Search
  • Follow NativePlanet
Share
» »ഐ ലൗ യു പറയാൻ ചില സ്ഥലങ്ങൾ

ഐ ലൗ യു പറയാൻ ചില സ്ഥലങ്ങൾ

By Maneesh

'ഐ ലൗ യു' ഏറ്റവും സുന്ദരമായ വാചകം. പക്ഷെ ഏറ്റവും മൂർച്ചയുള്ള വാചകം. കേൾക്കാൻ കൊതിക്കുന്ന വാചകം, പറയാൻ ഭയക്കുന്ന വാചകം. പരസ്പരം ഇഷ്ടമാണെന്ന് മനസിലാക്കിയാലും ഐ ലൗ യു എന്ന മൂന്ന് വാക്കുകൾ ചേർന്ന ചെറിയ ഒരു ഇംഗ്ലീഷ് വാചകം പറയാൻ പലർക്കും ഒരു വിമ്മിഷ്ടമാണ്.

അങ്ങനെ പറയാതെ അറിയാതെ മറഞ്ഞ് പോകുന്ന പ്രണയങ്ങൾ എത്രയാണ്. നിങ്ങൾക്കുമുണ്ടാകം കണ്ണുകളിലൂടെ മാത്രം പ്രകടിപ്പിക്കുന്ന, നമ്മൾ ബെസ്റ്റ് ഫ്രണ്ട്സ് അല്ലേട എന്ന നുണ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്ന മെസേജുകൾ കൈമറുന്ന ഒരു പ്രണയം. നിങ്ങൾക്ക്, കാമുകിയെന്നോ കാമുകനെന്നോ വിളിക്കാൻ ഭയക്കുന്ന നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടിനെ നിങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ പറ്റിയ സമയം ഈ വാലൈന്റൈൻസ് ഡേ തന്നെ. വാലന്റൈൻസ് ഡേയ്ക്ക് ബെസ്റ്റ് ഫ്രണ്ടിനെ കാമുകിയോ കാമുകനോ ആക്കാൻ പറ്റിയ ചില സ്ഥലങ്ങൾ.

ഓർക്കുക, നിങ്ങൾ വിളിക്കുന്ന സ്ഥലത്തേക്ക് നിങ്ങളുടെ ഫ്രണ്ട് വരാൻ തയ്യാറായില്ലെങ്കിൽ അവൾ ഒരു ഫ്രണ്ട് മാത്രമാണെന്ന് കരുതിയാൽ മതി. ഓവാറാക്കി ഉള്ള ഫ്രണ്ട്ഷിപ്പ് കളയേണ്ട.

ഗോവ

ഗോവ

തിരമാലകളെ ഭയക്കാത്ത കുറച്ചൊക്കെ സാഹസികത ഇഷ്ടപ്പെടുന്നയാളാണ് നിങ്ങളുടെ കൂട്ടുകാരിയെങ്കിൽ, നേരെ ഗോവയ്ക്ക് പൊയ്ക്കോ. എന്നിട്ട് പറയു, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന്. അല്ലെങ്കിൽ നീയെന്ന തീരത്ത് ഞാൻ എപ്പോഴും ഈ തീരമാലകളെ പോലെ തലോടിക്കോട്ടെ എന്ന് ചോദിക്കു. പോകാം ഗോവയിലേക്ക്

ഊട്ടി

ഊട്ടി

ഊട്ടിയിലെ മൂടൽ മഞ്ഞിലൂടെ നിങ്ങൾ കൂട്ടുകാരിയുടെ കൂടെ ഒരു പ്രഭാതസവാരിക്ക് പോകുമ്പോൾ നിങ്ങൾക്ക് ചോദിക്കാം, മൂടൽമഞ്ഞ് കയറിയ വഴിപോലെയാണ് ജീവിതം. ദൂരെ നിന്ന് പലപ്പോഴും നമുക്ക് വഴി കാണാൻ കഴിയില്ല. എന്റെ ജീവിതത്തിലും നീ ഇത് പോലെ കൂടെ വരുമോ? പോകാം ഊട്ടിയിലേക്ക്

