Search
  • Follow NativePlanet
Share
» »മരിച്ചവർക്കൊപ്പം ഡിന്നർ, ഒളിപ്പിച്ചു വയ്ക്കുന്ന ചൂൽ.. വിചിത്രമായ ക്രിസ്മസ് ആഘോഷങ്ങൾ

മരിച്ചവർക്കൊപ്പം ഡിന്നർ, ഒളിപ്പിച്ചു വയ്ക്കുന്ന ചൂൽ.. വിചിത്രമായ ക്രിസ്മസ് ആഘോഷങ്ങൾ

ക്രിസ്മസിന്‍റെ ചരിത്രവും വിശ്വാസങ്ങളും ഒന്നാണെങ്കിലും ലോകത്തിലെ ക്രിസ്മസ് ആഘോഷങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഓരോ നാടിന്‍റെയും പൈതൃകത്തിനും പാരമ്പര്യത്തിനുമനുസരിച്ച് നോയമ്പ് എടുക്കുന്നത് മുതൽ ക്രിസ്മസ് ആഘോഷിക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിലുമെല്ലാം വൈവിധ്യം കാണാം.നമ്മുടെ കേരളത്തിലെ കാര്യം തന്നെയെടുത്താൽ തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള ക്രിസ്മസ് ചടങ്ങുകളിൽ ചെറുതെങ്കിലും വ്യത്യാസങ്ങളുണ്ട്.

വിവിധ രാജ്യങ്ങളെടുത്താലും നമ്മെ അത്ഭുതപ്പെടുത്തുന്ന പല ചടങ്ങുകളും കാണാം. ക്രിസ്മസിന് ഇങ്ങനെയൊക്കെ ചടങ്ങുകൾ കാണുമോ എന്ന് അതിശയിപ്പിക്കുന്ന തരത്തിലുള്ള പാരമ്പര്യങ്ങൾ. അവയില് പലതും ഇന്നും പിന്തുടരുന്നു എന്നതാണ് കൗതുകകരമായ കാര്യം. ഇതാ ലോകത്തിലെ ഏറ്റവും വിചിത്രമായ ക്രിസ്മസ് ചടങ്ങുകളും പാരമ്പര്യങ്ങളും പരിചയപ്പെടാം...

Weired Christmas Traditions Around The World

1. മരിച്ചവരുടെ ആത്മാക്കൾക്കൊപ്പം ഡിന്നർ

ഏറ്റവും വിചിത്രമെന്നു തോന്നിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളാണ് പോർച്ചുഗലിൽ നടക്കുന്നത്. ക്രിസ്മസ് ഡിന്നറിന്‍റെ സമയത്ത് ഇവിടെ കുടുംബത്തിലെ മരിച്ചവർക്കു കൂടി മേശയ്ക്കു സമീപം കസേരകളിടും. കോൺസോഡ എന്നാണ് ഇവിടുത്തെ ഡിന്നർ അറിയപ്പെടുന്നത്. ക്രിസ്മസിനായി തയ്യാറാക്കുന്ന പ്രത്യേക വിഭവങ്ങളടക്കമാണ് പരേതാത്മാക്കൾക്കായി വിളമ്പുന്നത്.

ഇങ്ങനെ ക്രിസ്മസ് അത്താഴത്തിന് തങ്ങളുടെ മരിച്ച ആത്മാക്കളെയും കൂട്ടുകയാണെങ്കിൽ കുടുംബത്തിന് നല്ലതും ഐശ്വര്യവും ഭാഗ്യവും വരുമെന്നാണ് വിശ്വാസം. ഇന്നും ഇത്തരം വിശ്വാസങ്ങളും ചടങ്ങുകളും ആളുകൾ വിശ്വാസപൂർവ്വം തന്നെ പിന്തുടരുവാൻ ശ്രദ്ധിക്കുന്നു.

2. ഒളിപ്പിച്ചു വയ്ക്കുന്ന ചൂൽ

ഇനി നോര്‍വേയിലെത്തിയാൽ ദുരാത്മാക്കളാണ് താരം. ക്രിസ്മസിന് തലേന്ന് വൈകിട്ട് ദുരാത്മാക്കളും ദുഷ്ട ശക്തികളും ഭൂമിയിലേക്ക് വരുമെന്നാണ് ഇവിടുത്തെ പരമ്പരാഗത വിശ്വാസം. അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും തങ്ങളുടെ ക്രിസ്മസ് സന്തോഷങ്ങളെ ഇല്ലാതാക്കാൻ ഇവർ അനുവദിക്കില്ല.

ഇതിനായി തങ്ങളുടെ ഭവനത്തിലെ ചൂലുകളെല്ലാം വീട്ടുകാർ ഒളിപ്പിച്ചു വയ്ക്കും. അതിനു ശേഷം മാത്രമേ ക്രിസ്മസ് രാത്രി അവർ ഉറങ്ങുവാൻ പോവുകയുള്ളൂ. ഇങ്ങനെ ചെയ്തില്ലെങ്കിൽ ക്രിസ്മസ് പുലരിയില് പൊട്ടിക്കിടക്കുന്ന ചൂലുകള്‍ ഐശ്വര്യത്തിന് തടസ്സമാകുമെന്നും ആ ക്രിസ്മസിനെ നശിപ്പിക്കുമെന്നും ഇവർ വിശ്വസിക്കുന്നു.

