ബാംഗ്ലൂർ യാത്ര പ്ലാൻ ചെയ്യുമ്പോൾ രാവിലെ പോയി വൈകിട്ട് വരാൻ പാകത്തിലായിരിക്കും മിക്കവർക്കും താല്പര്യം. എന്നാൽ നീണ്ട വാരാന്ത്യങ്ങളോ അവധികളോ ഒക്കെ കിട്ടുമ്പോൾ എന്തിന് കുഞ്ഞ് യാത്രകൾ മാത്രം നോക്കണം. അങ്ങനെ വലിയൊരു യാത്ര പോകാൻ ആഗ്രഹമുണ്ടെങ്കിൽ ഒരു ബാംഗ്ലൂർ- ആൻഡമാൻ യാത്ര നോക്കിയാലോ...
അതെ, പവിഴപ്പുറ്റുകളുടെയും കടൽക്കാഴ്ചകളുടെയും സ്വർഗ്ഗമായ ആൻഡമാനിലേക്കാണ് ബാംഗ്ലൂരിൽ നിന്നുള്ള ഈ യാത്രാ പ്ലാൻ. ചരിത്രശേഷിപ്പുകളുള്ള ദ്വീപുകളും കടലിലേക്കിറങ്ങി ചെന്ന് കടലിനടിയിലെ ലോകം കാണിച്ചു തരുന്ന വിനോദങ്ങളും ഉള്ള ആന്‍ഡമാനിലേക്ക് ഐആർസിടിസി ആണ് അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്ന പാക്കേജ് അവതരിപ്പിക്കുന്നത്.

ട്രോപ്പിക്കൽ വണ്ടേഴ്സ് ഓഫ് ആൻഡമാൻ (Tropical Wonders of Andaman Ex Bengaluru) എന്ന പാക്കേജിൽ ഹാവ്ലോക്ക്, നീൽ ഐലൻഡ്, നോർത്ത് ബേ ഐലൻഡ്, പോർട്ട് ബ്ലെയർ, റോസ് ഐലൻഡ് തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിൽ റോസ് ഐലൻഡ് വരെയുള്ള കാഴ്ചകൾ യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാർച്ച് 5 ചൊവ്വാഴ്ച ബാംഗ്ലൂര്‍ വിമാനത്താവളത്തിൽ നിന്നും രാവിലെ 11.45ന് യാത്ര ആരംഭിച്ച് ഉച്ചകഴിഞ്ഞ് 2.10ന് പോർട്ട് ബ്ലെയറിൽ എത്തും. കോർബിൻസ് കോവ് ബീച്ച്, സെല്ലുലാർ ജയിൽ, ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്നിവയാണ് ആദ്യ ദിവസം കാണുന്നത്. രണ്ടാമത്തെ ദിവസം ഹാവ്ലോക്ക് ദ്വീപിലേക്കാണ് യാത്ര. പോർട്ട് ബ്ലെയറിൽ നിന്നും ക്രൂസിലാണ് പോകുന്നത്. അവിടെയെത്തി ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം ഉച്ചകഴിഞ്ഞ് രാധാനഗർ ബീച്ചിലേക്ക് പോകും. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ദ്വീപാണിത്.
മൂന്നാം ദിവസം ഹാല്ലോക്ക് ദ്വീപില്‍ നിന്നും നീൽ ഐലൻഡിലേക്കാണ് പോകുന്നത്. ആദ്യം കാലാ പത്തർ ബീച്ച് സന്ദർശിക്കും. തുടർന്ന് ക്രൂസില് നീല്‍ ഐലൻഡിലേക്ക് പോകും. പിന്നീട് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം ലക്ഷ്മൺപൂര് ബീച്ചിൽ സൂര്യാസ്തമയം ആസ്വദിക്ക് തിരികെ ഹോട്ടലിലേക്ക് മടങ്ങും. നാലാം ദിവസം ഭരത്പൂർ ബീച്ചിൽ യാത്രക്കാർക്ക് സ്വന്തം ചെലവിൽ ഗ്ലാസ് ബോട്ടം ബോട്ട് റൈഡ് ആസ്വദിക്കാം.തിരികെ പോർട്ട് ബ്ലെയറിലേക്ക് മടക്കം.
അഞ്ചാം ദിവസം റോസ് ഐലൻഡ്, നോര്‍ത്ത് ബേ ഐലൻഡ് എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. വാട്ടർ സ്പോർട് ആസ്വദിക്കാനും ഇവിടെ അവസരമുണ്ട്. തിരികെ പോർട്ട് ബ്ലെയറിൽ വന്ന് വൈകുന്നോരം മുഴുവൻ ഷോപ്പിങ്ങിനായി ചെലവഴിക്കാം. ആറാം ദിവസം മടക്ക യാത്രയാണ്.ഉച്ചകഴിഞ്ഞ് 2.45 നാണ് വിമാനം. വൈകിട്ട് 5.25ന് ബാംഗ്ലൂർ വിമാനത്താവളത്തിൽ മടങ്ങിയെത്തും.
എക്കണോമി ക്ലാസിൽ ബാംഗ്ലൂരിൽ നിന്ന് പോർട്ട് ബ്ലെയറിലേക്കും തിരിച്ചും ഉള്ള ഇൻഡിഗോ വിമാനടിക്കറ്റ്, 5 ദിവസം പ്രഭാത ഭക്ഷണവും രാത്രിഭക്ഷണവും ഉൾപ്പെടെ ഹോട്ടലിലെ താമസം. ഫെറി ചാർജ്, ട്രാവൽ ഇൻഷുറൻസ്, തുടങ്ങിയവയടക്കം 47,810 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ട്രിപ്പിൾ ഒക്യുപൻസിയിലാണ് ഒരാൾക്ക് ഈ നിരക്ക്. ഡബിൾ ഒക്യുപൻസിയിൽ ഒരാൾക് 49,370/- രൂപയും സിംഗിള്‍ ഒക്യുപൻസിയിൽ 65,810/- രൂപയുമാണ് നിരക്ക്. കുട്ടികൾക്ക് 32,930 /- രൂപയ്ക്കും 40,970 /- രൂപയ്ക്കും ഇടയിലാണ് നിരക്ക്.
അതേസമയം, യാത്രയിലെ ഉച്ചഭക്ഷണം, സ്നോർക്കലിങ്, സ്കൂബാ ഡൈവിങ്. പാരാഗ്ലൈഡിങ് പോലുള്ള ആക്ടിവിറ്റികൾ, ടൂർ ഗൈഡ്, ടൂർ ഗൈഡ് തുടങ്ങിയ നിരക്കുകൾ ടിക്കറ്റ് നിരത്തിൽ ഉൾപ്പെടുന്നില്ല എന്ന കാര്യം മറക്കരുത്. ആകെ 30 പേർക്ക് മാത്രമാണ് യാത്രയില്‍ പങ്കെടുക്കുവാൻ സാധിക്കുക. 080 - 22960013, 8595931292,080 - 43023088, 8595931291 എന്നീ നമ്പറുകളിൽ വിശദവിവരങ്ങൾ അറിയാം.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും- https://www.irctctourism.com/pacakage_description?packageCode=SBA07
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













