Search
  • Follow NativePlanet
Share
» »ബേക്കൽ ബീച്ച് ഫെസ്റ്റ് ഉദ്ഘാടനം നാളെ, ലോകം ടൂറിസം ഭൂപടത്തിലെ കാസർകോഡിനെ പരിചയപ്പെടാം

ബേക്കൽ ബീച്ച് ഫെസ്റ്റ് ഉദ്ഘാടനം നാളെ, ലോകം ടൂറിസം ഭൂപടത്തിലെ കാസർകോഡിനെ പരിചയപ്പെടാം

മലബാറുകാർ ആവേശത്തോടെ കാത്തിരുന്ന ബേക്കൽ ബീച്ച് ഫെസ്റ്റിന് വെള്ളിയാഴ്ച തുടക്കമാകും. കാസർകോഡിനെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തിയ ബേക്കൽ ബീച്ച് ഫെസ്റ്റിന്‍റെ രണ്ടാമത്തെ എഡിഷനാണ് നാളെ തുടക്കമാകുന്നത്. വൈകിട്ട് 5.30ന് സ്പീക്കർ എ എൻ ഷംസീർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

രണ്ടു വേദികളിലായി പത്ത് ദിവസം നീണ്ടു നിൽക്കുന്ന ബീച്ച് ഫെസ്റ്റിവലിൽ ലക്ഷക്കണക്കിന് ജനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. ബേക്കല്‍ കോട്ടയു ബീച്ചും ഉൾപ്പെടുന്ന പ്രദേശം ഒന്നാം വേദിയും അടുത്തുള്ള റെഡ് മൂൺ ബീച്ച് രണ്ടാം വേദിയുമാണ്. ക​ലാ​പ​രി​പാ​ടി​ക​ളും എ​ക്സ്പോ​യും വി​പ​ണ​ന​മേ​ള​യും ഫെസ്റ്റിവലിൽ ഒരുക്കിയിയിട്ടുണ്ട്.

Bekal Beach Festival 2023

കാസർകോഡുകാർ ഹൃദയത്തിൽ സ്വീകരിച്ച ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പ് ഒരു ചരിത്രസംഭവമാക്കി മാറ്റുവാനുള്ള തയ്യാറെടുപ്പുകളാണ് അധികൃതർ നടത്തുന്നത്. കലപരിപാടികളും മേളകളും മ്യൂസിക് കോമ‍ഡി ഷോകളും ഉൾപ്പെടെ നിരവധി പരിപാടികള്‍ ഇവിടെ നടത്തും . പ്രധാന വേദിയിൽ വിഖ്യാത കലാകാരന്മാരുടെ കലാവിരുന്നാണ് പ്രധാന ആകർഷണം.

ജില്ലയുടെ തനത് കലാരൂപങ്ങളും പ്രാദേശിക കലാകാരന്‍മാരുടെ കലാവിരുന്നും മേളയുടെ ആകര്‍ഷകമാകും. ഉദ്ഘാടനത്തിന് മുന്നോടിയായി ലാസ്യ കലാക്ഷേത്രയുടെ നൃത്താവിഷ്‌കാരം കര്‍ണ്ണന്‍ അരങ്ങേറും. പുതുവര്‍ഷത്തെ വരവേറ്റ് ഡിസംബര്‍ 31ന് ബീച്ച് ഫെസ്റ്റ് അവസാനിക്കും. എല്ലാ ദിവസവും വൈകുന്നേരം സാസ്‌കാരിക സദസ്സും ഉണ്ടായിരിക്കും.

റെഡ് മൂണ്‍ ബീച്ച് ഒരുങ്ങി

ബേക്കൽ കോട്ട സന്ദർശിക്കുന്നവരുടെ സ്ഥിരം കേന്ദ്രമാണ് ഇപ്പോൾ റെഡ് മൂൺ ബീച്ച്. സന്ദർശകർക്കായി പുത്തൻ റൈഡുകളും സ്റ്റാളുകളും ഇവിടെ സജ്ജീകരിച്ചു കഴിഞ്ഞു. ചിൽഡ്രൻസ് പാർക്ക്, അമ്യൂസ്മെന്റ് റൈഡ്, വാട്ടർ സ്പോർട്സായ സ്പീഡ് ബോട്ട്, ജസ്കീ തുടങ്ങിയവ ഇവിടെ നേരത്തെ തന്നെ പ്രവർത്തിക്കുന്നു.

ബീച്ച് ഫെസ്റ്റിവൽ പ്രവേശനം ടിക്കറ്റ് വഴി നിയന്ത്രിക്കും. . മുതിര്‍ന്നവര്‍ക്ക് 100 രൂപയും, കുട്ടികള്‍ക്ക് 25 രൂപയും ആണ് നിരക്ക്. ബേക്കൽ ബീച്ച് പാർക്കിലും റെഡ് മൂൺ ബീച്ച് പാർക്കിലുമായി അഞ്ച് പ്രവേശന മാർഗ്ഗങ്ങളാണ് ഒരുക്കുന്നത്. എല്ലാ പ്രവേശന കവാടത്തിലും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യം കൂടി ഒരുക്കും.

ഡിസംബർ 22ന് തൈക്കുടം ബ്രിഡ്ജ് നയിക്കുന്ന മ്യൂസിക് ഷോ, 23ന് ശിവമണി ശരത്, രാജേഷ് ചേർത്തല, പ്രകാശ് ഉള്ളിയേരി എന്നിവർ നയിക്കുന്ന ഫ്യൂഷൻ, 24ന് കെ.എസ് ചിത്രയുടെയും സംഘത്തിന്റെയും സംഗീതവിരുന്ന്, 25ന് എം.ജി ശ്രീകുമാറും സംഘവും നയിക്കുന്ന മ്യൂസിക് ഷോ, 26 ന് ശോഭനയുടെ നൃത്തപരിപാടി,

27ന് പത്മകുമാറിന്റെയും സംഘത്തിന്റെയും പഴയ പാട്ടുകൾ കോർത്തിണക്കിയ സംഗീത രാവ്, 28ന് സോൾ ഓഫ് ഫോക്കുമായി അതുൽ നറുകര, 29ന് കണ്ണൂർ ശരീഫും സംഘത്തിന്റെയും പരിപാടി, 29ന് ഗൗരിലക്ഷ്മി നയിക്കുന്ന പരിപാടി, സമാപന ദിവസമായ 31ന് റാസാ, ബീഗം എന്നിവർ നയിക്കുന്ന ഗസൽ എന്നിവയാണ് പ്രധാന പരിപാടികൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+