Search
  • Follow NativePlanet
Share
» »വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം, ഉറങ്ങുന്ന വിഷ്ണുവിനെ ഉണര്‍ത്തുന്ന ചടങ്ങുകള്‍!!

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം, ഉറങ്ങുന്ന വിഷ്ണുവിനെ ഉണര്‍ത്തുന്ന ചടങ്ങുകള്‍!!

ഒട്ടേറെ പ്രത്യേകതകളും വിശേഷങ്ങളുമുള്ള ബുദ്ധനീലകണ്ഠ ക്ഷേത്രം തീര്‍ത്ഥാടകരുടെയും വിശ്വാസികളുടെയും സ്ഥിരം സന്ദര്‍ശന കേന്ദ്രം കൂടിയാണ്

ഭാരതത്തില്‍ മാത്രമല്ല, ഹൈന്ദവ ദര്‍ശനങ്ങളുടെയും വിശ്വാസത്തിന്റെയും വേരോട്ടോം ലോകത്തിന്‍റെ പലഭാഗങ്ങളിലും കാണാം. ഹൈന്ദവ വിശ്വാസങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന, ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രമായ നേപ്പാളിലും ഈ വിശ്വാസത്തിന്‍റെ അടയാളങ്ങള്‍ ധാരാളമായി കാണുവാന്‍ സാധിക്കും. അത്തരത്തിലൊന്നാണ് ഇവിടുത്തെ ബുദ്ധനീലകണ്ഠ ക്ഷേത്രം. ഒട്ടേറെ പ്രത്യേകതകളും വിശേഷങ്ങളുമുള്ള ബുദ്ധനീലകണ്ഠ ക്ഷേത്രം തീര്‍ത്ഥാടകരുടെയും വിശ്വാസികളുടെയും സ്ഥിരം സന്ദര്‍ശന കേന്ദ്രം കൂടിയാണ്. ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്!

ശിവപുരി മലയുടെ താഴ്വരയില്‍

ശിവപുരി മലയുടെ താഴ്വരയില്‍

ഒട്ടേറെ കൗതുകങ്ങളും നിഗൂഢതകളും വിശ്വാസികള്‍ക്കായി കരുതിവെച്ചിരിക്കുന്ന ബുദ്ധനീലകണ്ഠ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് നേപ്പാളിലെ കാഠ്മണ്ഡു ജില്ലയിൽ ശിവപുരി മലയുടെ താഴ്‌വരയില്‍ ആണ്. കാഠ്മണ്ഠുവില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രമുള്ളത്,

ബുദ്ധനീലകണ്ഠ ക്ഷേത്രം

ബുദ്ധനീലകണ്ഠ ക്ഷേത്രം

തെക്കേ ഏഷ്യയിലെ തന്നെ ശില്പവിസ്മയങ്ങളാണ് ബുദ്ധനീലകണ്ഠ ക്ഷേത്രത്തില്‍ കുടികൊള്ളുന്നത്. ശയനരൂപത്തിലുള്ള മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം തുറന്ന ക്ഷേത്രം കൂടിയാണ്. ഏപ്പണ്‍ എയര്‍ ടെംപിള്‍ എന്നാണിതിനെ പറയുന്നത്. നേപ്പാളിലെ ഏറ്റവും മനോഹരമായ ചില ക്ഷേത്രവാസ്തുവിദ്യകളും പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിനു മാത്രം സ്വന്തമാണ്.

ബുദ്ധനും ബുദ്ധനീലകണ്ഠ ക്ഷേത്രം

ബുദ്ധനും ബുദ്ധനീലകണ്ഠ ക്ഷേത്രം

യഥാര്‍ത്ഥത്തില്‍ ബുദ്ധനീലകണ്ഠ ക്ഷേത്രം എന്ന പേരില്‍ മാത്രമേ ഈ ക്ഷേത്രത്തിന് ബുദ്ധനുമായി ബന്ധമുള്ളൂ. നാരായന്താൻ ക്ഷേത്രം എന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്. നീല കണ്ഠമുള്ളവന്‍ എന്നാണ് ബുദ്ധനീലകണ്ഠന്‍ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്ലില്‍ കൊത്തിയ വിഷ്ണു

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്ലില്‍ കൊത്തിയ വിഷ്ണു

ബുദ്ധനീലകണ്ഠ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്ലില്‍ കൊത്തിയ വിഷ്ണുവിന്റെ രൂപമാണ്. ശയനരൂപത്തിലാണ് ഈ വിഗ്രഹമുള്ളത്. ഒറ്റക്കരിങ്കല്ലിൽ കൊത്തിയ ഈ വിഗ്രഹത്തിന് 6.4 അടി അഥവാ അഞ്ച് മീറ്റർ ഉയരമുണ്ട്. അനന്തനാഗത്തിന്റെ മുകളില്‍ കിടക്കുന്ന രൂപത്തിലുള്ള ഈ വിഗ്രഹം ഏറെ സവിശേഷപ്പെട്ട ഒന്നായാണ് കണക്കാക്കുന്നത്. ഈ വിഗ്രഹം സ്ഥിതി ചെയ്യുന്ന തടാകത്തിന് 13 മീറ്റര്‍ നീളമുണ്ട്.

