വളരെ തീവ്രമായ ജലക്ഷാമം അനുഭവിക്കുന്ന സംസ്ഥാനങ്ങളാണ് ഗുജറാത്തും രാജസ്ഥാനും. താര്‍ മരുഭൂമിയുടെ സാന്നിധ്യവും കുറഞ്ഞ അളവിലുള്ള മഴയുമാണ് ഈ നാടിനെ വരണ്ടഭൂമിയാക്കി തീര്‍ത്തത്. അതിനാല്‍ പ്രാചീന കാലത്ത് തന്നെ ഈ നാട്ടിലുള്ളവര്‍ ജലം ശേഖരിച്ച് വയ്ക്കാനുള്ള പ്രായോഗിക വഴികള്‍ തേടിയിരുന്നു. അതില്‍ ഒന്നാണ് പടികിണറുകളുടെ നിര്‍മ്മാണം.
കോട്ടകളും, കൊട്ടാരങ്ങളും, ക്ഷേത്രങ്ങളും എന്നത് പോലെ പടിക്കിണറുകളിലും രാജസ്ഥാനിലെയും ഗുജറാത്തിലെയും ശില്‍പികള്‍ നിര്‍മ്മാണ കൗശലം കാട്ടി. എ ഡി 550ല്‍ ആണ് ഇത്തരത്തില്‍ ആദ്യമായി പടിക്കിണര്‍ നിര്‍മ്മിക്കപ്പെട്ടതെന്നാണ് കരുതുന്നത്. എങ്കിലും നിര്‍മ്മാണകൗശലം കൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന പടിക്കിണറുകളെല്ലാം നിര്‍മ്മിക്കപ്പെട്ടത് മാധ്യകാലഘട്ടത്തിലാണ്.
ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ മൂവായിരത്തോളം പടിക്കിണറുകള്‍ ഉണ്ടായിരുന്നതായാണ് കണക്ക്. എന്നാല്‍ ഇതില്‍ മിക്കതും നശിക്കപ്പെട്ടു. എന്നിരുന്നാലും നൂറുകണക്കിന് പടിക്കിണറുകള്‍ ഇന്നും നശിക്കാതെ നിലനില്‍ക്കുന്നുണ്ട്. ഗുജറാത്തിലും രാജസ്ഥാനിലും തലസ്ഥാന നഗരമായ ഡല്‍ഹിയിലും സ്ഥിതി ചെയ്യുന്ന സുന്ദരമായ ചില പടിക്കിണറുകള്‍ നമുക്ക് പരിചയപ്പെടാം.
രാജസ്ഥാനിലെ ആഭാനേരി ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ചാന്ദ് ബൗരിയില്‍ വച്ച് നിരവധി സിനിമകള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഹോളിവുഡ് ചിത്രങ്ങളായ ദി ഫാള്‍, ദി ഡാര്‍ക്ക് നൈറ്റ് തുടങ്ങിയ സിനികള്‍ ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്.
അദാലജ് പടിക്കിണര്‍
ഗുജറാത്തിലെ ഗാന്ധിനഗറിലാണ് മനോഹരമായ ഈ പടിക്കിണര്‍ സ്ഥിതി ചെയ്യുന്നത്. ആഴത്തിലുള്ള അഞ്ച് തട്ടുകളായിട്ടാണ് ഈ കിണര്‍ പണികഴിപ്പിച്ചത് 1499ല്‍ ആണ്. ഗാന്ധിനഗറില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയായാണ് ഈ കിണര്‍ സ്ഥിതി ചെയ്യുന്നത്. അഹമ്മദ്ബാദില്‍ നിന്നാണ് യാത്രയെങ്കില്‍ 18 കിലോമീറ്റര്‍ സഞ്ചരിക്കണം. കൂടുതല്‍ വായിക്കാം

Photo Courtesy: Raveesh Vyas
രാജോന്‍ കി ബയോലി
ഡല്‍ഹിയിലെ മെഹ്‌റോളി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കില്‍ ആദം ഖാന്റെ ശവകൂടീരത്തിനടുത്തായാണ് ഈ പടിക്കിണര്‍ സ്ഥിതി ചെയ്യുന്നത്. 1516ല്‍ സിക്കന്ദര്‍ ലോദിയുടെ ഭരണകാലത്ത് ദൗളഖാന്‍ നിര്‍മ്മിച്ചതാണ് ഈ പടിക്കിണര്‍ എന്നാണ് കരുതപ്പെടുന്നത്. മൂന്ന് തട്ടുകളായാണ് ഈ കിണര്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ് ഇത്. കൂടുതല്‍ വായിക്കാം.

Photo Courtesy: Varun Shiv Kapur
ചാന്ദ് ബൗരി
ഇന്ത്യയിലെ തന്നെ ഏറ്റവും സുന്ദരമായ ഈ പടിക്കിണര്‍ സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലെ ആഭാനെരി ഗ്രാമത്തിലാണ്. ഒന്‍പാതാം നൂറ്റാണ്ടില്‍ രാജാ ചന്ദ് എന്ന രാജാവാണ് ഈ പടിക്കിണര്‍ നിര്‍മ്മിച്ചത്. ജലക്ഷാമം നേരിടുന്ന രാജസ്ഥാനിലെ ഏറ്റവും വലിയ ജല സംഭരണിയാണ് ഇത്. നിരവധി ഹോളിവുഡ്, ബോളിവുഡ് സിനിമകളും ഇവിടെ വച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്. പെരളശേരി ക്ഷേത്രക്കുളത്തിന്റെ പടവുകള്‍ക്ക് ചാന്ദ് ബൗരിയുമായി ഏറെ സാമ്യതകളുണ്ട്. കൂടുതല്‍ വായിക്കാം

Photo Courtesy: Chetan
റാണി കി പാവ്
ഗുജറാത്തിലെ പഠാനിലാണ് ഈ പടിക്കിണര്‍ സ്ഥിതി ചെയ്യുന്നത്. സോലങ്കി രാജവംശത്തിന്റെ സ്ഥാപകനായ ഭീംദേവ് ഒന്നാമന്റെ സ്മരണയ്ക്കായാണ് മനോഹരമായ കൊത്ത് പണികളാല്‍ അലങ്കരിച്ച ഈ പടികിണര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചുമരിലെ കൊത്തുപണികളില്‍ അധികവും വിഷ്ണുവും ദേവന്റെ അവതാരങ്ങളായ രാമന്‍, വാമനന്‍, മഹിഷാസുര മര്‍ദ്ദിനി, കല്‍ക്കി എന്നിവരുമാണ്. കൂടുതല്‍ വായിക്കാം

Photo Courtesy: Rashmi.parab
അഗ്രേസന്‍ കി ബാവോലി
ഡല്‍ഹിയില്‍ കോണാട്ട് പ്ലേസിനോടടുത്തുകിടക്കുന്ന ഹെയ്‌ലി റോഡിലാണ് അഗ്രേസന്‍ കി ബാവോലി സ്ഥിതിചെയ്യുന്നത്. 15 മീറ്റര്‍ വിസ്തൃതിയും 60 മീറ്റര്‍ നീളവുമുള്ള മനോഹരമായ ഒരു കിണറാണിത്(സ്‌റ്റെപ്പ് വെല്‍). ആരാണ് ഇത് പണികഴിപ്പിച്ചതെന്നകാര്യം ഇന്നും ആര്‍ക്കും അറിയില്ല. കൂടുതല്‍ വായിക്കാം

Photo Courtesy : Supreet Sethi
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














