Search
  • Follow NativePlanet
Share
» »തെക്കിന്റെ ചിറാപുഞ്ചിയിലെ കാട്ടിലൊരുങ്ങിയിരിക്കുന്ന വിസ്മയം- ബർകാന

തെക്കിന്റെ ചിറാപുഞ്ചിയിലെ കാട്ടിലൊരുങ്ങിയിരിക്കുന്ന വിസ്മയം- ബർകാന

കൊടുംകാടിനു നടുവിൽ അല്പം കഷ്ടപ്പെട്ടു മാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന ഈ വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങളറിയാം...

വെള്ളച്ചാട്ടങ്ങൾക്കൊണ്ട് പ്രസിദ്ധമായ പലയിടങ്ങളുണ്ടെങ്കിലും കർണ്ണാടകയിലെ വെള്ളച്ചാട്ടങ്ങൾ വേറെ തന്നെയാണ്. അതിരപ്പള്ളിയും മരോട്ടിച്ചാലും ആനയടിക്കുത്തും തൊമ്മൻകുത്തും കാഞ്ഞിരക്കൊല്ലിയും ഒക്കെ എത്ര കൂട്ടിപ്പിടിച്ചാലും കർണ്ണാടകയിലെ വെള്ളച്ചാട്ടങ്ങളുടെ അടുത്തെത്തില്ല എന്നതാണ് യാഥാർഥ്യം. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടങ്ങളിലൊന്നായ ജോഗ് മുതൽ ശിവന സമുദ്രയും ഇരുപ്പ് വെള്ളച്ചാട്ടവും ഹെബ്ബെയും അബ്ബി വെള്ളച്ചാട്ടവും ഒക്കെ നാടിന്റെ പെരുമയെ കാണിക്കുന്ന ഇടങ്ങളാണ്. അതിലൊന്നാണ് തെക്കിന്റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുംബെയിലെ ബർകാനാ വെള്ളച്ചാട്ടം. കൊടുംകാടിനു നടുവിൽ അല്പം കഷ്ടപ്പെട്ടു മാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന ഈ വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങളറിയാം...

സാഹസികത തേടുന്നവർക്ക് മാത്രം

സാഹസികത തേടുന്നവർക്ക് മാത്രം

മഴയുടെ സൗന്ദര്യം ആസ്വദിക്കുവാനായി അഗുംബെയിലെത്തുന്നവർ തീർച്ചായും പോയിരിക്കേണ്ട ഇടങ്ങളിലൊന്നാണ് ബർകാന വെള്ളച്ചാട്ടം. ട്രക്കിങ്ങും സാഹസികതയും കാടിനുള്ളിലെ വന്യതയും ഒക്കെ ഒരു മടുപ്പുമില്ലാതെ ആസ്വദിക്കുവാൻ കഴിയുന്നവർക്ക് ഇവിടം സ്വർഗ്ഗമായിരിക്കും എന്നതിൽ സംശയമില്ല.

PC:Shashidhara halady

 ഉയരത്തിന്റെ കാര്യത്തിൽ പത്താമൻ

ഉയരത്തിന്റെ കാര്യത്തിൽ പത്താമൻ

അഗുംബെയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് ബർകാന വെള്ളച്ചാട്ടമുള്ളത്. ഉയരത്തിന്റെ കാര്യം നോക്കിയാൽ ഇന്ത്യയിലെ ഉയരമുള്ള 10 വെള്ളച്ചാട്ടങ്ങളിൽ ഒന്നുകൂടിയാണിത്. സീതാ നദിയിൽ നിന്നുമാണ് ബർകാന ഉത്ഭവിക്കുന്നത്. 850 അടി ഉയരമുള്ള വെള്ളച്ചാട്ടം സമുദ്ര നിരപ്പിൽ നിന്നും 259 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

കർണ്ണാടകയുടെ സമ്പത്ത്

കർണ്ണാടകയുടെ സമ്പത്ത്

പ്രകൃതി ഭംഗിയുടെ കാര്യത്തിൽ കർണ്ണാടകയുടെ സമ്പത്ത് എന്നുതന്നെ ഈ വെള്ളച്ചാട്ടത്തിനെ വിശേഷിപ്പിക്കാം. കനത്ത പച്ചപ്പുള്ള കാടിനു നടുവിൽ പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി അടുത്ത് മറ്റൊരിടത്തും ആസ്വദിക്കുവാൻ സാധിക്കില്ല. മഴക്കാലങ്ങളിലാണങ്കിൽ ഇതിന്റെ ഭംഗി പറയുകയേ വേണ്ട. ശക്തിയായൊഴുകുന്ന വെള്ളച്ചാട്ടവും കാടും ഇവിടേക്കുള്ള യാത്രയും കാഴ്ചകളും ഗംഭീരമാക്കുന്നു.

