Search
  • Follow NativePlanet
Share
» »മീൻ പിടുത്തും മാത്രമല്ല ഈ ഫിഷിങ് ക്യാംപിന്‍റെ പ്രത്യേകത

മീൻ പിടുത്തും മാത്രമല്ല ഈ ഫിഷിങ് ക്യാംപിന്‍റെ പ്രത്യേകത

മീൻ പിടുത്തും മാത്രമല്ല ഈ ഫിഷിങ് ക്യാംപിന്‍റെ പ്രത്യേകത

വനത്തിനു നടുവിൽ പരന്നൊഴുകുന്ന കാവേരി നദി..തീരങ്ങളിൽ ശാന്തത തേടിയെത്തിയ ആളുകൾ... ബാംഗ്ലൂരിന്‍റെ തിരക്കുകളിൽ നിന്നും കേരളത്തിന്റെ ചൂടിൽ നിന്നും രക്ഷപെട്ട് വരുവാൻ പറ്റിയ ഒരിടവുമായി കാത്തിരിക്കുകയാണ് കാവേരി ഫിഷിങ് ക്യാംപ്. കാടിന്റെ എല്ലാ സൗന്ദര്യവും ഒരു നദിയുടെ തീരത്തൊളിപ്പിച്ച കാവേരി ഫിഷിങ് ക്യാംപിന്റെ വിശേഷങ്ങൾ...

കാവേരി ഫിഷിങ് ക്യാംപ്

കാവേരി ഫിഷിങ് ക്യാംപ്

ബാംഗ്ലൂരിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് കാവേരി ഫിഷിങ് ക്യാംപ് സ്ഥിതി ചെയ്യുന്നത്. കാവേരി നദീ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്.കര്‍ണാടക ജംഗിള്‍ ലോഡ്ജസ് ആന്റ് റിസോര്‍ട്ടാണ് കാവേരി ഫിഷിംഗ് ക്യാംപ് നോക്കിനടത്തുന്നത്.

മൂന്നു ക്യാംപുകൾ ചേർന്ന കാവേരി ഫിഷിംഗ് ക്യാംപ്

മൂന്നു ക്യാംപുകൾ ചേർന്ന കാവേരി ഫിഷിംഗ് ക്യാംപ്

ഭീമേശ്വരി, ഗാലിബോര്‍, ദൊഡ്ഡമക്കലി എന്നിങ്ങനെയുള്ള മൂന്ന് ക്യാംപുകള്‍ ചേര്‍ന്നാണ് കാവേരി ഫിഷിംഗ് ക്യാംപ് എന്ന് അറിയപ്പെടുന്നത്. ഇതില്‍ ഭീമേശ്വരി, ഗാലിബോര്‍ എന്നീ രണ്ട് ഫിഷിംഗ് ക്യാംപുകള്‍ മാത്രമാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാറുള്ളത്. ഗാലിബോര്‍ ക്യാംപിലേക്ക് ഭീമേശ്വരിയില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരമുണ്ട്. ദൊഡ്ഡമക്കലിയിലേക്ക് ഭീമേശ്വരിയില്‍ നിന്നും 6 കിലോമീറ്റര്‍ ദൂരമാണുള്ളത്.
എന്നാൽ പ്രാകൃതവും ദുർഘടവുമാണ് ഇവിടേക്കുള്ള വഴി.

PC:Shoorveer5893

മീൻപിടുത്തം തന്നെ

മീൻപിടുത്തം തന്നെ

ഫിഷിങ് ക്യാംപ് എന്നാൽ മീൻ പിടുത്തം തന്നെയാണ് . ഇവിടെ വിനോദത്തിനായി മീനുകളെ പിടിച്ച് അവയെ തിരികെ വെള്ളത്തിലേക്ക് വിടുകയാണ് ചെയ്യുക. അപൂർവ്വ ഇനത്തിൽപെട്ട മഹാശീർ മീനുകളെ ധാരാളമായി കാണുവാനും അവയെ പിടിക്കുവാനും സാധിക്കും എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

