ബെംഗളൂരു ഒരു നീണ്ട വാരാന്ത്യത്തിനായുള്ള കാത്തിരിപ്പിലാണ്. ദീപാവലിയും കർണ്ണാടക രാജ്യോത്സവും വരുന്ന നാല് ദിവസത്തെ നീണ്ട അവധിക്ക് വലിയ കാത്തിരിപ്പില്ല. മിക്കവരും നാട്ടിലേക്ക് പോയി വരാനുള്ള പദ്ധതിയിലാണ്. എന്നാൽ നാട്ടിൽ പോകാതെ ദീപാവലി ബാംഗ്ലൂരിൽ ആഘോഷിച്ച് വാരാന്ത്യം ഇവിടെ തന്നെ ചെലവഴിക്കാനാണ് പ്ലാനെങ്കിൽ നഗരം നിങ്ങളെ നിരാശപ്പെടുത്തില്ല.
കാപ്പിത്തോട്ടങ്ങൾ, ബീച്ചുകൾ, മലകൾ, കുന്നുകൾ, ദേശീയോദ്യാനം, തടാകങ്ങൾ, വന്യജീവി സങ്കേതം എന്നിങ്ങനെ ചെറുതും വലുതുമായ യാത്രകൾക്ക് പറ്റിയ നിരവധി സ്ഥലങ്ങളാണ് ബെംഗളൂരുവിന് ചുറ്റുമുള്ളത്. ചരിത്രയിടങ്ങൾ കാണാനാണെങ്കിലും പ്രകൃതിഭംഗിയിലേക്ക് കൊണ്ടെത്തിക്കുന്ന പ്രദേശം ആണെങ്കിലും രുചികരമായ ചായ കുടിച്ച് മടങ്ങി വരാനാണെങ്കിലും അതിനെല്ലാം പറ്റിയ സ്ഥലങ്ങൾ ഇവിടെയുണ്ട്. ഇതാ ദീപാവലി- കർണ്ണാടക രാജ്യോത്സവ നീണ്ട വാരാന്ത്യ യാത്രാ സ്ഥലങ്ങൾ നോക്കാം.

കടൽ കാണാൻ ഗോകർണ്ണയ്ക്ക്
കടലിന്‍റെയും ബീച്ചിന്‍റെയും ഏറ്റവും മനോഹരമായ കാഴ്ചകളാണ് ക്ഷേത്രങ്ങളുടെ നാടായ ഗോകർണ്ണ തരുന്നത്. കടല്‍ത്തീരത്തെ യോഗാഭ്യാസവും കടലിലിറങ്ങിയുള്ള സർഫിങ്ങും സൂര്യാസ്തമയം കണ്ടുള്ള വൈകുന്നേരങ്ങളും അടക്കം ഇവിടെ ചെയ്യുവാൻ നിരവധി കാര്യങ്ങളുണ്ട്. ബാംഗ്ലൂരിൽ നിന്നും 9 മണിക്കൂർ യാത്ര ഇവിടേക്കുണ്ട്. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ആണ് പോകുന്നതെങ്കിൽ താമസസൗകര്യം മുൻകൂട്ടി ഉറപ്പിച്ച പോകുന്നതായിരിക്കും നല്ലത്.
പ്രകൃതി ആസ്വദിക്കാം, കാപ്പി കുടിക്കാം ചിക്കമഗളൂരുവിൽ
സാഹസികതയും പ്രകൃതിഭംഗിയും എല്ലാം ഒത്തിണങ്ങിയ പാക്കേജാണ് ചിക്കമഗളുരുവിലേക്കുള്ള യാത്ര. കാപ്പിയും ചിക്കമഗളൂരും തമ്മിലുള്ള അഭേദ്യമായ ബന്ധം നമുക്കറിയാം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച, രുചിയും മണവും ഗുണവുമുള്ള കാപ്പി വിളയുന്ന പ്രദേശങ്ങളിലൊന്നാണ ചിക്കമഗളൂരു. കാപ്പിത്തോട്ടങ്ങള്‍ക്കു നടുവിലെ താമസവും ഇവിടുത്തെ പ്രത്യേകതയാണ്. കൂടാതെ ബാന്ദ്ര വന്യജീവി സങ്കേതവു പുരാതന ക്ഷേത്രങ്ങളും ബോട്ടിങ്ങും ഹിൽസും ഒക്കെ ഇവിടെ കാണാനുണ്ട്. ബെംഗളൂരുവില്‍ നിന്നും അഞ്ച് മണിക്കൂർ യാത്രയാണ് ചിക്കമഗളൂരുവിലേക്കുള്ളത്.