രൂപം ഇങ്ങനെ

രൂപം ഇങ്ങനെ


ഒരു കാലിനു മേല്‍ മറ്റൊരു കാല്‍ കയറ്റി വളരെ ശാന്തമായി കിടന്നുറങ്ങുന്ന രൂപത്തിലാണ് ഇവിടെ വിഷ്ണുവിന്റെ രൂപമുള്ളത്. പാലാഴിയായാണ് ഈ തടാകത്തെ കരുതിപ്പോരുന്നത്. അവിടെ അനന്തന്‍റെ 11 തലകള്‍ക്കിടയില്‍ തന്റെ തല വെച്ച് സുഖമായി കിടക്കുന്ന വിഷ്ണുവിനു 4 കൈകളാണുള്ളത്. അതിലോരോന്നിലും ചക്രം, ശംഖ്, താമര,ഗഥ എന്നിവ കാണുവാന്‍ കഴിയും.

കണ്ടെത്തുവാന്‍ കഴിയാത്ത രഹസ്യം

കണ്ടെത്തുവാന്‍ കഴിയാത്ത രഹസ്യം

കരിങ്കല്ലില്‍ കൊത്തിയെടുത്ത ഒറ്റക്കല്‍ വിഗ്രഹം എങ്ങനെ വെള്ളത്തില്‍ മുങ്ങിപ്പോകാതെ പൊങ്ങിക്കിടക്കുന്നു എന്നത് ഇന്നും ഇവിടുത്തെ ഉത്തരം കിട്ടാത്ത ചോദ്യമാണ്. പല പരീക്ഷണങ്ങളും പഠനങ്ങളും ഇവിടെ നടത്തിയെങ്കിലും അതുനൊന്നും ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. 1957 ൽ ഒരു ശാസ്ത്രീയ പരിശോധന നടന്നുവെങ്കിലും എന്താണ് കാരണമെന്ന് കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല.

 നൂറ്റാണ്ടുകളുടെ പഴക്കം

നൂറ്റാണ്ടുകളുടെ പഴക്കം

നൂറ്റാണ്ടുകളുടെ പഴക്കം ഈ വിഗ്രഹത്തിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ചില കണക്കുകളും വിശ്വാസങ്ങളും അനുസരിച്ച് 1400 വര്‍ഷത്തിലധികം പഴക്കം ഈ വിഗ്രഹത്തിനുണ്ടത്രെ.

ബുദ്ധവിശ്വാസികള്‍ക്കും

ബുദ്ധവിശ്വാസികള്‍ക്കും


നൂററാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രം നേപ്പാളിലെ ഹിന്ദുമത വിശ്വാസികള്‍ക്കു മാത്രമല്ല, ബുദ്ധമത വിശ്വാസികള്‍ക്കും ഏറെ പ്രധാനപ്പെട്ടതാണ്. ഇരുമതത്തിലും പെട്ടവര്‍ ഇവി‌ടെ പതിവായി പ്രാര്‍ഥനകള്‍ക്ക് എത്താറുണ്ട്. കാലങ്ങളായി ഇവിടെ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തിന്റെ അടയാളമായും ഇതിനെ കരുതുന്നവരുണ്ട്.

ഐതിഹ്യങ്ങളിങ്ങനെ

ഐതിഹ്യങ്ങളിങ്ങനെ

ക്ഷേത്രത്തെക്കുറിച്ചും ഇവിടുത്തെ വിഗ്രഹത്തെക്കുറിച്ചും നിരവധി കഥകളും ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്.
ഒരിക്കല്‍ ഒരു കൃഷിക്കാരനും ഭാര്യയും വയലിൽ ഉഴുന്നതിനിടയിൽ ഒരു രൂപത്തിൽ തട്ടുകയും അതില്‍ നിന്നും രക്തം വരുവാന്‍ തുടങ്ങുകയും ചെയ്തു. അന്ന് സുരക്ഷിതമായി എടുത്തുമാറ്റിയ രൂപമാണ് ഇന്നത്തെ ബുദ്ധനിൽകാന്തയുടെ വിഗ്രഹം എന്നാണ് ഒരു വിശ്വാസം.