ബർകാന ട്രക്കിങ്ങ്

ബർകാന ട്രക്കിങ്ങ്

ബർകാന വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര കിടിലൻ അനുഭവങ്ങൾ നല്കുന്ന ഒരു ട്രക്കിങ്ങാണ്. പശ്ചിമ ഘട്ടത്തിന്റെ കാഴ്ചകളിലൂടെ ഇവിടെ എത്താം. ജൈവ വൈവിധ്യം തന്നെയാണ് ഈ ട്രക്കിങ്ങിന്റെ പ്രധാന ആകർഷണം. ഓരോ 100 മീറ്റര്‍ കൂടുമ്പോളും മാറിമറിയുന്ന ജൈവ വൈവിധ്യം മറ്റൊരിടത്തും കാണാനാവില്ല. മുളംകാടുകളിൽ തുടങ്ങി പുല്ലുകളും ചെടികളും കുറ്റിച്ചെടികളും പിന്നിട്ട് മരങ്ങൾക്ക് വഴിമാറുന്ന കാഴ്ച കണ്ണുകളിൽ ആദ്യം കൊണ്ടുവരിക അത്ഭുതമാണ്. ഗുരുജി എന്ന പേരിലുള്ള ഒരു പ്രത്യേക സസ്യത്തെയും ഈ യാത്രയിൽ പരിചയപ്പെടാം. ഏഴു വർഷത്തിലൊരിക്കൽ മാത്രം പുഷ്പിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
വണ്ടി എത്തുന്നിടത്തു നിന്നും 4 കിലോമീറ്റർ കാൽ നടയായി ട്രക്ക് ചെയ്തു വേണം വെള്ളച്ചാട്ടത്തിന്‍റെ വ്യൂ പോയിന്റിലെത്തുവാൻ.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

മഴക്കാലങ്ങളിൽ ആണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ച സമയം.കനത്ത മഴയാണങ്കിൽ പിന്നെ യാത്രയുടെ രസം ഇരട്ടിക്കും. എന്നാൽ മഴ കൂടുംതോറും ട്രക്ക് ചെയ്യുന്ന റൂട്ട് കൂടുതൽ സ്ലിപ്പ് ആകുവാൻ സാധ്യതയുണ്ട്. മാത്രമല്ല, അട്ടകളുടെ സാന്നിധ്യവും കൂടുതലുണ്ട്.
മഴ തുടങ്ങുന്നതിനു തൊട്ടു മുൻപുള്ള സമയവും ഇവിടം സന്ദർശിക്കുവാൻ തിരഞ്ഞെടുക്കാം.

അടുത്തുള്ള ആകർഷണങ്ങൾ

അടുത്തുള്ള ആകർഷണങ്ങൾ

തെക്കിന്റെ ചിറാപുഞ്ചിയായ അഗുംബെയാണ് ഇവിടുത്തെ കാഴ്ചകളിൽ പ്രധാനം. 14-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഗോപാല കൃഷ്ണ ക്ഷേത്രം, സമുദ്ര നിരപ്പിൽ നിന്നും 825 അടി ഉയരത്തിലുള്ള സൺസെറ്റ് വ്യൂ പോയന്റ്, അഗുംബെ റെയിൽഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ, നിഷാനി ഗുഡ്ഡ, കുഞ്ചിക്കൽ വെള്ളച്ചാട്ടം, തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ. അത് കൂടാതെ ജോഗിഗുണ്ഡി വെള്ളച്ചാട്ടം, കുഡുലു തീർഥ വെള്ളച്ചാട്ടം, ഒനകേ അബ്ബി വെള്ളച്ചാട്ടം തുടങ്ങിയവയും ഇവിടെയുണ്ട്.

കുഡുലു തീർഥ വെള്ളച്ചാട്ടം

കുഡുലു തീർഥ വെള്ളച്ചാട്ടം

300 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഒരു ചെറിയ വെള്ളച്ചാട്ടമാണ് കുഡുലു തീർഥ വെള്ളച്ചാട്ടം. കർണ്ണാടകയിലെ തന്നെ ഏറ്റവും മനോഹരവും ആരാധകർ ഏറെയുള്ളതുമായ ഇവിടം അഗുംബെയിലെത്തുന്നവർ മറക്കാതെ സന്ദര്‍ശിക്കേണ്ട ഇടമാണ്. ഇവിടെ വെള്ളം വന്നു പതിക്കുന്നിടത്ത് ഒരു ചെറിയ കുളം രൂപം കൊണ്ടിട്ടുണ്ട്. ഇവിടുത്തെ നാട്ടുകാരുടെ വിശ്വാസം അനുസരിച്ച് പണ്ടു കാലത്ത് മഹർഷിമാരും സന്യാസികളും ഒക്കെ തപസ്സനുഷ്ഠിക്കുവാൻ വന്നിരുന്ന ഇടമാണിതെന്നാണ്. സീതാ വെള്ളച്ചാട്ടം എന്നും കുഡുലു വെള്ളച്ചാട്ടം അറിയപ്പെടുന്നു. സീതാ നദിയിൽ നിന്നും ഉത്ഭവിക്കുന്നതിനാലാണ് അങ്ങനെ അറിയപ്പെടുന്നത്. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