പക്ഷികളെ കാണാൻ രംഗനതിട്ടു പക്ഷി സങ്കേതം
കുട്ടികളെയും കൂട്ടി പോകുമ്പോൾ അവർക്ക് കൗതുകമുള്ള ഒരു കാഴ്ചയാണ് രംഗനതിട്ടു പക്ഷി സങ്കേതം നല്കുന്നത്. പക്ഷികളുടെ ഒരത്ഭുത ലോകമാണ് ഇവിടം നിങ്ങൾക്ക് തുറക്കുന്നത്. വ്യത്യസ്ത ഇനം പക്ഷികളെയും അവരുടെ രീതികളും വെള്ളം കുടിക്കലും പറന്നു പൊങ്ങലും ഒക്കെയായി മുതിർന്നവർക്കും ആസ്വദിക്കാൻ പറ്റും. പിന്നെ, പതുങ്ങിയിരുന്ന് പക്ഷികളെ കാണുന്നതും ഫോട്ടോ എടുക്കുന്നതും കുട്ടികൾക്ക് പുതിയൊരു അനുഭവവും ആയിരിക്കും.
ബെംഗളൂരുവില്‍ നിന്നും വെറും രണ്ടര മണിക്കൂർ യാത്രയെ ഇവിടേക്കുള്ളൂ.
ചരിത്രവും സംസ്കാരവും അറിയാൻ ഹംപി
ലോങ് ഡ്രൈവും ഫ്രണ്ട്സും പിന്നെ നടന്ന്കാണാൻ ചരിതയിടങ്ങളും ചേരുന്ന ഒരു കോംബോയാണ് നിങ്ങൾ നോക്കുന്നതെങ്കിൽ അതിന് പറ്റിയത് ഹംപി ആണ്. പുരാതന ക്ഷേത്രങ്ങൾ, അവശിഷ്ടങ്ങൾ, പാറക്കെട്ടുകൾ, നിർമ്മിതികൾ, തുംഗദ്രാ നദി എന്നിങ്ങനെ നീണ്ട വാരാന്ത്യം ചെലവഴിക്കാനുള്ളത് ഹംപിയിലുണ്ട്. സൂര്യോദയം കാണാൻ മാംതംഗ ഹിൽസും സൂര്യാസ്തമയം ആസ്വദിക്കാനും ഹേമകുണ്ഡ ഹിൽസും സാഹസികത പരീക്ഷിക്കാൻ മങ്കി ടെംപിളും അടക്കമുള്ള സ്ഥലങ്ങൾ ഇവിടെയുണ്ട്. 7 മണിക്കൂർ നീണ്ട ഡ്രൈവ് ആണ് ബാംഗ്ലൂരിൽ നിന്ന് ഹംപിയിലേക്ക് വേണ്ടത്.
ചായ കുടിക്കാൻ കൂനൂർ
കാപ്പി കുടിക്കാൻ ചിക്കമഗളൂരു പരിചയപ്പെടുത്തിയതു പോലെ ചായ കുടിക്കാൻ നിങ്ങൾക്ക് കൂനുരിലേക്ക് പോകാം. തേയിലത്തോട്ടങ്ങൾ ധാരാളമുള്ള ഇവിടെ മിക്കയിടങ്ങളിലും രുചികരമായ ചായ കിട്ടും. പല ഹോട്ടലുകളും ചായ തീം ചെയ്ത് മെനുവും ഒരുക്കിയിട്ടുണ്ട്. കണ്ടുനടക്കുവാൻ പറ്റിയ സ്ഥലമായതിനാൽ ഇവിടെ നിങ്ങൾക്ക് വേറെതേ ഇരിക്കേണ്ടി വരില്ല. തേയിലത്തോട്ടങ്ങൾ, തേയില ഫാക്ടറികൾ, വെള്ളച്ചാട്ടം, പ്രാദേശിക ഇടങ്ങൾ തുടങ്ങിയവ കാണാൻ പോകുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













