Search
  • Follow NativePlanet
Share
» » ബാംഗ്ലൂരിലെ ഈ യാത്രകൾ നിങ്ങളെ ഞെട്ടിക്കും! തണുപ്പെന്ന് പറഞ്ഞാൽ ഇതാണ്! ഡണ്ടേലിയും ഉണ്ട് ലിസ്റ്റിൽ

ബാംഗ്ലൂരിലെ ഈ യാത്രകൾ നിങ്ങളെ ഞെട്ടിക്കും! തണുപ്പെന്ന് പറഞ്ഞാൽ ഇതാണ്! ഡണ്ടേലിയും ഉണ്ട് ലിസ്റ്റിൽ

കൊടുംചൂട് ആണ് എല്ലായിടത്തും. സമാധാനത്തിലൊന്ന് പുറത്തിറങ്ങാമെന്നു വെച്ചാൽ നടക്കില്ല. ബാംഗ്ലൂരിൽ പുറത്തു പോയി കൂട്ടികാർക്കൊപ്പം അടിച്ചു പൊളിക്കാനും ഷോപ്പിങ്ങിന് പോകാനും എന്നിങ്ങനെ എന്തു പ്ലാനുകളുണ്ടെങ്കിലും ചൂട് അത് തകർക്കും. എന്നാൽ പിന്നെ ചൂടിനെ വെല്ലാൻ ഒരു യാത്ര പോയാലോ... ബാംഗ്ലൂരിലെ ചൂടിലും തിരക്കിലും നിന്നു രക്ഷപെട്ട് തണുപ്പുള്ള ഇടങ്ങളിലേക്കുള്ള യാത്ര.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹിൽ സ്റ്റേഷനുകളാണ് കർണ്ണാടകയിലുള്ളത്. തുടക്കക്കാർക്കു മുതൽ പരിചയ സമ്പന്നർക്കു വരെ പോകാൻ പറ്റിയ നിരവധി ഇടങ്ങൾ ഇവിടെയുണ്ട്.ഇതാ ഈ വേനലിൽ ബാംഗ്ലൂരിലിരുന്ന് മടക്കുമ്പോൾ എളുപ്പത്തിൽ പോയി വരാന്‍ സാധിക്കുന്ന, തണുപ്പും കുളിരും നിറഞ്ഞ, ഒട്ടും മടുപ്പിക്കാത്ത, ഏറ്റവും കൂടുതൽ ആളുകൾ തിരയുന്ന ഇടങ്ങള്‍ നോക്കാം.

Top Searched Around Bengaluru For Summer Travel

ഡണ്ടേലി

റോഡ് ട്രിപ്പ്, സാഹസികത, വൈൽഡ് ലൈഫ് കാഴ്ചകൾ.. നാട് മുഴുവനും ചുട്ടുപൊള്ളുമ്പോഴും തണുപ്പ് നിറഞ്ഞു നിൽക്കുന്ന ഇടമാണ് ഡണ്ടേലി, കർണ്ണാടകയുടെ ഋഷികേശ് എന്നറിയപ്പെടുന്ന ഇവിടം സാഹസിക പ്രേമികളെ ആവേശത്തിലാക്കും. പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും കാളി നദിയുടെ തീരത്ത് ക്യാംപിങ് നടത്തുവാനും പതഞ്ഞൊഴുകുന്ന പുഴയിൽ റാഫ്ടിങ് നടത്താനുമെല്ലാം സീസണിൽ സഞ്ചാരികൾ ഇവിടേക്ക് വരുന്നു. കാടിനു നടുവിൽ താമസിക്കുവാനും സാഹസിക വിനോദങ്ങളിൽ പങ്കെടുക്കുവാനും എല്ലാം പ്രായഭേദമില്ലാതെ സ‍ഞ്ചാരികൾ എത്തുന്നു.

തിരക്ക് കുറവായ ഡണ്ടേലിയിലേക്ക് ബാംഗ്ലൂരിൽ നിന്ന്
473 കിലോമീറ്റർ ദൂരമുണ്ട്. ഷിമോഗാ റോഡ് വഴി തുംകൂർ- കൽഗാട്ട്ഗി റൂട്ട് വഴിയാണ് ഡണ്ടേലിയിൽ എത്തേണ്ടത്. ഇവിടെ എത്തിയാൽ ഒന്നോ രണ്ടോ ദിവസം ചെലവഴിച്ച് കാഴ്ചകൾ കാണണം. ട്രെക്കിങ്, ഹൈക്കിങ് എന്നിവ കൂടാതെ വൈറ്റ്-വാട്ടർ റാഫ്ടിങ്, കയാക്കിങ്, ജംഗിൾ സഫാരി, കനോയിങ്, റിവർ ക്രോസിങ് എന്നിവ ഇവിടെ ചെയ്യാനുണ്ട്. മാർച്ച് മാസത്തിലെ യാത്രകള്‍ക്ക് പറ്റിയ സമയം കൂടിയാണിത്.

