ജനപ്രീതിയും ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടും ടിക്കറ്റ് നിരക്കും കാണുമ്പോൾ ഇന്ത്യയിൽ ഏറ്റവും ലാഭമുണ്ടാക്കുന്ന ട്രെയിൻ വന്ദേ ഭാരത് ആയിരിക്കുമെന്ന് കരുതുന്നവരാണ് നമ്മളിൽ പലരും! ടിക്കറ്റ് കിട്ടാനുള്ള കാര്യത്തിൽ ഒരു രക്ഷയുമില്ലെങ്കിലും വരുമാനത്തിന്‍റെ കാര്യത്തിൽ റെക്കോർഡ് ഇട്ടിരിക്കുന്നത് മറ്റൊരു ട്രെയിനാണ്. ലക്ഷക്കണക്കിന് യാത്രക്കാരും ഇരുന്നൂറ് കോടിക്കടുത്ത് വരുമാനവുമുള്ള ഒരു ട്രെയിൻ.
അതെ, വന്ദേ ഭാരതും ജനശതാബ്ദിയും ഉൾപ്പെടെയുള്ള ട്രെയിനുകളെ ബഹുദൂരം പിന്നിലാക്കി നിർത്തി, ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ബെംഗളൂരു രാജധാനി എക്സ്പ്രസ് ആണ്. വരുമാനത്തിന്‍റെ കാര്യത്തിൽ രാജ്യത്തെ മറ്റൊരു സർവീസിനും അടുത്തെത്തുവാൻ സാധിക്കാത്ത വിധത്തിൽ ഒന്നാം സ്ഥാനം നേടിയ ബെംഗളൂരു രാജധാനി കെഎസ്ആർ ബെംഗളൂരുവിനും ഡല്‍ഹി ഹസ്രത് നിസാമുദ്ദീനും ഇടയിലാണ് സർവീസ് നടത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ട്രെയിൽ
2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ട്രെയിനായി മാറിയ ബെംഗളൂരു രാജധാനി എക്സ്പ്രസ് ഇക്കാലയളവിൽ നേടിയത് അഞ്ചു ലക്ഷത്തിലേറെ യാത്രക്കാരെയും 176 കോടി രൂപാ വരുമാനവുമാണ്. ഏറ്റവും മികച്ച സൗകര്യങ്ങളും സർവീസും നടത്തുന്ന ട്രെയിനിൽ ടിക്കറ്റിന് ആവശ്യക്കാരും അധികമുണ്ട്. കൃത്യമായി പറഞ്ഞാല്‍ 1,76,06,66,339 കോടി രൂപ വരുമാനം നേടുകയും 509,510 ആളുകൾ ഇതിൽ യാത്ര ചെയ്യുകയും ചെയ്തു. ടിക്കറ്റിന്‍റെ ഈ ആവശ്യകത തന്നെയാണ് ഇതിനിത്രയും വരുമാനവും യാത്രക്കാരെയും നേടിക്കൊടുത്തത്.
വരുമാനത്തിൽ രണ്ടാം സ്ഥാനം നേടിയതും ഒരു രാജധാനി എക്സ്പ്രസ് തന്നെയാണ്. ന്യൂ ഡൽഹിക്കും കൊൽക്കത്തയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന സീൽദ രാജധാനി എക്സ്പ്രസ് 2022-23 സാമ്പത്തിക വർഷത്തിൽ അഞ്ചു ലക്ഷത്തോളം പേർ (509,164) യാത്ര ചെയ്യുകയും 128 കോടി രൂപ ( 1,28,81,69,274 )വരുമാനം നേടുകയും ചെയ്തു.
മൂന്നാം സ്ഥാനവും രാജധാനി എക്സ്പ്രസ് വിട്ടുകൊടുത്തിട്ടില്ല. . ന്യൂഡൽഹിക്കും ദിബ്രുഗഢിനും ഇടയിൽ സർവീസ് നടത്തുന്ന ദിബ്രുഗഢ് രാജധാനി എക്സ്പ്രസിൽ ഈ കാലയളവില്‍ . 4.74 ലക്ഷം പേർ (474,605 ) യാത്ര ചെയ്യുകയും 126 കോടി രൂപ(1,26,29,09,697) വരുമാനം നേടുകയും ചെയ്തു.
ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വരുമാനമുള്ള ട്രെയിനുകളിൽ നാലാം സ്ഥാനം നേടിയത് ന്യൂ ഡൽഹിക്കും മുംബൈക്കും ഇടയിൽ സർവീസ് നടത്തുന്ന മുംബൈ തേജസ് രാജധാനി എക്സ്പ്രസ് ആണ്. ഈ കാലയളവിൽ 4,85,794 പേര്‍ സഞ്ചരിക്കുകയും 2022-23 സാമ്പത്തിക വർഷത്തിൽ 122 കോടി രൂപ നേടുകയും ചെയ്തു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













