയാണ് സഞ്ചാരികൾ വരുന്നത്. നന്ദി ഹിൽസിലേക്കുള്ള റൈഡും കൊമേഷ്യൽ സ്ട്രീറ്റും എംജി റോഡും കറങ്ങുന്നതും ലാൽ ബാഗ് പോകുന്നതും പിന്നെ രാത്രി പബ്ബിലേക്കുള്ള ഓട്ടവും ഒക്കെ മനസ്സിൽ കാണുമെന്നതുറപ്പ്,

എന്നാൽ ഒറ്റയ്ക്ക് ബാംഗ്ലൂർ വന്നാലോ? തനിച്ച് ബാംഗ്ലൂർ വന്നാൽ വൻ ബോറടിയാണ് എന്ന അഭിപ്രായമായിരിക്കും മിക്കവർക്കും. എന്നാൽ സ്വന്തം സൗകര്യത്തിനും സമയത്തിനും അനുസരിച്ച് ആസ്വദിച്ച് ചെയ്യാൻ പറ്റിയ ഒരുപാട് കാര്യങ്ങൾ ഇവിടെ സന്ദർശകർക്കായി മഹാനഗരം ഒരുക്കിയിട്ടുണ്ട്. സോളോ ബാംഗ്ലൂർ ട്രിപ്പില്‍ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

Bangalore Solo Adventure

മേളകളും പ്രദർശനങ്ങളും

ബാംഗ്ലൂർ യാത്രയിൽ തനിച്ചേയുള്ളുവെങ്കിൽ മടുക്കാതെ ചെയ്യാൻ പറ്റിയ കാര്യങ്ങളിലൊന്ന് ഇവിടെ നടക്കുന്ന മേളകൾ, പ്രദർശനങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കലാണ്. കരകൗശല മേളകൾ, തുണിത്തരങ്ങൾ, അലങ്കാര വസ്തുക്കൾ, ചെരിപ്പുകൾ, ആഭരണങ്ങൾ, തുടങ്ങി വൈവിധ്യമാർന്ന് ഇനങ്ങൾ മേളകളിൽ ലഭിക്കും. വലിയ മൈതാനങ്ങളിലും ഹാളുകളിലും നടക്കുന്ന മേളകൾ കൂടാതെ ഇപ്പോൾ മാളുകളുടെ മുന്നിലും സ്ഥിരമായി പ്രദർശനങ്ങളും ചെറുകിട വില്പനകളും ഒക്കെ ഒരുക്കിയിട്ടുണ്ട്.

വലിയ ചെലവില്ലാതെ ഷോപ്പിങ് കൂടി നടക്കാൻ സാധിക്കുന്ന അവസരമാണിത്, വിവിധ നാടുകളിലെ വസ്ത്രങ്ങളും ആഭരണങ്ങളും ഇവിടെ നിന്നു മേടിക്കാം. ഇനി ബജറ്റിൽ ഒതുങ്ങുന്നതല്ല അതെങ്കിൽ മനസ്സിലെ കാർട്ടിൽ സൂക്ഷിക്കുകയും ചെയ്യാം. എങ്ങനെ പോയാലും ഈ മേളകളും പ്രദര്‍ശനങ്ങളും മടുപ്പിക്കില്ല. ഏതെങ്കിലും ഉത്സവ കാലത്തോ ആഘോഷസമയത്തോ ആണ് പോകുന്നതെങ്കിൽ പ്രധാന ഇടങ്ങളിലെല്ലാം ചെറിയ ചെറിയ പ്രദർശനങ്ങൾ കാണാൻ കഴിയും.

Things to do in Bangalore

നാടകം കാണാം

സോളോ ബാംഗ്ലൂർ യാത്രയില്‍ വേണമെങ്കിൽ ഒരു നാടകം കാണാൻ കയറാം. നാടകം എന്നൊരു മാധ്യമെ പരിചയപ്പെടാനും എഡിറ്റിങ്ങോ റീ-ഷൂട്ടുകളോ ഇല്ലാതെ അഭിനയ പ്രകടനങ്ങൾ നേരിട്ട് കാണാനും സാധിക്കുന്ന ഇടങ്ങളാണ് ഇത്തരം സ്ഥലങ്ങൾ. ഭാഗ്യമുണ്ടെങ്കിൽ ക്ലാസിക് നാടകങ്ങൾക്ക് സാക്ഷികളാവുകയും ചെയ്യാം. രംഗ ശങ്കര, ജാഗ്രിതി തിയേറ്റർ, അലെയൻസ് ഫ്രാൻസീസ് ഡി ബാംഗ്ലൂർ, കെഎച്ച് കലാ സൗധ, രവീന്ദ്ര കലാ ക്ഷേത്ര തുടങ്ങിയ സ്ഥലങ്ങളിൽ നാടകങ്ങൾ കളിക്കാറുണ്ട്. പോകാൻ താല്പര്യമുണ്ടെങ്കിൽ മുൻകൂട്ടി അന്വേഷിച്ച ശേഷം പോവുക.