PC:Balajirakonda

ഒനകേ അബ്ബി വെള്ളച്ചാട്ടം

ഒനകേ അബ്ബി വെള്ളച്ചാട്ടം

ഒനകേ എന്നാൽ കന്നഡയിൽ ഒലക്ക എന്നാണ് അർഥം. ധാന്യങ്ങളും മറ്റും പൊടിക്കുവാൻ ഉപയോഗിക്കുന്ന നമ്മുടെ ഉലക്ക. ഈ വെള്ളച്ചാട്ട്തിന് ഇങ്ങനെ വിചിത്രമായ പേരു കിട്ടിയതിനു പിന്നിൽ ഒരു കാരണമുണ്ട്. വെള്ളം ഒഴുകി വരുന്ന റൂട്ട് ഒരു ഉലക്കയുടെ ആകൃതി പോലെ തോന്നിക്കുമത്രെ. മുകളില്‍ നിന്നു താഴേക്ക് നോക്കുമ്പോൾ ഒരു ഉലക്കയുടെ ആകൃതി തന്നെയാണ് ഈ വെള്ളച്ചാട്ടത്തിന് തോന്നിക്കുക. അഗുംബെ സൺസെറ്റ് പോയിന്റിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

PC: Mylittlefinger

അഗുംബെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ

അഗുംബെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ

അഗുംബെയിലെ മറ്റൊരു ആകർഷണമാണ് ഇവിടുത്തെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ. ഇവിടുത്തെ റിസർവ്വ് ഫോറസ്റ്റിനകത്ത് സ്ഥിതി ചെയ്യുന്ന ഈ റിസർച്ച് സെന്റര്‌ 2005 ലാണ് സ്ഥാപിതമാകുന്നത്. മഴക്കാടുകളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനുള്ള ഇന്ത്യയിലെ തന്നെ ഏക സ്ഥിരം സംവിധാനമാണ് ഇവിടെയുള്ളത്. ലോകത്തിൽ തന്നെ ഏറ്റവും അധികം രാജവെമ്പാലകൾ അധിവസിക്കുന്ന ആഗുംബേ രാജവെമ്പാലകളുടെ തലസ്ഥാനം എന്നും അറിയപ്പെടുന്നു. രാജവെമ്പാലകളെ സ്വാഭാവികരീതിയിലും കൃത്രിമസാഹചര്യങ്ങളിലും വളരാനനുവദിക്കുകയും അവയുടെ ജീവിതരീതി നിരന്തരമായി പഠിക്കുകയും ചെയ്യുകയാണ് ഇവിടെ നടക്കുന്നത്.

PC: Vaikoovery

ജോഗിഗുണ്ഡി വെള്ളച്ചാട്ടം

ജോഗിഗുണ്ഡി വെള്ളച്ചാട്ടം

വർഷം മുഴുവനും നിറഞ്ഞ് പതിക്കുന്ന ഈ വെള്ളച്ചാട്ടം കാണുവാൻ ഏറ്റവും മനോഹരിയാകുന്നത് മഴക്കാലത്താണ്. ജോഗി എന്നു പേരായ ഒരു മഹർഷി കാലങ്ങളോളം ഇവിടെ തപസ്സനുഷ്ഠിച്ചിരുന്നു എന്ന വിശ്വാസത്തിലാണ് ഈ വെള്ളച്ചാട്ടത്തിന് ജോഗി എന്ന പേരു ലഭിക്കുന്നത്. ഒരു ഗുഹയിൽ നിന്നുമാണ് വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത് എന്നൊരു പ്രത്യേകതയും ഇതിനുണ്ട്. വളരെ പതുക്കെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം താഴെ ഒരു ചെറിയ കുളം സൃഷ്ടിക്കുന്നു.

PC:Saurabhsawantphoto

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ബലേഹള്ളി സ്റ്റേറ്റ് ഫോറസ്റ്റ് ഏരിയയിൽ തീർഥഹള്ളിയിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് അഗുംബെയുള്ളത്.
അഗുംബെയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന ദൂരത്തിലാണ് ബർകാന വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിലേക്ക് എത്തുവാൻ ജീപ്പോ അല്ലെങ്കിൽ മറ്റ് എസ്യുവികളോ അഗുംബെയിൽ നിന്നും വിളിക്കുന്നതായിരിക്കും നല്ലത്.
റെയിൽ നെറ്റ് വർക്ക് ഇല്ലാത്ത നാടാണ് അഗുംബെ. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഉഡുപ്പിയിലാണുള്ളത്. അഗുംബെയിൽ നിന്നും ഉഡുപ്പി സ്റ്റേഷനിലേക്ക് 60 കിലോമീറ്ററും ഷിമോഗ റെയിൽവേ സ്റ്റേഷനിലേക്ക് 90 കിലോമീറ്ററുമാണ് ദൂരം.
ഏറ്റവും അടുത്തുള്ള വിമാനത്താവളം മംഗലാപുരത്താണുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+