കൊടൈക്കനാൽ

കൊടൈക്കനാൽ

കൊടൈക്കനാലിലെ കൊടൈ തടാകത്തിൽ നിങ്ങൾക്ക് രണ്ട്പേർക്കും ബോട്ട് സവാരി നടത്താം. രണ്ടുപേരും പെഡൽ ചവിട്ടി മുന്നോട്ട് നീങ്ങുമ്പോൾ നിങ്ങൾക്ക് കൂട്ടുകാരിയോട് ചോദിക്കാം. നമ്മൾ രണ്ട് പേരും കൂടി ചവിട്ടുമ്പോൾ ഈ ബോട്ട് കണ്ടില്ലേ മുന്നോട്ട് നീങ്ങുന്നത്. ജീവിതം മുന്നോട്ട് നീക്കാനും നീ കൂടെ ഉണ്ടാവുമോ? പോകാം കൊടൈക്കനാലിലേക്ക്

ലക്ഷദ്വീപ്

ലക്ഷദ്വീപ്

ലക്ഷദ്വീപിലൂടെ നിങ്ങൾ യാത്ര ചെയ്യുമ്പോൾ, നിങ്ങൾക്ക് നിങ്ങളുടെ കൂട്ടുകാരിയോട് ദ്വീപുകളെക്കുറിച്ച് പറയാം. ദ്വീപ് പോലുള്ള മനസിനേക്കുറിച്ച് പറയാം. നീ എന്നിൽ നിന്ന് അകന്നുപോകുമ്പോൾ ഞാനും ഇത് പോലെ ഒരു ദ്വീപായി മാറും എന്ന് പറഞ്ഞ് നെടുവീർപ്പിടാം. പോകാം ലക്ഷദ്വീപിലേക്ക്

പോണ്ടിച്ചേരി

പോണ്ടിച്ചേരി

പോണ്ടിച്ചേരിയിലെ ബീച്ചിലെ മണ‌‌ല്പരപ്പിൽ കൂട്ടുകാരിയുടെ കൂടെ ഇരിക്കുമ്പോൾ നിങ്ങൾക്ക് പറയാം, ഈ മണൽതരികൾ എണ്ണം എത്രയാണെന്ന് പറയാൻ കഴിയില്ല. അതുപോലെയാണ് എനിക്ക് നിന്നോടുള്ള സ്നേഹം. പോകാം പോണ്ടിച്ചേരിയിലേക്ക്

ഖജുരാഹോ

ഖജുരാഹോ

നിങ്ങൾ കൂട്ടുകാരിയോട് പറയുക നമുക്ക് ഖജുരാഹോയിൽ പോയാലോയെന്ന്. അവൾ നാണം തുളുമ്പി തലയാട്ടുകയാണെങ്കിൽ നിങ്ങൾക്ക് പറയാം ഐ ലൗ യു എന്ന്. പിന്നെ ഖജുരാഹോയിലേക്ക് പോകാൻ മറക്കരുത്. പോകാം ഖജുരാഹോയിലേക്ക്

ശ്രീനഗർ

ശ്രീനഗർ

പ്രണയം അറിയിക്കാൻ ഒരു ദീർഘദൂര യാത്ര ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നോ? എങ്കിൽ പോകാൻ പറ്റിയ സ്ഥലമാണ് ശ്രീനഗർ. പ്രണയിതാക്കളുടെ പറുദീസയായ ശ്രീനഗറിനേക്കാൾ മികച്ച ഒരു സ്ഥലം നിങ്ങൾക്ക് നിങ്ങളുടെ പ്രണയം അറിയിക്കാൻ ഉണ്ടാകില്ല. പോകാം ശ്രീനഗറിലേക്ക്

ഉദയ്പ്പൂർ

ഉദയ്പ്പൂർ

നിങ്ങൾ ഐ ലൗ യു എന്ന് അവളോട് പറയുന്ന സ്ഥലത്തിന് ഒരു രാജകീയ ഭാവം വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പോകാൻ പറ്റിയ സ്ഥലമാണ് ഉദയ്പ്പൂർ. പോകാം ഉദയ്പ്പൂരിലേക്ക്

വയനാട്

വയനാട്

ഭൂമിയിലെ സ്വർഗത്തിൽ വച്ച് നിങ്ങൾ പ്രണയം പറയാൻ കൊതിക്കുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും പോകേണ്ടത് വയനാട്ടിലേക്കാണ്. പ്രണയാഭ്യർത്ഥന നടത്താൻ വയനാടിനേക്കാൾ മിച്ച വേറെ ഒരു സ്ഥലം ഇല്ല. പോകാം വയനാട്ടിലേക്ക്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+