പുസ്തകങ്ങൾക്കൊപ്പം ചിലവഴിക്കാം

സമയമുണ്ടെങ്കിൽ ബാംഗ്ലൂരില്‍ പുസ്തകങ്ങൾക്കൊപ്പെ കുറച്ചു നേരം ചെലവഴിക്കാം. വെയിലുള്ള സമയത്തെ യാത്രകൾ മാറ്റിവെച്ചാൽ ഒരു ലൈബ്രറിയോ ബുക്കുകൾ കൂടിയുള്ള കഫേയൊ കണ്ടെത്തി അവിടെ കൂടാം. ഒട്ടും ബഹളമോ ആൾക്കൂട്ടമോ ഇല്ലാത്ത അന്തരീക്ഷത്തിൽ അക്ഷരങ്ങളും നിങ്ങളും മാത്രമുള്ള ലോകമാണ് ഇവിടം തുറക്കുന്നത്. ബ്ലോസം ബുക്ക് ഹൗസ്, ഗൂബ്സ് ബുക്ക്സ് റിപ്പബ്ലിക്, സ്റ്റേറ്റ് സെന്‍ട്രൽ ലൈബ്രറി തുടങ്ങിയ സ്ഥലങ്ങൾ ഇത്തരമൊരു സന്ദര്‍ശനത്തിന് പറ്റിയതാണ്.

ബാംഗ്ലൂർ സിറ്റി ടൂർ പോകാം

ബാംഗ്ലൂരിൽ ഒന്നിലധികം പ്രധാന സ്ഥലങ്ങൾ വലിയ ചെലവില്ലാതെ എളുപ്പത്തിൽ കാണണമെങ്കിൽ ചെയ്യാൻ പറ്റിയ കാര്യം ബാംഗ്ലൂർ സിറ്റി ടൂർ ആണ്. ബിഎംടിസി സിറ്റി ടൂർ, കർണ്ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ നടത്തുന്ന സിറ്റി ടൂർ പാക്കേജുകൾ എന്നിവ ലഭ്യമാണ്. വളരെ കുറഞ്ഞ നിരക്കിൽ ബാംഗ്ലൂരിലെ പ്രധാന ഇടങ്ങൾ കണ്ടു തീർക്കാം എന്നതും ആരുടെയും സമയത്തിനോ സൗകര്യത്തിനോ കാത്തുനിൽക്കേണ്ട എന്നതുമാണ് സിറ്റി ടൂർ പാക്കേജ് തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണം.

കെഎസ്ടിഡിസിയുടെ ബാംഗ്ലൂർ സിറ്റി ടൂർ നിങ്ങളെ ബാംഗ്ലൂർ നഗരത്തിലെ പ്രധാന കാഴ്ചകളായ ബുൾ ടെംപിൾ, ഗവി ഗംഗാധരേശ്വര ക്ഷേത്രം, ലാൽ ബാഗ്, ടിപ്പു പാലസ്, വിധാൻ സൗധ, ഗവൺമെന്‍റ് മ്യൂസിയം എന്നീവ കാണാം.
ബിഎംടിസിയുടെ ബെംഗളുരു ദർശിനി പാക്കേജ് വഴി ബാംഗ്ലൂർ ഇസ്കോൺ ക്ഷേത്രം, വിധാൻ സൗധ, കർണ്ണാടക ഹൈക്കോടതി, ടിപ്പു പാലസ്, ഗവി ഗംഗാധരേശ്വര ക്ഷേത്രം , ദൊഡ്ഡ ഗണപതി, ലാൽ ബാഗ്, കർണ്ണാടക സിൽക്ക്, നാഷണൽ ഗാലറി, വിശ്വേശ്വരയ്യ മ്യൂസിയം, വെങ്കട്ടപ്പ ആർട്ട് ഗാലറി, കബ്ബൺ പാർക്ക് എന്നീ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+