ഏഴാം നൂറ്റാണ്ടിലെ രാജാവായിരുന്ന വിഷ്ണു ഗുപ്തയുടെ ഭരണകാലത്താണ് കാഠ്മണ്ഡുവിലെ ഈ പ്രതിമ നിലവിലെ സ്ഥലത്തേക്ക് കൊണ്ടുവന്നതെന്ന് മറ്റൊരു ഐതിഹ്യം പറയുന്നു.

ഹരിബോന്ദിനി ഏകാദശി മേള

ഹരിബോന്ദിനി ഏകാദശി മേള

ബുദ്ധനീലകണ്ഠ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ആഘോഷം ഇവിടുത്തെ ഹരിബോന്ദിനി ഏകാദശി മേള ആണ്. വിഷ്ണുവിനെ ദീര്‍ഘമായ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തുന്നതിനുള്ള പ്രത്യേക ചടങ്ങാണിത്. കാര്‍ത്തിക മാസത്തിലെ 11-ാം നാളിലാണ് ഇത് നടക്കുന്നത്. നേപ്പാളിലെ പ്രധാന ഹൈന്ദവ ആഘോഷങ്ങളിലൊന്നും കൂടിയാണിത്.

രാജാക്കന്മാര്‍ സന്ദര്‍ശിക്കാത്ത ക്ഷേത്രം

രാജാക്കന്മാര്‍ സന്ദര്‍ശിക്കാത്ത ക്ഷേത്രം

വിചിത്രമെന്നു തോന്നിക്കുന്ന പല കാര്യങ്ങളും ഇവിടെ ക്ഷേത്രത്തില്‍ കാണുവാന്‍ സാധിക്കും. അതിലൊന്ന് ഇവിടെ രാജാക്കമാര്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിച്ചേരാത്തതാണ്. ക്ഷേത്രം സന്ദർശിച്ചാൽ രാജാവിന് അകാല മൃത്യുവുണ്ടാകും എന്നായിരു വിശ്വാസം. 1641 മുതൽ 1674 വരെ നേപ്പാൾ ഭരിച്ചിരുന്ന പ്രതാപ് മല്ല രാജാവിന് ക്ഷേത്രം സന്ദര്‍ശിച്ചാല്‍ മരണം എന്നൊരു അശരീരി ലഭിച്ചുവത്രെ. അതിനാല്‍ അതുകഴിഞ്ഞുള്ള ഭരണാധികാരികളാരും ക്ഷേത്ര സന്ദര്‍ശനം ന‌ടത്തിയിട്ടില്ല.

PC: commons.wikimedia.

മൂന്നൂ രൂപത്തിലുള്ള വിഷ്ണു, ഇന്നും പ്രത്യക്ഷപ്പെടുമെന്ന വിശ്വാസം, കാഞ്ചീപൂരത്തെ അത്ഭുതങ്ങള്‍മൂന്നൂ രൂപത്തിലുള്ള വിഷ്ണു, ഇന്നും പ്രത്യക്ഷപ്പെടുമെന്ന വിശ്വാസം, കാഞ്ചീപൂരത്തെ അത്ഭുതങ്ങള്‍

ഫ്രഞ്ചുകാര്‍ തകര്‍ക്കുവാന്‍ ശ്രമിച്ച ക്ഷേത്രം, പള്ളിയറയിലെ വിനായകനും പത്നിമാരും, അപൂര്‍വ്വ ക്ഷേത്ര വിശേഷങ്ങള്‍ഫ്രഞ്ചുകാര്‍ തകര്‍ക്കുവാന്‍ ശ്രമിച്ച ക്ഷേത്രം, പള്ളിയറയിലെ വിനായകനും പത്നിമാരും, അപൂര്‍വ്വ ക്ഷേത്ര വിശേഷങ്ങള്‍

ശകുനി ക്ഷേത്രം മുതല്‍ ഒറ്റ ശ്രീകോവിലിലെ വിഷ്ണുവും കൃഷ്ണനും വരെ..കൊല്ലത്തെ ഈ ക്ഷേത്രങ്ങള്‍ അത്ഭുതപ്പെടുത്തുംശകുനി ക്ഷേത്രം മുതല്‍ ഒറ്റ ശ്രീകോവിലിലെ വിഷ്ണുവും കൃഷ്ണനും വരെ..കൊല്ലത്തെ ഈ ക്ഷേത്രങ്ങള്‍ അത്ഭുതപ്പെടുത്തും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X