Search
  • Follow NativePlanet
Share
» »ലോകകപ്പ് ക്രിക്കറ്റ് 2023: ലോകപൂരത്തിന് ഇനി നാളുകൾ മാത്രം.. ആവേശത്തിൽ ഈ പത്ത് നഗരങ്ങളും

ലോകകപ്പ് ക്രിക്കറ്റ് 2023: ലോകപൂരത്തിന് ഇനി നാളുകൾ മാത്രം.. ആവേശത്തിൽ ഈ പത്ത് നഗരങ്ങളും

നാടും നഗരവും ഇനി ക്രിക്കറ്റിന്റെ ആവേശത്തിലേക്കാണ്. രണ്ടു പേർ കൂടുന്നിടത്ത് ചർച്ചകൾ ക്രിക്കറ്റിന് വഴിമാറുന്ന ദിവസങ്ങൾ. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയയും വിനോദസഞ്ചാരത്തെയും വളർക്കുന്ന മത്സരം എല്ലാ തരത്തിലും രാജ്യത്തിന് പുതിയ പ്രതീക്ഷകളാണ് നല്കുന്നത്. ഒപ്പം ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടി രാജാക്കന്മാരാകണമെന്ന മോഹവും..

ഒക്ടോബർ 5 ന് ആരംഭിച്ച് 2023 നവംബർ 19 ന് അവസാനിക്കുന്ന. ലോകകപ്പ് ക്രിക്കറ്റ് 2023 മത്സരങ്ങൾ രാജ്യത്തെ പത്ത് നഗരങ്ങളിലാണ് നടക്കുന്നത്. ഹോട്ടലുകൾക്കും വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങൾക്കും ഒപ്പം വിമാനക്കമ്പനികൾക്കും വൻ വളർച്ചയുടെ സമയം കൂടിയാണിത്. ഹോട്ടൽ, ഫ്ലൈറ്റ് ബുക്കിങ്ങുകളിൽ വൻ വര്‍ധനവാണ് ആതിഥേയ നഗരങ്ങളില്‍ സംഭവിച്ചിരിക്കുന്നത്.

 world-cup-2023-Host cities

അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ധർമശാല, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നീ പത്ത് നഗരങ്ങളാണ് വരാനിരിക്കുന്ന ഐ സി സി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യ-പാകിസ്ഥാൻ മത്സരം പോലുള്ള പ്രമുഖ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങൾ ഉയർന്ന റൂം ബുക്കിംഗാണ് നടക്കുന്നത്. മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ നിന്ന് മറ്റ് ആതിഥേയ നഗരങ്ങളിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾക്കു 30-60 ശതമാനം വരെ നിരക്ക് വർധനവും ഉണ്ട്.

അഹ്മദാബാദ്: ഐ സി സി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 ന്റെ അരങ്ങേറ്റ മത്സരത്തിന് ആതിഥ്യം വഹിക്കുന്നത് അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം ആണ്. ഒക്ടോബർ 14 ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരമാണ് ഇവിടുത്തെ ഏറ്റവും ശ്രദ്ധേയം. ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ വേദിയും ഇത് തന്നെയാണ്.

ലക്നൗ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം ആണ് ഇവിടുത്തെ ഹൈലൈറ്റ്.
മുംബൈ: ലോകകപ്പിന്‍റെ ആദ്യ സെമി ഫൈനൽ ഉൾപ്പെടെ നാല് മത്സരങ്ങളാണ് മുംബൈയിൽ നടക്കുക. ഏറ്റവും കൂടുതൽ ആളുകൾ എത്താൻ സാധ്യതയുള്ള സ്റ്റേഡിയങ്ങളിലൊന്നും ഇവിടെയാണ്.

പൂനെ: ഒക്ടോബർ 19ന് ഇന്ത്യാ-ബംഗ്ലാദേശ് മത്സരം പൂനെയിൽ നടക്കും. ക്രിക്കറ്റ് ഫാൻസിന്റെ ഒരു ഒഴുക്ക് ഇവിടേയും പ്രതീക്ഷിക്കുന്നുണ്ട്.
ബാംഗ്ലൂർ: സോളാർ പാനലിൽ നിന്നും സ്റ്റേഡിയത്തിലേക്ക് മുഴുവൻ ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ സ്റ്റേഡിയം ആയ എം ചിന്നസ്വാമി സ്റ്റേഡിയവും വേദികളിൽ ഒന്നാണ്. അഞ്ച് മത്സരങ്ങളാണ് കർണ്ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നറിയപ്പെടുന്ന ഇവിടെ നടക്കുക.

ഡൽഹി: ഏകദേശം 55,000 പേർക്ക് ഇരിക്കാൻ സാധിക്കുന്ന അരുണ്‍ ജയ്റ്റ്ലി സ്റ്റേഡയത്തിൽ 5 മാച്ചുകൾ നടക്കും.
ചെന്നൈ: ഓഗസ്റ്റ് 8-ാം തിയതി നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ മത്സരമാണ് ഇവിടുത്തെ ആകർഷണം.
ഹൈദരാബാദ്: ഏറ്റവും കുറവ് മത്സരങ്ങൾ നടക്കുന്ന നഗരമാണ് ഹൈദരാബാദ്. മറ്റു സ്ഥലങ്ങളിൽ അഞ്ച് മത്സരങ്ങൾ വീതമാണെങ്കിൽ ഇവിടെ ആകെ മൂന്ന് മത്സരങ്ങൾ മാത്രമേ നടക്കുന്നുള്ളൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+