സക്ലേശ്പൂർ

ബാംഗ്ലൂരിൽ നിന്ന് എപ്പോൾ വേണമെങ്കിലും വണ്ടിയെടുക്കാൻ പറ്റിയ സ്ഥലമാണ് സക്ലേശ്പൂർ. ഒരു ഗ്രൂപ്പായി പോകാൻ പ്ലാൻ ചെയ്യുമ്പോള് തീർച്ചയായും ഇവിടം പരിഗണിക്കാം. ബാംഗ്ലൂരിൽ നിന്നും 200 കിലോമീറ്റർ ദൂരത്തിലാണ് കർണ്ണാടകയുടെ ഊട്ടി എന്നറിയപ്പെടുന്ന സക്ലേശ്പൂർ സ്ഥിതി ചെയ്യുന്നു. ചൂടിലും തണുപ്പു നിറഞ്ഞ കാലാവസ്ഥയാണ് സക്ലേശ്പൂരിനെ സമ്മർ യാത്രകളുടെ പ്രിയപ്പെട്ട ഇടമാക്കുന്നത്.

നെലമംഗല - തുംകൂർ - തിപ്റ്റൂർ - ബനാവര - ഹലേബീഡു റൂട്ട് വഴിയാണ് ഇവിടേക്ക് വരുന്നത്. വെള്ളച്ചാട്ടം, കോട്ടകൾ, ട്രെക്കിങ്, ക്യാംപിങ്, സ്പോർട്സ് തുടങ്ങിയവയാണ് ഇവിടെ നിങ്ങള്‍ക്കു ചെയ്യുവാനുള്ളത്. ഒരു രാത്രി ഇവിടെ ക്യാംപ് ‌ചെയ്യുന്ന രീതിയിൽ വേണം യാത്ര പ്ലാൻ ചെയ്യുവാൻ.

ഗോവ

ചൂട് കാലത്ത് ഗോവയിൽ ആണോ പോകുന്നതെന്ന് ചോദിക്കുന്നവരാണ് അധികവും. എന്നാല്‍ കുറഞ്ഞ ചെലവിൽ ഗോവ എക്സ്പ്ലോർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സമ്മർ ആണ് മികച്ച സമയം.അധികം ചൂടോ തണുപ്പോ ഇല്ലാതെ ഗോവയിൽ ഇഷ്ടംപോലെ സമയം ചെലവഴിക്കാം. തിരക്കില്ലാതെ സന്ദർശിക്കാൻ യോജിച്ചതും ഈ സമയമാണ്.

താമസം, ഭക്ഷണം, ആക്റ്റിവിറ്റികൾ എന്നിവ കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന സീസണാണ് മാർച്ച്, ഏപ്രിൽ മാസം. ബീച്ച് ടൈം, ഫ്ലീ മാർക്കറ്റുകൾ, പബ്ബുകൾ എന്നിവയിൽ നിങ്ങൾക്ക് ആവശ്യത്തിലധികം സമയം ചെലവഴിക്കാനും ഈ സീസണിലെ യാത്ര സഹായിക്കാം.

ഊട്ടി

ബാംഗ്ലൂരിൽ നിന്നുള്ള ചെലവ് കുറഞ്ഞ സമ്മർ ലക്ഷ്യസ്ഥാനമാണ് ഊട്ടി. കോടമഞ്ഞും തണുപ്പും പച്ചപ്പും നിറഞ്ഞു നിൽക്കുന്ന ഇവിടെ എത്ര വേനലിൽ പോയാലും ചൂട് കാണില്ല. ബാംഗ്ലൂരിൽ നിന്നു 271 കിലോമീറ്റർ അകലെയാണ് ഊട്ടിയുള്ളത്. നേരിട്ട് ബസ് സർവീസുകൾ ലഭ്യമായതിനാൽ യാത്രയ്ക്കായി അധികം ബുദ്ധിമുട്ടേണ്ടി വരില്ല. മൈസൂർ- മസിനഗുഡി വഴി ഇവിടേക്ക് വരാം. ട്രെക്കിങ്, വെള്ളച്ചാട്ടങ്ങള്‍, കോട്ടേജിലെ താമസം തുടങ്ങി നിരവധി കാര്യങ്ങള്‍ ട്രൈ ചെയ്യാം,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore summer travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+