Search
  • Follow NativePlanet
Share
» »ഇന്ത്യയില്‍ ഏറ്റവും വൃത്തിയുള്ള 5 നഗരങ്ങള്‍ പരി‌ചയപ്പെടാം

ഇന്ത്യയില്‍ ഏറ്റവും വൃത്തിയുള്ള 5 നഗരങ്ങള്‍ പരി‌ചയപ്പെടാം

By Maneesh

വൃത്തിയുടെ കാര്യത്തില്‍ ലോകം നിലവാരം പുലര്‍ത്തുന്ന ഒരു നഗരം പോലും ഇന്ത്യയില്‍ ഇല്ല എന്ന വാ‌സ്തവം മനസിലാക്കി കൊണ്ട് തന്നെ ഇന്ത്യയിലെ വൃത്തിയുള്ള ‌നഗരങ്ങളെ നമുക്ക് അന്വേഷിക്കാം. നഗരത്തിന്റെ ശുചിത്വം നോക്കി 4 നിറങ്ങളാണ് നല്‍കാറുള്ളത്. കറുപ്പ്, ചുവപ്പ്, നീല, പച്ച ഏറ്റവും ശുചിത്വം പാലിക്കുന്ന നഗരങ്ങളാണ് ഗ്രീ‌ന്‍ സിറ്റികള്‍ അല്ലെങ്കില്‍ ഹരിതനഗരങ്ങളായി കണക്കാക്കുന്നത്. അങ്ങനെ പച്ച സിഗ്നല്‍ കിട്ടിയ നഗരങ്ങളൊന്നും ഇന്ത്യയില്‍ ഇല്ല.

വൃത്തിയു‌ടെ കാര്യത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഇന്ത്യയിലെ 5 നഗരങ്ങള്‍ നമുക്ക് പ‌രിചയപ്പെടാം. ഈ നഗരങ്ങള്‍ വൃത്തിയായി എങ്ങനെ പരിപാലിക്കപ്പെടുന്നുവെന്ന കാര്യം സ്ലൈഡുകളിലൂടെ വായിക്കാം

 ചാണ്ഡിഗഢ്

ചാണ്ഡിഗഢ്

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളതും പച്ചപ്പുള്ളതുമായ നഗരമാണ് ചാണ്ഡിഗഢ്. ഇന്ത്യയിലെ ആദ്യ സോളാര്‍ സിറ്റി ആകാനുള്ള തയ്യാറെടുപ്പിലാണ് ഈ നഗരം. ഇന്ത്യയിലെ ആദ്യത്തെ ആസൂ‌ത്രിത നഗരം കൂടിയാണ് ഈ നഗരം.

Photo Courtesy: Nitin Badhwar

ഉദ്യാന നഗരം

ഉദ്യാന നഗരം

നിരവധി ഉദ്യാനങ്ങള്‍ ഉള്ള ഈ നഗരം ഉദ്യാന നഗരം എന്നും അറിയപ്പെടുന്നുണ്ട്, റോക്ക് ഗാര്‍ഡന്‍, സക്കീര്‍ ഹുസൈന്‍ റോക്ക് ഗാര്‍ഡന്‍, പാരറ്റ് സാങ്ച്വറി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഉദ്യാനങ്ങള്‍.
Photo Courtesy: James Southorn

പുകരഹിത നഗരം

പുകരഹിത നഗരം

ഇന്ത്യയിലെ ആദ്യത്തെ പുകരഹിത നഗരം കൂടിയാണ് ചാണ്ഡിഗഡ്. ആല്‍മരങ്ങള്‍ യൂക്കാലിപ്സ്‌മരങ്ങള്‍ തുടങ്ങി നിരവധി മരങ്ങള്‍ നിറഞ്ഞതാ‌ണ് ഈ നഗരം.
Photo Courtesy: Aleksandr Zykov

 മൈസൂര്‍

മൈസൂര്‍

കര്‍ണാടകയുടെ സാംസ്കാരിക തലസ്ഥാനമായ മൈസൂര്‍ ആണ് വൃത്തിയുടെ കാര്യ‌ത്തി‌ല്‍ രണ്ടാമതായി നില്‍ക്കുന്ന നഗരം. ക്ഷേ‌ത്രങ്ങള്‍ക്കും കൊട്ടാരങ്ങള്‍ക്കും ഉദ്യാനങ്ങള്‍ക്കും പേരുകേട്ടതാണ് ഈ നഗരം.
Photo Courtesy: Ramnath Bhat

ലെറ്റ്സ് ഡു ഇറ്റ്

ലെറ്റ്സ് ഡു ഇറ്റ്

ലെറ്റ്സ് ഡു ഇറ്റ് എന്ന് പേരിട്ടി‌ട്ടുള്ള ഒരു ക്യാംപയിനിലൂടെയാണ് മൈസൂര്‍ നഗരത്തെ മാലിന്യ വിമുക്തമാക്കി മാറ്റിയത്.
Photo Courtesy: Premnath Thirumalaisamy

