ഉത്തരാഖണ്ഡിനെ സഞ്ചാരികളുടെ സ്വപ്നഭൂമിയാക്കി മാറ്റുന്ന കാരണങ്ങള്‍ പലതുണ്ട്. അതിലൊന്ന് എന്തുതന്നെയായാലും ഇവിടുത്തെ മഞ്ഞുവീഴ്ച തന്നെയാണ്. സ്വര്‍ഗ്ഗത്തോളം മനോഹരമാക്കി മാറ്റുന്ന മഞ്ഞവീഴ്ചയില്ലാതെ ഉത്തരാഖണ്ഡിലെ സങ്കല്പ്പിക്കുവാന്‍ പോലും പ്രയാസമാണ്. അതുകൊണ്ടുതന്നെ ഒരിക്കലെങ്കിലും ഉത്തരാഖണ്ഡ് സന്ദര്‍ശിക്കണമെന്നുംആ യാത്രയില്‍ മഞ്ഞുവീഴ്ച കൂടി അനുഭവിക്കണെമെന്നുമുള്ല കാര്യത്തില്‍ സംശയം വേണ്ട. മഞ്ഞിന്റെ അത്ഭുത ഭൂമിയായി ഉത്തരാഖണ്ഡ് മാറുന്ന ഈ സമയം തന്നെയാണ് ഇതിനു യോജിച്ചത്. നിങ്ങൾക്ക് മഞ്ഞുവീഴ്ച ആസ്വദിക്കാനും സജീവമായി അനുഭവിക്കാനും കഴിയുന്ന ഉത്തരാഖണ്ഡിലെ മികച്ച 5 സ്ഥലങ്ങള്‍ പരിചയപ്പെടാം...

മുന്‍സിയാരി
ഉത്തരാഖണ്ഡിലെ കുഞ്ഞു കാശ്മീര്‍ എന്നു വിളിക്കപ്പെടുന്ന സ്ഥലമാണ് മുന്‍സിയാരി. പിത്തോര്‍ഗഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിയാരി ഉത്തരാഖണ്ഡിലെ മറ്റെല്ലാ ഇടങ്ങളെയും പോലെ കാഴ്ചയില്‍ അതിമനോഹരം കൂടിയാണ്. സമുദ്ര നിരപ്പില്‍ നിന്നും 2298 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിയാരി തണുപ്പിനും മഞ്ഞുവീഴ്ചയ്ക്കും ഏറെ പ്രസിദ്ധം കൂടിയാണ്.

ഹര്‍സില്‍
ഭാഗീരഥി നദിയ്ക്ക് സമാന്തരമായി സ്ഥിതി ചയ്യുന്ന ഹര്‍സില്‍ ഉത്തരാഖണ്ഡിലെ മറ്റൊരു മനോഹര നാടാണ്. ഉയരമേറിയ ദേവദാരു മരങ്ങളും കനത്ത മഞ്ഞുവീഴ്ചയുമാണ് ഇവിടുത്തെ പ്രത്യേകത. തണുപ്പുകാലങ്ങളില്‍ സീറോ ഡിഗ്രി കടക്കുന്ന ഇവിടുത്തെ തണുപ്പ് വ്യത്യസ്തമായ അനുഭവം സഞ്ചാരികള്‍ക്ക് നല്കും. ട്രക്കിങ്ങ് ഉള്‍പ്പെടെയുള്ള സാഹസിക വിനോദങ്ങള്‍ക്കാണ് ഇവിടെ കൂടുതലും സഞ്ചാരികള്‍ എത്തിച്ചേരുന്നത്.
PC:Debrupm

ധനൗള്‍ട്ടി
നിറയെ മാന്ത്രികതയുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ഇടമാണ് ധനൗള്‍ട്ടി. ഗര്‍വാള്‍ ഹിമാലയന്‍ റേഞ്ചിന്റെ താഴ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം മഞ്ഞുവീഴ്ചയ്ക്കും പ്രസിദ്ധമാണ്. സമുദ്രനിരപ്പില്‍ നിന്നും 2286 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഹിമാലയത്തിന്‍റെ ദൂരക്കാഴ്ചയ്ക്കും പ്രസിദ്ധമാണ്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇവിടെ പര്‍വ്വതങ്ങളോട് ചേര്‍ന്നു കിടക്കുന്ന ഇടങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാവുന്നത്.
PC:Goran0297

ചോപ്ത
ഇന്ത്യയിലെ മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന സ്ഥലമാണ് ചോപ്ത. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന ഹിമാലയന്‍ പര്‍വ്വത നിരകളുടെ അതിമനോഹരമായ പ്രഭാത ദൃശ്യങ്ങളാണ് ഇവിടുത്തെ ആകര്‍ഷണം ഉത്തരാഖണ്ഡിലെ രുദ്രാപ്രയാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒ ചോപ്‌ത. സമുദ്രനിരപ്പില്‍ നിന്ന് 2680 മീറ്റര്‍ ഉയരത്തില്‍ ആണുള്ളത്. ജൈവവൈവിധ്യത്തിന്റെ കാര്യത്തിലും ചോപ്ത ഏറെ സമ്പന്നമാണ്.
PC:Vvnataraj

ഔലി
ഉത്തരാഖണ്ഡിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് ഔലി. സാഹസിക വിനോദങ്ങള്‍ക്കായാണ് ഇവിടെ കൂടുതലും സഞ്ചാരികള്‍ എത്തുന്നത്. സ്കീയിങ്ങിനു ലോക പ്രസിദ്ധമായ ഔലിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും പ്രൊഫഷണലും അല്ലാത്തവരും സ്കീയിങ്ങിന് എത്താറുണ്ട്. യൂറോപ്യന്‍ മാതൃകയിലുള്ള കെട്ടിടങ്ങളും മറ്റുമാണ് ഇവിടെയുള്ളത്. മഞ്ഞുമൂടിയ ഹിമാലയത്തിന്റെ അതിമനോഹരമായ കാഴ്ച ഇവിടെ നിന്നും കാണാം.
ട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാം
2021 ജനുവരിയിലെ ആഘോഷങ്ങള്‍, കരുതലോടെയാവാം യാത്രകള്‍
ഒരേയൊരു ലീവ് മാത്രം മതി, പ്ലാന്‍ ചെയ്യാം ജനുവരിയിലെ അടിപൊളി വാരാന്ത്യ യാത്രകള്‍
നായാട്ടുകേന്ദ്രം ലോക പൈതൃക സ്ഥാനമായി മാറിയ കഥ! കാടനുഭവങ്ങള്‍ നല്കുന്ന രണ്‍ഥംഭോര്‍