3. റോളർ സ്കേറ്റിൽ കുർബാനയിൽ പങ്കെടുക്കൽ

ഇതൊക്കെ ഉള്ളതു തന്നെയാണോ എന്നല്ലേ ചോദിക്കാൻ വരുന്നത്. വെനിസ്വലേയിലാണെങ്കില്‍ ഇതല്ല, ഇതിനപ്പുറം നിങ്ങൾ കാണും. ക്രിസ്മസ് വാരത്തിലെ അതിരാവിലെ ഇവിടെ കുർബാന നടക്കാറുണ്ട്. ഇതിൽ പങ്കെടുക്കാനായി ദേവാലയത്തിലേക്ക് റോളർ സ്കേറ്ററിലാണ് വിശ്വാസികൾ എത്തുക. ഒരുപാടാളുകൾ ഈ വിശ്വാസം പിന്തുടരുന്നതിനാൽ ഈ ആഴ്ച രാവിലെ എട്ടു മണി വരെ പലയിടങ്ങളിലും റോളർ സ്കേറ്ററിൽ പോകാനായി റോഡിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്താറുണ്ട്.

4. ചെരിപ്പെറിഞ്ഞ് കല്യാണം പറയുന്ന ക്രിസ്മസ് ആഘോഷം

വിവാഹവും ക്രിസ്മസും തമ്മിൽ ബന്ധമൊന്നുമില്ലെങ്കിലും ചെക്ക് റിപ്പബ്ലിക്കിലെത്തിയാൽ ഒരു ബന്ധം നിങ്ങള്‍ക്ക് കാണാം. ക്രിസ്മസിന് വൈകുന്നേരം അവിവാഹിതരായ ചെക്ക് സ്ത്രീകൾ വാതിലിന് സമീപം നിന്ന് തോളിന് മുകളിലൂടെ അവരുടെ ഷൂവിൽ ഒന്ന് എടുത്ത് എറിയുന്നു.

ഷൂവിന്‍റെ മുകൾഭാഗം വാതിലിന് അഭിമുഖമായി വന്നാൽ, അതിനർത്ഥം അവർ ഒരു വർഷത്തിനുള്ളിൽ വിവാഹിതരാകുമെന്നാണ്. വാതിലിനു അഭിമുഖമായി ചെരിപ്പിന്‍റെ പുറംഭാഗമാണ് നിലത്തുവീഴുന്നതെണെങ്കിൽ, അവർ ആവർഷവും അവിവാഹിതരായി തന്നെ തുടരണമത്രെ.

5. ഷൂ നിറയ്ക്കാം

ജർമനിയിലെ വിചിത്രമായ ക്രിസ്മസ് ആഘോഷമാണ് ബൂട്ട് നിറയ്ക്കുന്നത്. കുട്ടികളുടെ ഇടയിലാണ് ഈ ആചാരം കണ്ടുവരുന്നത്. ഡിസംബർ 5-ന് വൈകുന്നേരം, ജർമ്മൻ കുട്ടികൾ അവരുടെ കിടപ്പുമുറിയുടെ വാതിലിനു പുറത്ത് ഒരു ബൂട്ടോ ഷൂവോ വയ്ക്കുകയാണ് ആദ്യ പടി. രാവിലെ, അവർ നല്ലവരാണെങ്കിൽ, മധുരപലഹാരങ്ങൾ നിറച്ച ഷൂ കണ്ട് ഉണരാം എന്നാണ് വിശ്വാസം.അല്ലെങ്കിൽ കാലിയായ ഷൂ ആയിരിക്കും അവരെ കാത്തിരിക്കുന്നത്. കുരുത്തക്കേടുള്ള, പറഞ്ഞാൽ അനുസരിക്കാത്ത വികൃതികളാണെങ്കിൽ കാലിയായ ഷൂ ആയിരിക്കും അവർക്കുണ്ടാവുക, നിങ്ങളുടെ ഉടമസ്ഥതയിലുള്ള ഏറ്റവും പുതിയ ജോഡി ഷൂകൾ മുറിയ്ക്കു പുറത്തു വയ്ക്കുവാൻ മറക്കരുത്.

6. ക്രിസ്മസ് ട്രീയിലെ ചിലന്തിവല

യുക്രെയിനിലാണ് ഏറ്റവും വിചിത്രമായ മറ്റൊരു ക്രിസ്മസ് സംസ്കാരം ഉള്ളത്. ക്രിസ്മസ് ട്രീയിൽ നക്ഷത്രങ്ങൾക്കും മറ്റ് അലങ്കാരങ്ങൾക്കും ഒപ്പം ഒരു ചിലന്തിവലയുടെ രൂപയും അതില്‍ വയ്ക്കും. ഇത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഒരിക്കൽ ക്രിസ്മസിന് മരം അലങ്കരിക്കാൻ ആവാതെ പോയ ഒരു പാവപ്പെട്ട സ്ത്രീ രാവിലെ എണീറ്റപ്പോൾ മരം നിറയെ ചിലന്തിവല അതിമനോഹരമായ രൂപത്തിൽ തുന്നിവെച്ചിരിക്കുന്നത് കണ്ടു. അതിനു ശേഷം ഇങ്ങനെയൊരു പാരമ്പര്യമാണ് ഇവിടെ കണ്ടുവരുന്നത്.
വ്യക്തമായും, നിങ്ങളുടെ ഉടമസ്ഥതയിലുള്ള ഏറ്റവും പുതിയ ജോഡി ഷൂകൾ ഉപേക്ഷിക്കുന്നതാണ് നല്ലത് - വെയിലത്ത്, ബോക്‌സിന് പുറത്ത് പുതിയത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+