Search
  • Follow NativePlanet
Share
» »2024 ലെ ആദ്യയാത്ര രാജസ്ഥാനിലേക്ക്.. മരുഭൂമിയിലെ ക്യാംപിങ്, ഒട്ടകസവാരി, പിന്നെ കിടിലൻ കാഴ്ചകളും

2024 ലെ ആദ്യയാത്ര രാജസ്ഥാനിലേക്ക്.. മരുഭൂമിയിലെ ക്യാംപിങ്, ഒട്ടകസവാരി, പിന്നെ കിടിലൻ കാഴ്ചകളും

ചെന്നൈയിൽ നിന്ന് ഒരു യാത്ര പോകാൻ പ്ലാൻ ചെയ്യുമ്പോൾ മറീനാ ബീച്ചും മഹാബലിപുരവും പിന്നെ അടുത്തുള്ള ചെറിയ സ്ഥലങ്ങളും മാത്രം കണ്ടാൽ പോര.. അല്ലേ. ഇടയ്ക്കൊക്കെ ഒരു വലിയ യാത്ര പോകേണ്ടെ? ജോലിത്തിരക്കും പഠനവും എല്ലാം മറന്ന് ഒരാഴ്ച അടിച്ചുപൊളിച്ച് ഒരു യാത്ര പോയാലോ? ഇത് ഐആർസിടിസി സഞ്ചാരികൾക്കായി ചെന്നൈ- രാജസ്ഥാൻ ടൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്.

യാത്രാ പ്ലാനിങ്ങോ ടിക്കറ്റ് ബുക്കിങോ പോലുള്ള ഒരു തലവേദനയും ഇല്ലാതെ ടിക്കറ്റിനുള്ള പൈസ മാത്രം മുടക്കി സുഖമായി പോയിവരാൻ സാധിക്കുന്ന യാത്രയാണ് ഐആർസിടിസി ചെന്നൈ- രാജസ്ഥാൻ പാക്കേജ്. ജയ്പൂർ, ജയ്സാൽമീർ, ജോധ്പൂർ, ഉദയ്പൂർ എന്നീ സ്ഥലങ്ങൾ കണ്ടുവരുന്ന യാത്ര രാജസ്ഥാന്‍റെ അതിമനോഹരമായ ഭൂമിക സഞ്ചാരികളുടെ മുന്നിലെത്തിക്കുന്നു.

Chennai-Rajasthan 7 Days Flight Tour package

2024 ലെ യാത്രകൾ തുടങ്ങാം

പുതുവർഷം യാത്രയോടെ ആരംഭിക്കുന്നതാണ് എല്ലാവർക്കുമിഷ്ടം. 2024 നെ യാത്ര ചെയ്ത് സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഐആർസിടിസിയുടെ ആറ് രാത്രിയും ഏഴ് പകലും ദൈർഘ്യമുള്ള യാത്ര ചെന്നൈ- രാജസ്ഥാൻ പാക്കേജ് തിരഞ്ഞെടുത്താം. 2024 ജനുവരി 13ന് പുറപ്പെടുന്ന യാത്ര 19ന് തിരികെയെത്തും. മരുഭൂമിയിലെ ക്യാംപിങ്ങും നൂറ്റാണ്ടുകൾ പഴക്കമുള്ള കോട്ടകൾ കണ്ടുള്ള സഞ്ചാരവും ക്ഷേത്രദർശനവും ഒക്കെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചെന്നൈയിൽ നിന്നും ജയ്സാൽമീറിലേക്കാണ് യാത്ര ചെന്നൈത്തുന്നത്. ആദ്യ ദിവസം മുതലേ യാത്രയുടെ രസം തുടങ്ങും. എയർപോർട്ടിൽ നിന്നും നേരേ ഡെസേര്‍ട്ട് ടെന്‍റ് ക്യാംപിങ്ങിലേക്കാണ് പോകുന്നത്. തുടർന്ന് ജയ്സാൽമീറിലെ പ്രാദേശിക കാഴ്ചകൾ കാണാനായി പോകും. ജയ്സാൽമീർ കോട്ട, വൈകിട്ട് ഒട്ടകപ്പുറത്ത് യാത്ര, നാടോടിനൃത്തങ്ങള്‍, രാത്രിയിൽ ക്യാംപ് ഫയർ തുടങ്ങിവ ഒരുക്കിയിട്ടുണ്ട്.

Rajasthan-Camping

പിറ്റേദിവസം രാവിലെ ക്യാംപിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് ജോധ്പൂരിന് പോകും. മെഹ്റാൻഗഡ് കോട്ട, ജസ്വന്ത് താഡ, ഉമൈദ്ഭവൻ തുടങ്ങിയ സന്ദർശിച്ച് അന്ന് രാത്രി ജോധ്പൂരിൽ ചെലവഴിക്കും. മൂന്നാമത്തെ ദിവസം ജോധ്പൂരിൽ നിന്ന് തടാകങ്ങളുടെ നാടായ ഉദയ്പൂരിലേക്ക് പോകും. സജ്ജൻഗഡ് കൊട്ടാരവും ഇവിടെ സന്ദർശിക്കും.

നാലാം ദിവസമാണ് ഉദയ്പൂരിലെ കാഴ്ചകൾ കാണാനിറങ്ങുന്നത്. സിറ്റി പാലസ്, സെനാനാ മഹൽ, ഫത്തേ പ്രകാശ്, ദർബാർ ഹാൾ, ശംഭു നിവാസ്, ജഗദീഷ് ക്ഷേത്രം, സഹലിയോൺ കി ബാരി എന്നിവ കാണാം. താല്പര്യമുണ്ടെങ്കിൽ പിച്ചോള തടാകത്തിൽ ബോട്ടിങ് ചെയ്യുകയും ചെയ്യാം. അന്ന് രാത്രി ഇവിടെ തങ്ങി അഞ്ചാം ജിവസം പിങ്ക് സിറ്റിയായ ജയ്പൂരിലേക്ക് പോകും. ആറാം ദിവസം ജയ്പൂർ കാഴ്ചകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Places to visit in Rajasthan

ആംബെർ കോട്ട, ജഗരീഷ് കോട്ട, സിറ്റി പാലസ്, ജന്ദർ മന്ദർ, ബിർള ക്ഷേത്രം, ആൽബെർട്ട് ഹാൾ മ്യൂസിയം, എന്നിവ കണ്ട് വൈകിട്ട് ഇവിടെ ഷോപ്പിങ്ങും നടത്താം. ഏഴാം ദിവസം അതായത്, 2024 ജനുവരി 19ന് ഉച്ചകഴിഞ്ഞ് വിമാനം കയറി വൈകിട്ട് ചെന്നൈയിൽ എത്തിച്ചേരും.

കംഫോർട്ട് ക്ലാസിൽ ഒരുക്കിയിരിക്കുന്ന യാത്രയിൽ സിംഗിൾ ഒക്യുപൻസിയിൽ 49600/- രൂപയും ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 42500/- രൂപയും
ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 41000/- രൂപയും 5-11 പ്രായത്തിൽ ബെഡ് പ്രത്യേകം ആവശ്യമുള്ള കുട്ടികൾക്ക് 37500/- രൂപയും ബെഡ് വേണ്ടെങ്കിൽ 34500/-രൂപയുമാണ് നിരക്ക്.
കൂടുതൽ വിവരങ്ങള്ക്കും ബുക്കിങ്ങിനും ഇവിടെ ക്ലിക്ക് ചെയ്യുക. ഫോണ്‍: 08287931974, 08287931968, 09003140682.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+