PC:Ashwin Kumar

മീൻപിടുത്തം മാത്രമല്ല

മീൻപിടുത്തം മാത്രമല്ല

വെറും മീൻപിടുത്തം മാത്രമാണ് ഇവിടെ എത്തിയാൽ ചെയ്യുവാനുള്ളത് എന്നു വിചാരിക്കേണ്ട. കയാക്കിംഗ്, ട്രക്കിംഗ്, ചങ്ങാടത്തില്‍ ഒരു യാത്ര, മൗണ്ടന്‍ ബൈക്കിംഗ് തുടങ്ങിയവ ഇവിടെ എത്തുന്നവർക്ക് ആസ്വദിക്കാം.

 ഒപ്പം പക്ഷി നിരീക്ഷണവും

ഒപ്പം പക്ഷി നിരീക്ഷണവും

പക്ഷി നിരീക്ഷണത്തിന് ഏറെ യോജിച്ച ഒരിടം കൂടിയാണിത്. തൊണ്ണൂറ്റിയഞ്ചിലധികം പക്ഷി വർഗ്ഗങ്ങൾ ഇവിടെയുണ്ട്. കടലാമകളെ കാണാനും ഇവിടെ എത്തിയാൽ മതി.

PC:UdayKiran28

താമസിക്കുവാൻ കുടിലുകൾ

താമസിക്കുവാൻ കുടിലുകൾ

ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് രാത്രികാലങ്ങളിൽ താമസ സൗകര്യങ്ങളും ലഭ്യമാണ്. കുടിലുകളും ടെന്റുകളുമാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. കാഴ്ചയിൽ വലിയ ആർഭാടം തോന്നിക്കില്ലെങ്കിലും ഇതിനുള്ളിൽ ആവശ്യത്തിനു സൗകര്യങ്ങളുണ്ട്. വൈദ്യുതി വെളിച്ചം ഇല്ലെങ്കിലും സോളാർ വിളക്കുകൾ ആ കുറവ് പരിഹരിക്കും. ദൊഡ്ഡമക്കലിയിലേയും ഗാലിബോറിലെയും കുടിലുകള്‍ വൃത്തിയുള്ളതും മനോഹരവുമാണ്.
ദൊഡ്ഡമക്കലിയിലേയും ഗാലിബോറിലെയും കുടിലുകള്‍ വൃത്തിയുള്ളതും മനോഹരമായി

സ്വസ്ഥത ആഗ്രഹിക്കുന്നവർക്ക്

സ്വസ്ഥത ആഗ്രഹിക്കുന്നവർക്ക്

തിരക്കുകളില്‍ നിന്നുമാറി സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്നവർക്ക് പോകുവാൻ പറ്റിയ ഒരിടമാണിത്. വനത്തിനു നടുവിലായി സ്ഥിതി ചെയ്യുന്നതിനാൽ പുറത്തു നിന്നുള്ള ബഹളങ്ങളൊന്നും ഇവിടെ എത്തുമെന്ന് പേടിക്കേണ്ട. എന്നാൽ പ്രകൃതി സ്നേഹികൾക്കു മാത്രമേ ഈ പ്രദേശം അത്രകണ്ട് ആസ്വദിക്കുവാൻ സാധിക്കൂ.

PC:Bikash Das

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാം. ഡിസംബറിനും മാര്‍ച്ചിനും ഇടയിലുള്ള മാസങ്ങളാണ് കാവേരി ഫിഷിംഗ് ക്യാംപ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

PC:Ashwin Kumar

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ബാംഗ്ലൂരിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് കാവേരി ഫിഷിങ് ക്യാംപ് സ്ഥിതി ചെയ്യുന്നത്. മാണ്ഡ്യ ജില്ലയിലെ ഹഗളൂർ എന്ന സ്ഥലത്തു നിന്നും 23 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. കോഴിക്കോട് നിന്നും വരുമ്പോൾ 307 കിലോമീറ്റർ ദൂരം സ‍ഞ്ചരിക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+