ചാമുണ്ഡിമ‌ല

ചാമുണ്ഡിമ‌ല

മൈസൂര്‍ നഗരത്തി‌ന് വളരെ സമീപത്തായാണ് ചാമുണ്ഡി മല സ്ഥിതി ചെയ്യുന്നത്. ഇതാണ് മൈസൂര്‍ നഗരത്തിന്റെ പച്ചപ്പ് നിലനിര്‍ത്തുന്നത്. പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
Photo Courtesy: Jean-Pierre Dalbéra

 സൂററ്റ്

സൂററ്റ്

വൃത്തിയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഗുജറാത്തിലെ വാണിജ്യ നഗരമായ സൂറത്താണ്. സൂറത്തിനെ വൃ‌ത്തിയോടെ പരിപാലിക്കാന്‍ ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
Photo Courtesy: Kailash Giri

1994‌ന് ശേഷം

1994‌ന് ശേഷം

1994 സൂററ്റ് നഗരത്തില്‍ ഉണ്ടായ കനത്തമഴയെ തുടര്‍ന്ന് പടര്‍ന്ന പകര്‍ച്ച വ്യാധിയാണ് വൃത്തിയേക്കുറിച്ച് ചിന്തിക്കാന്‍ സൂററ്റ് നഗരവാസികളെ പ്രേരിപ്പിച്ചത്. ജലവിതരണവും മാലിന്യര്‍മാര്‍ജനവും കംപ്യൂട്ടറൈസഡ് ചെയ്താണ് ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്.
Photo Courtesy: Rahul Bhadane

സി എന്‍ ജി

സി എന്‍ ജി

സൂറത്തിലെ ബസുകളും ഓട്ടോറിക്ഷകളും സി എന്‍ ജിയിലാണ് ഓടുന്നത്. ഇത് അന്തരീക്ഷ മലിനീകരണം തടയാന്‍ വലിയ സഹായമാണ് ചെയ്യുന്നത്.
Photo Courtesy: Rahul R Bhadane

ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍

ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍

വൃത്തിയുടെ കാര്യത്തില്‍ നാലാം സ്ഥാനത്ത് നില്‍‌ക്കുന്നത് ന്യൂഡല്‍ഹി മുന്‍സി‌പ്പല്‍ കൗണ്‍‌സിലിനു കീഴിലുള്ള സ്ഥലങ്ങളാണ്. നിരവധി ടൂറിസ്റ്റുകള്‍ എത്തിച്ചേരാറുള്ള ഈ പ്രദേശം 43. 7 ച‌തു‌രശ്ര കിലോമീറ്റര്‍ ചു‌റ്റളവില്‍ ആണ് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Pranaysrivastava

തുപ്പരുത്

തുപ്പരുത്

പ്രധാനമന്ത്രിയുടെ ശുചിത്വത്തിനുള്ള ആഹ്വാനത്തിന് ശേഷമാണ് ഈ നഗരം വൃത്തിയുള്ള നഗരമായി മാറിയത്. ‌വീടുകളില്‍ നിന്ന് നേരിട്ട് മാലിന്യം ശേഖരിക്കുക, പൊതു സ്ഥ‌ലത്ത് തുപ്പുന്നതും മാലിന്യം വലിച്ചെറിഞ്ഞാല്‍ നടപടികള്‍ എടുക്കുക തുടങ്ങിയ കാര്യങ്ങളിലൂടെയാണ് ഈ നഗരത്തെ വൃത്തിയായി സൂക്ഷിക്കുന്നത്.
Photo Courtesy: Seb & Jen

മരംനട്ട് പിടിപ്പിക്കല്‍

മരംനട്ട് പിടിപ്പിക്കല്‍

പാതയോരങ്ങളില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ച് ഈ നഗരത്തെ ഹരിത നഗരമാക്കി മാറ്റാനു‌ള്ള പ്രവര്‍ത്തനങ്ങളും നടന്ന് വരികയാ‌ണ്.
Photo Courtesy: Krokodyl

ട്രിച്ചി

ട്രിച്ചി

തമിഴ്നാട്ടിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ട്രിച്ചി. നിരവധി വ്യവസായ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ പ്രവര്‍ത്തിക്കുന്ന നഗരമാണ് ട്രിച്ചി.
Photo Courtesy: Raj

ഗോള്‍ഡ് ഫോര്‍ പ്ലാസ്റ്റിക്

ഗോള്‍ഡ് ഫോര്‍ പ്ലാസ്റ്റിക്

നഗരത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ഒരു പദ്ധതിയാണ് സ്വര്‍ണത്തിന് പകരം പ്ലാസ്റ്റിക്ക് എന്ന പദ്ധതി. തദ്ദേശ സ്വ‌യം ഭരണ വകുപ്പാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
Photo Courtesy:Parthiban B

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: city mysore delhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+